Jump to content

മേജർ സോമനാഥ് ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സോമനാഥ് ശർമ്മ
(1923-01-31)ജനുവരി 31, 1923 – ഒക്ടോബർ 31, 1947(1947-10-31) (പ്രായം 24)

Major Som Nath Sharma recipient of the first Param Vir Chakra
ജനനസ്ഥലം ജമ്മു, ജമ്മു കാശ്മീർ, ഇന്ത്യ
മരണസ്ഥലം KIA at Badgam, ഇന്ത്യ
Allegiance ഇന്ത്യ
Service/branch ഇന്ത്യൻ കരസേന
Years of service 1942-1947
പദവി മേജർ
യുദ്ധങ്ങൾ ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947
ബഹുമതികൾ പരമവീര ചക്ര

ഇന്ത്യയുടെ പരമോന്നത ബഹുമതിയായ പരമവീര ചക്രം ആദ്യം ലഭിച്ച വ്യക്തിയാണ്‌ മേജർ സോമനാഥ് ശർമ്മ. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിനു പരമവീര ചക്രം ലഭിച്ചത്.

ജമ്മു കശ്മീരിലെ സൈനിക പാരമ്പര്യമുള്ള കുടുംബത്തിൽ 1923 ജനുവരി 31നായിരുന്നു സോമനാഥ് ശർമ്മയുടെ ജനനം. പിതാവ് മേജർ ജനറൽ അമർനാഥ് ശർമ്മ. മിലിട്ടറിയോടനുബന്ധിച്ച സായുധ മെഡിക്കൽ സേവനത്തിന്റെ ഡയറക്ടർ ജനറലായാണ് അമർനാഥ് ശർമ്മ വിരമിച്ചത്. സോമനാഥിന്റെ സഹോദരന്മാർ രണ്ട് പേരും സൈനികരായിരുന്നു. നൈനിറ്റാളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സോമനാഥ് തുടർന്ന് റോയൽ മിലിട്ടറി അക്കാദമിയിൽ ചേർന്നു. 1942ൽ ഇന്ത്യൻ കരസേനയുടെ നാലാം ബറ്റാലിയൻ ഖുമയൂൺ റജിമെന്റിൽ അംഗമായി. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു.

1947 ഒക്ടോബർ 27ന് ജമ്മു കശ്മീരിലേക്ക് പാകിസ്താന്റെ ഒത്താശയോടെ ലഷ്കർ ഗോത്രവർഗ്ഗക്കാർ നടത്തിയ കടന്നു കയറ്റത്തെ ശക്തമായി പ്രതിരോധിച്ചതിനാണ് അദ്ദേഹത്തിന് പരമവീര ചക്രം ലഭിച്ചത്. തുടർന്നുണ്ടായ ഒരു സ്ഫോടനത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു.



"https://ml.wikipedia.org/w/index.php?title=മേജർ_സോമനാഥ്_ശർമ്മ&oldid=2285237" എന്ന താളിൽനിന്ന് ശേഖരിച്ചത്