രാമ രഘോബ റാണ
Jump to navigation
Jump to search
രാമ രഘോബ റാണ | |
---|---|
ജനനം | ജൂൺ 26, 1918|
![]() Major Rama Raghoba Rane, PVC | |
ജനനസ്ഥലം | ചെൻഡിയ, കർവാർ, കർണ്ണാടക |
Allegiance | ഇന്ത്യ |
Service/branch | ഇന്ത്യൻ കരസേന |
Years of service | 1947-1968 |
പദവി | സെക്കൻഡ് ലഫ്റ്റനന്റ് |
യുദ്ധങ്ങൾ | 1947ലെ ഇന്ത്യ പാകിസ്താൻ യുദ്ധം |
ബഹുമതികൾ | പരമവീര ചക്രം |
ജീവിച്ചിരുന്നപ്പോൾ തന്നെ പരമവീരചക്രം നേടിയ ധീരയോദ്ധാക്കളിൽ ഒരാളാണ് സെക്കൻഡ് ലഫ്റ്റനന്റ് രാമ രഘോബ റാണ. 1918 ജൂൺ 26ന് കർണ്ണാടകത്തിലെ കാർവാർ ജില്ലയിലെ ചെൻഡിയ എന്ന ചെറിയ ഗ്രാമത്തിലാണ് റാണയുടെ ജനനം. 1947 ഡിസംബർ 15ന് കരസേനയിലെ യന്ത്രകാരക വിഭാഗത്തിൽ സൈനികനായി ചേർന്നു. 1947 - 48 കാലത്തെ ജമ്മു കാശ്മീർ സൈനികനടപടിയിലെ അസാമാന്യധീരത നിറഞ്ഞ പ്രവർത്തനമാണ് അദ്ദേഹത്തെ പരമവീരചക്രത്തിനു അർഹനാക്കിയത്[1]. 1968ൽ മേജർ പദവിയിലിരുന്ന് അദ്ദേഹം സേനയിൽ നിന്ന് വിരമിച്ചു.
അവലംബം[തിരുത്തുക]