ഇന്ത്യയിലെ അർദ്ധസൈനിക സേനകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ സൈന്യത്തെപ്പോലെ അതിർത്തിസംരക്ഷണം, സമാധാനപാലനം, രാജ്യത്തിനകത്തും പുറത്തുമുള്ള സുരക്ഷ, തീവ്രവാദത്തെ ചെറുക്കുക, കലാപങ്ങൾ തടയൽ, യുദ്ധ കാലങ്ങളിൽ സൈന്യത്തെ സഹായിക്കൽ എന്നീ കർത്തവ്യങ്ങൾക്കായി വിവിധകാലഘട്ടങ്ങളിൽ രൂപീകരിക്കപ്പെട്ട സായുധസേനകളാണ് ഇന്ത്യയിലെ അർദ്ധസൈനിക സേനകൾ[1]. ഇന്ത്യയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഇവയുടെ പ്രവർത്തനം. ഔദ്യോഗികപരമായി കേന്ദ്ര സായുധ പോലീസ് സേനകൾ (Central Armed Police Forces-CAPF) എന്നാണ് ഇവ അറിയപ്പെടുന്നത്.

ഔദ്യോഗിക നാമം[തിരുത്തുക]

ഔദ്യോഗികമായി ഈ സേനകൾ കേന്ദ്ര സായുധ പോലീസ് സേനകൾ (സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ്) എന്നാണ് അറിയപ്പെടുന്നത്[2]

പ്രധാനപ്പെട്ടവ[തിരുത്തുക]

ഇന്ത്യയിലെ പ്രധാന അർദ്ധസൈനിക സേനകൾ താഴെപ്പറയുന്നവയാണ്.[3]

 1. ആസ്സാം റൈഫിൾസ്
 2. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF)
 3. കേന്ദ്ര വ്യവസായ സുരക്ഷാസേന (CISF)
 4. കേന്ദ്ര റിസർവ്വ് പോലീസ് (CRPF)
 5. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP)
 6. നാഷണൽ സെക്യൂൂരിറ്റി ഗാർഡ് (NSG)
 7. സശസ്ത്ര സീമാ ബൽ (SSB)

ആസ്സാം റൈഫിൾസ്[തിരുത്തുക]

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗമാണിത്. കാച്ചാർ ലെവി എന്ന പേരിൽ 1835-ൽ ആരംഭിച്ചു. ഡയറക്ടർ ജനറലാണ് സേനാത്തലവൻ. ആസ്ഥാനം ഷില്ലോങ്ങ്. ഇന്ത്യയുടെ വടക്ക് കിഴക്കൻ അതിർത്തി കാത്തുസൂക്ഷിക്കുക, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ അഭ്യന്തര സുരക്ഷ എന്നിവയാണ് പ്രധാന കർത്തവ്യങ്ങൾ.[4]

ബോർഡർ സെക്യൂരിറ്റി ഫോഴ്സ്[തിരുത്തുക]

ഇന്ത്യയുടെ അതിർത്തി സംരക്ഷണസേനകളിലൊന്നാണിത്. 1965 ഡിസംബർ 1 ന് [4]സ്ഥാപിതമായി. സമാധാനകാലത്ത് ഇന്ത്യയുടെ കര അതിർത്തി കാത്തുസൂക്ഷിക്കുക, നുഴഞ്ഞുകയറ്റം തടയുക തുടങ്ങിയവയാണ് പ്രധാന കർത്തവ്യങ്ങൾ. ആസ്ഥാനം ന്യൂ ഡെൽഹി. നിലവിൽ ലോകത്തെ ഏറ്റവും വലിയ അതിർത്തി സംരക്ഷണ സേനയാണിത്.[5]

കേന്ദ്ര വ്യവസായ സുരക്ഷാസേന[തിരുത്തുക]

1969 ൽ സ്ഥാപിക്കപ്പെട്ടു. തുറമുഖങ്ങൾ, വൻവ്യവസായ ശാലകൾ എന്നിവയുടെ സുരക്ഷയാണ് പ്രധാന ചുമതല.[4]

കേന്ദ്ര റിസർവ്വ് പോലീസ്[തിരുത്തുക]

1939 ൽ ക്രൗൺ റെപ്രസെന്റേറ്റീവ്സ് പോലീസ് എന്ന പേരിൽ ആരംഭിച്ചു. സ്വതന്ത്ര്യാനന്തരം കേന്ദ്ര കരുതൽ സേനയായി. അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് ഇവരുടെ സേവനം ഉഒഅയോഗിക്കുന്നു. ആസ്ഥാനം ന്യൂഡൽഹി. തലവൻ ഡയറക്ടർ ജനറൽ.[4]

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്[തിരുത്തുക]

1962 ലെ ഇന്ത്യ-ചൈന യുദ്ധത്തെത്തുടർന്ന് 1962 ഒക്ടോബർ 24ന് ചൈനീസ് അതിർത്തിപ്രദേശത്തെ സുരക്ഷയ്ക്കായി ഇന്ത്യ രൂപം കൊടുത്ത ഗറില്ലാ-ഇന്റലിജൻസ് സായുധസേനയാണിത്. ഇന്ത്യയിലെ ഹിമാലയ അതിർത്തികളുടെ സുരക്ഷയാണ് പ്രധാന കർത്തവ്യം[6]

നാഷണൽ സെക്യൂരിറ്റി ഗാർഡ്[തിരുത്തുക]

ഭീകരപ്രവർത്തനങ്ങളെ നേരിടാൻ 1984 ൽ രൂപം കൊടുത്ത സേനയാണിത്. ഭീകര, വിധ്വംസക പ്രവർത്തനങ്ങൾ തടയൽ, വി.ഐ.പി സുരക്ഷ തുടങ്ങിയവയാണ് കർത്തവ്യങ്ങൾ. "സർവത്ര സർവോത്തം സുരക്ഷ" എന്നതാണ് ഈ സേനയുടെ ആപ്തവാക്യം.

സശസ്ത്ര സീമാ ബൽ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Paramilitary Forces". ഭാരത് രക്ഷക്. ശേഖരിച്ചത് 2 സെപ്റ്റംബർ 2015.
 2. "ഗൃഹമന്ത്രാലയത്തിന്റെ ഓഫീസ് മെമ്മോറാണ്ടം" (PDF). ശേഖരിച്ചത് 2 സെപ്റ്റംബർ 2015.
 3. "Central Armed Police Forces". ഇന്ത്യൻ ഗൃഹ മന്ത്രാലയം. മൂലതാളിൽ നിന്നും 2016-11-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 സെപ്റ്റംബർ 2015.
 4. 4.0 4.1 4.2 4.3 "കേന്ദ്ര പോലീസ് സേനകൾ". മാതൃഭൂമി ഹരിശ്രീ. 27 ആഗസ്ത് 2005. |access-date= requires |url= (help)
 5. "ബോർഡർ സെക്യൂരിറ്റി ഫോഴ്സ്". ബി.എസ്.എഫ്. മൂലതാളിൽ നിന്നും 2011-10-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 സെപ്റ്റംബർ 2015.
 6. "ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്". ശേഖരിച്ചത് 6 സെപ്റ്റംബർ 2015.