പരമവീര ചക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പരമവീര ചക്രം
Param veer chakra.gif
പുരസ്കാരവിവരങ്ങൾ
തരം യുദ്ധകാല ധീരതാ പുരസ്കാരം
വിഭാഗം ദേശിയ പുരസ്കാരം
നിലവിൽ വന്നത് 1950
ആദ്യം നൽകിയത് 1947
അവസാനം നൽകിയത് 1999
ആകെ നൽകിയത് 21
നൽകിയത് ഭാരത സർക്കാർ
വിവരണം ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതി
റിബ്ബൺ Param-Vir-Chakra-ribbon.svg
ആദ്യം ലഭിച്ചത് മേജർ സോം നാഥ് ശർമ്മ
(മരണാനന്തരം)
അവസാനം ലഭിച്ചത് ക്യാപ്റ്റൻ വിക്രം ബത്ര
(മരണാനന്തരം)
അവാർഡ് റാങ്ക്
none ← പരമവീര ചക്രംമഹാ വീര ചക്രം

പരമവീര ചക്രം,(പരം വീർ ചക്ര, ഹിന്ദി: परमवीर चक्र, PVC) യുദ്ധകാലത്ത് സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന പരമോന്നത സൈനിക ബഹുമതിയാണ്. ശത്രുവിന്റെ സാന്നിദ്ധ്യത്തിൽ ധീരത നിറഞ്ഞ പോരാട്ടവും ത്യാഗവും പ്രകടിപ്പിക്കുന്ന സൈനികർക്കാണ് വീരന്മാരിൽ വീരൻ എന്നർത്ഥമുള്ള ഈ ബഹുമതി നൽകപ്പെടുന്നത്. ഈ ബഹുമതി 1950 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലാണ്, 1947 ഓഗസ്റ്റ് 15 മുതലുള്ള മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്നത്. ഭാരതരത്നത്തിനു ശേഷമുള്ള ഭാരത സർക്കാരിന്റെ രണ്ടാമത്തെ വലിയ പുരസ്കാരമാണ് പരമവീര ചക്രം. ഈ ബഹുമതി ആദ്യം ലഭിച്ചത് കാഷ്മീരിലെ ബഡ്ഗാമിൽ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട മേജർ സോം നാഥ് ശർമ്മയ്ക്കാണ്. സാവിത്രി ഖനോൽകർ ആണ് ഇന്ദ്രന്റെ വജ്രായുധം ആലേഖനം ചെയ്യപ്പെട്ട ഈ മെഡൽ രൂപകല്‌പന ചെയ്തത്.

സമാധാനകാലത്ത് നൽകുന്ന അശോകചക്ര പരംവീർ ചക്രയ്ക്ക് തുല്യമാണ്. ഈ ബഹുമതി സൈനികർക്കൊപ്പം സിവിലിയന്മാർക്കും നൽകുന്നു.

ലെഫ്റ്റനന്റ് റാങ്കിനു താഴെപദവിയിലുള്ള സൈനികർക്ക് ഈ ബഹുമതി ലഭിക്കുമ്പോൾ ധനസഹായവും പെൻഷനും നൽകാറുണ്ട്. സൈനികന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ വിധവയ്ക്ക് അവരുടെ മരണം വരെയോ പുനർവിവാഹം വരെയോ ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നു. കേന്ദ്രഗവണ്മെന്റ് നൽകുന്ന ആനുകൂല്യങ്ങൾക്കുപുറമേ വിവിധ സംസ്ഥാനങ്ങളിൽ അവരവരുടേതായ സൈനികക്ഷേമ പദ്ധതികൾ നിലവിലുണ്ട്.

നിലവിൽ പരംവീർചക്ര ലഭിച്ചവർക്ക് ഒറ്റത്തവണ ഗ്രാന്റായി 25 ലക്ഷം രൂപയും വാർഷിക വേതനമായി രണ്ടരലക്ഷം രൂപയും ലഭിക്കും.[1]

പരമവീര ചക്രം നേടിയ ജവാന്മാരുടെ പട്ടിക[തിരുത്തുക]

ക്രമ നമ്പർ നാമം റെജിമെന്റ് തിയതി സ്ഥലം അനുബന്ധം
IC-521 മേജർ സോം നാഥ് ശർമ്മ 4-ആം ബറ്റാലിയൻ, കുമൗൻ റജിമെന്റ് നവംബർ 3, 1947 ബഡ്ഗാം, കാശ്മീർ മരണാനന്തരം
IC-22356 ലാൻസ് നായിക് കരം സിംഗ് 1-ആം ബറ്റാലിയൻ, സിഖ് റജിമെന്റ് ഒക്ടോബർ 13, 1948 ടിത്‌വാൽ, കാശ്മീർ
SS-14246 സെക്കന്റ് ലെഫ്റ്റനന്റ് രാമ രാഖോബ റണെ ഇന്ത്യൻ കോർപ്സ് ഓഫ് എഞിനിയേഴ്സ് ഏപ്രിൽ 8, 1948 നൗഷേറ, കാശ്മീർ
27373 നായിക് ജഡു നാഥ് സിംഗ് 1-ആം ബറ്റാലിയൻ, രജ്പുത്ര് റജിമെന്റ് ഫെബ്രുവരി 1948 നൗഷേറ, കാശ്മീർ മരണാനന്തരം
2831592 കമ്പനി ഹവീൽദാർ മേജർ പീരു സിംഗ് ശേഖാവത് 6-ആം ബറ്റാലിയൻ, രാജ്പുതാന റൈഫിൾസ് ജൂലൈ 17 - 18 1948 ടിത്‌വാൽ, കാശ്മീർ മരണാനന്തരം
IC-8497 ക്യാപ്റ്റൻ ഗുരുബചൻ സിംഗ് സലാറിയ 3-ആം ബറ്റാലിയൻ, 1-ആം ഗൂർഖ റൈഫിൾസ് ഡിസംബർ 5, 1961 എലിസബത് വില്ലേ, കറ്റംഗ, കോംഗോ മരണാനന്തരം
IC-7990 മേജർ ധൻ സിംഗ് ഥാപാ 1-ആം ബറ്റാലിയൻ, 8-ആം ഗൂർഖ റൈഫിൾസ് ഒക്ടോബർ 20, 1962 ലഡാക്, ഇന്ത്യ
JC-4547 സുബേദാർ ജോഗീന്ദർ സിംഗ് 1-ആം ബറ്റാലിയൻ, സിഖ് റജിമെന്റ് ഒക്ടോബർ 23, 1962 ടോംഗ്പെൻ ലാ, ഉത്തരപൂർവ്വ ഫ്രണ്ടിയർ ഏജൻസി, ഇന്ത്യ മരണാനന്തരം
IC-7990 മേജർ ശൈതാൻ സിംഗ് 13-ആം ബറ്റാലിയൻ, കുമൗൻ റജിമെന്റ് നവംബർ 18, 1962 രെസംഗ് ലാ മരണാനന്തരം
2639885 കമ്പനി ക്വോട്ടർ മാസ്റ്റർ ഹവിൽദാർ അബ്ദുൽ ഹമീദ് 4-ആം ബറ്റാലിയൻ, ഗ്രനേഡിയൻസ് സെപ്റ്റംബർ 10, 1965 ചിമ, ഖേം ഖരേൻ സെക്റ്റർ മരണാനന്തരം
IC-5565 ലെഫ്റ്റനന്റ് കേണൽ ആർദശിർ താരാപോറെ 17-ആം പൂനാ ഹോർസ് ഒക്ടോബർ 15, 1965 ഫില്ലോറ, സിയാൽകോട്ട് സെക്ടർr, പാകീസ്താൻ മരണാനന്തരം
4239746 ലാൻസ് നായിക് ആൽബെർറ്റ് ഇക്ക 14-ആം ബറ്റാലിയൻ, ബ്രിഗേഡ് ഓഫ് ഗാർഡ്സ് ഡിസംബർ 3, 1971 ഗംഗാസാഗർ മരണാനന്തരം
10877 F(P) ഫ്ലയ്യിംഗ് ഓഫീസർ നിർമൽ ജിത് സിങ് സെഖോൻ 18-ാം സ്ഖ്വാഡ്രൻ, ഇന്ത്യൻ വായു സേന ഡിസംബർ 14, 1971 Srinagar, കാശ്മീർ മരണാനന്തരം
IC-25067 സെക്കന്റ് ലെഫ്റ്റനന്റ് അരുൺ ഖേതർപാൽ 17-ആം പൂനാ ഹോർസ് ഡിസംബർ 16, 1971 Jarpal, Shakargarh Sector മരണാനന്തരം
IC-14608 മേജർ ഹോഷിയർ സിങ് 3-ആം ബറ്റാലിയൻ, ഗ്രനേഡിയൻസ് ഡിസംബർ 17, 1971 Basantar River, Shakargarh Sector
JC-155825 നായിക് സുബേദാർ ബാനാ സിങ് 8-ആം ബറ്റാലിയൻ, ജമ്മുകാശ്മീർ ലഘു കാലാൾപ്പട ജൂൺ 23, 1987 Siachen Glacier, Jammu and Kashmir
IC-32907 മേജർ രാമസ്വാമി പരമേശ്വരൻ 8-ആം ബറ്റാലിയൻ, മഹർ റജിമെന്റ് November 25, 1987 Sri Lanka മരണാനന്തരം
IC-56959 ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡെ 11-ആം ബറ്റാലിയൻ, 11-ആം ഗൂർഖാ റൈഫിൾസ് ജൂലൈ 3, 1999 Khaluber/Juber Top, Batalik sector, Kargil area, കാശ്മീർ മരണാനന്തരം
2690572 ഗ്രനേഡിയർ യോഗേന്ദ്ര സിങ് യാദവ് 18-ആം ബറ്റാലിയൻ, ഗ്രനേഡിയൻസ് ജൂലൈ 4, 1999 Tiger Hill, Kargil area
13760533 റൈഫിൾമാൻ സഞ്ജയ് കുമാർ 13-ആം ബറ്റാലിയൻ, ജമ്മുകാശ്മീർ റൈഫിൾസ് ജൂലൈ 5, 1999 Area Flat Top, Kargil Area
IC-57556 ക്യാപ്റ്റൻ വിക്രം ബത്ര 13-ആം ബറ്റാലിയൻ, ജമ്മുകാശ്മീർ റൈഫിൾസ് ജൂലൈ 6, 1999 Point 5140, Point 4875, Kargil Area മരണാനന്തരം

അവലംബം[തിരുത്തുക]

  1. "ധീരതാ പുരസ്‌കാരം: ആനുകൂല്യങ്ങൾ വർധിപ്പിച്ചു". മാതൃഭൂമി. ശേഖരിച്ചത് 2013 മേയ് 24. |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=പരമവീര_ചക്രം&oldid=2284050" എന്ന താളിൽനിന്ന് ശേഖരിച്ചത്