Jump to content

രാമസ്വാമി പരമേശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേജർ രാമസ്വാമി പരമേശ്വരൻ
ജനനം(1946-09-13)സെപ്റ്റംബർ 13, 1946
മരണം25 നവംബർ 1987(1987-11-25) (പ്രായം 41)
Sri Lanka
വിഭാഗംIndian Army
ജോലിക്കാലം1972-1987
യൂനിറ്റ്Mahar Regiment
യുദ്ധങ്ങൾOperation Pawan
പുരസ്കാരങ്ങൾParam Vir Chakra (posthumous)

മഹാരാഷ്ട്രയിലെ മുംബൈ ജില്ലയിൽ 1946 സെപ്റ്റംബർ 13നാണ് മേജർ രാമസ്വാമി പരമേശ്വരന്റെ ജനനം. 1972 ജനുവരി 16നു മഹർ റെജിമെന്റിൽ അദ്ദേഹം പ്രവേശനം നേടി.

ശ്രീലങ്കയിൽ തമിഴ്‌പുലികൾ ഉണ്ടാക്കുന്നതിനാൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഒരു കരാർ ഒപ്പുവച്ചു. ശ്രീലങ്കയിലെ സമാധാനാന്തരിക്ഷം നിലനിർത്തുന്നതിനായി ഇന്ത്യൻ സൈന്യത്തെ അയക്കാം എന്നതായിരുന്നു ഇതിലെ പ്രധാന വ്യവസ്ഥ. ഓപ്പറേഷൻ പവൻ എന്നറിയപ്പെട്ടിരുന്ന ഒരു സൈനിക നീക്കത്തിന്റെ ഭാഗമായി രാമസ്വാമി പരമേശ്വരൻ ഉൾപ്പെട്ടിരുന്ന മഹർ റെജിമെന്റ് ശ്രീലങ്കയിലെത്തി. 1987 നവംബർ 25നു രാത്രിയിൽ പതിവ് പെട്രോളിങ്ങ് നടത്തി തിരികെ വരികയായിരുന്ന പരമേശ്വരന്റേയും സംഘത്തിന്റേയും മുൻപിൽ ഒരു സംഘം സായുധ തീവ്രവാദികൾ ചാടി വീണു.

അല്പം പോലും മനസാന്നിധ്യം കൈവിടാതെ പരമേശ്വരനും സംഘവും അക്രമികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ഇതിന്നിടയിൽ അക്രമികളിൽ ഒരാൾ പരമേശ്വരന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചു. ഉടൻ തന്നെ അദ്ദേഹം ആ അക്രമിയുടെ കയ്യിൽ നിന്നും തോക്ക് പിടിച്ച് വാങ്ങി തിരികെ നിറയൊഴിച്ചു. ഇതിനിടയിൽ മാരകമായി മുറിവേറ്റ അദ്ദേഹം വീണുപോയെങ്കിലും അവസാനശ്വാസം വരേയും തന്റെ സഹപവത്തകർക്ക് ധൈര്യവും നിർദ്ദേശങ്ങളും നൽകാൻ മറന്നില്ല. പോരാട്ടത്തിനൊടുവിൽ അവർ അക്രമികളെയെല്ലാം കീഴടക്കി.

രാമസ്വാമി പരമേശ്വരന്റെ ഈ ധീരവും ത്യാഗോജ്വലവുമായ പ്രവർത്തിക്ക് രാജ്യം അദ്ദേഹത്തിന് പരമോന്നത ബഹുമതിയായ പരമവീര ചക്രം നൽകി ആദരിച്ചു.


"https://ml.wikipedia.org/w/index.php?title=രാമസ്വാമി_പരമേശ്വരൻ&oldid=4082684" എന്ന താളിൽനിന്ന് ശേഖരിച്ചത്