പീരു സിങ് ഷെഖാവത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പീരു സിങ് ഷെഖാവത്ത്
(1918-05-20)20 മേയ് 1918 – 18 ജൂലൈ 1948(1948-07-18) (പ്രായം 30)

ജനനസ്ഥലം രാമ്പുര ബേരി രാജസ്ഥാൻ, ഇന്ത്യ (രജപുട്ടാന)
മരണസ്ഥലം തിത്വാൽ, കശ്മീർ
Allegiance ബ്രിട്ടീഷ് ഇന്ത്യ
Service/branch ഇന്ത്യൻ കരസേന
Years of service 12
പദവി കമ്പനി ഹവീൽദാർ മേജർ
Unit 6th രജപുത്താന റൈഫിൾസ്
ബഹുമതികൾ പരമവീരചക്രം

രാജസ്ഥാനിലെ രഹപുതാനയിലെ രാമ്പുരബേരിയിൽ 1918 മേയ് 20നായിരുന്നു കമ്പ്നി ഹവീൽദാർ മേജർ പീരു സിങ് ഷെഖാവത്ത് ജനിച്ചത്. 1936ൽ ആറാം നമ്പർ രജപുതാന റൈഫിൾസിൽ ചേർന്നു. 1948ലെ ജമ്മു കശ്‌മീർ ഓപ്പറേഷൻ സമയത്ത് പാക് ഭടന്മാർ തിത്വാൾ മേഖലയിൽ നിന്ന് ശക്തമായ പ്രത്യാക്രമണം നടത്തി. 1948 ജൂലൈ 11 ന് ഇന്ത്യയുടെ പ്രത്യാക്രമണം ഉണ്ടായി. ജൂലൈ 15 വരെ ഇന്ത്യ മികച്ച മുന്നേറ്റം നടത്തി. എന്നാൽ തുടർന്നുള്ള ഇന്ത്യയുടെ മുന്നേറ്റം തടയാാൻ മേഖലയിലെ രണ്ട് ഉയർന്ന പ്രദേശങ്ങളിൽ പാക് സൈന്യം നിലയുറപ്പിച്ചിരിക്കുന്നതായി നിരീക്ഷകർ കണ്ടെത്തി. ഈ രണ്ടു പോസ്റ്റുകളും കീഴടക്കേണ്ട ചുമതല രജപുത്താന റൈഫിൾസിനായിരുന്നു. പീരുസിങിന്റെ നേതൃത്വത്തിലുള്ള ഡി കമ്പനി ലക്ഷ്യത്തിലേക്ക് നീങ്ങി. പൊടുന്നതേ പീരു സിങ്ങിന്റെ സേനയ്ക്ക് നേരെ പാക് തോക്കുകൾ വെടിയുതിർത്തു. അര മണിക്കൂറിനുള്ളിൽ 51 പേർ തോക്കിനിരയായി. ഗ്രനേഡിന്റെ ചീളുകൾ കുത്തിക്കയറി പീരു സിങ്ങിന്റെ ദേഹമാസകലം മുറിവേറ്റു. അപ്പോഴേക്കും അദ്ദേഹത്തിന്റെ കമ്പനിയിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുകയോ പരിക്കേറ്റു വീഴുകയോ ചെയ്തിരുന്നു. മാരകമായി മുറിവേറ്റ അദ്ദേഹം ചോരയൊലിപ്പിച്ച് കൊണ്ട് ശത്രുവിന്റെ അടുത്ത പോസ്റ്റിനു നേരെ നീങ്ങി. ശത്രു ട്രഞ്ചിനു നേരെ ഇഴഞ്ഞെത്തിയ പീരു സിങ്, അവിടെ നിന്ന് കൈക്കലാക്കിയ ഗ്രനേഡ് അടുത്ത പാക് പോസ്റ്റിലേക്ക് വലിച്ചെറിഞ്ഞു. അതിനടുത്ത ട്രഞ്ചിലേക്ക് ഇഴഞ്ഞെത്തിയ അദ്ദേഹം രണ്ട് ശത്രു സൈനികറേ ബയണറ്റ് കൊണ്ട് കുത്തി കൊലപ്പെടുത്തി. മൂന്നാമത്തെ ട്രഞ്ചിലേക്ക് നീങ്ങുന്നതിനിടയിൽ ശത്രു വെടിയുണ്ട് അദ്ദേഹത്തിന്റെ തലയിൽ തറച്ചു മരണപ്പെട്ടു.

തന്റെ കൂട്ടാളികൾക്കു മുന്നിൽ ധൈര്യത്തിന്റെ അതുല്യമായ ഉദാഹരണമായി മാറിയ അദ്ദേഹത്തിന് രാജ്യം മരണാനന്തര ബഹുമതിയായി പരമവീര ചക്രം നൽകി ആദരിച്ചു."https://ml.wikipedia.org/w/index.php?title=പീരു_സിങ്_ഷെഖാവത്ത്&oldid=2787111" എന്ന താളിൽനിന്ന് ശേഖരിച്ചത്