ഭാരത സർക്കാർ
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
![]() ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
ഭാരതത്തിലെ 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന സംയുക്ത ഐക്യത്തെ (federal union) ഭരിക്കുന്നതിനായി ഭരണഘടനാനുസൃതം സ്ഥാപിക്കപ്പെട്ടിരിക്കുന്ന അധികാര സമ്പ്രദായമാണ് ഭാരത സർക്കാർ (ഇംഗ്ലീഷ്:Government of India, ഹിന്ദി: भारत सरकार[1]). കേന്ദ്ര സർക്കാർ എന്നും ഇത് അറിയപ്പെടുന്നു. ഭാരത സർക്കാരിന്റെ ആസ്ഥാനം ഡൽഹിയിലെ ന്യൂ ഡൽഹി ആണ്.
സർക്കാർ[തിരുത്തുക]
ഭാരതത്തിന്റെ ഭരണഘടനയുടെ അവതാരികയിൽ (Preamble) ഭാരതത്തെ ഒരു പരമാധികാര, സമാജവാദി, മതേതര, ജനാധിപത്യ ഗണരാജ്യം എന്ന് വിഭാവനം ചെയ്തിരിക്കുന്നു. ഭാരത സർക്കാർ അതിനാൽ ഒരു പരമാധികാര, സമാജവാദി, മതേതര, ജനാധിപത്യ സർക്കാർ ആകുന്നു.
പരമാധികാരം[തിരുത്തുക]
പരമാധികാരം (Sovereign) എന്ന വാക്ക് അർഥമാക്കുന്നത് പൂർണ സ്വയംഭരണാധികാരം അഥവാ സ്വാതന്ത്ര്യം എന്നാണ്. ഭാരതത്തിന് ആന്തരികമായും ബാഹ്യമായും പരമാധികാരം ഉണ്ട്. ഏത് വിദേശ ശക്തികളിൽ നിന്നും നിയന്ത്രങ്ങളിൽനിന്നും ഭാരതം പൂർണ സ്വതന്ത്രമാണ്. അതുപോലെതന്നെ ഭാരതത്തിലെ ജനങ്ങൾ തന്നെ തിരഞ്ഞെടുക്കുന്ന ഒരു സ്വതന്ത്ര സർക്കാരാണ് ഭാരതത്തിനുള്ളത്.
സമാജവാദം[തിരുത്തുക]
42-ആം ഭരണഘടനാഭേദഗതി, 1976 പ്രകാരം ഭരണഘടനയുടെ അവതാരികയിൽ കൂട്ടിച്ചേർത്ത പദമാണ് സമാജവാദി (Socialist). ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും സാമാജികവും സാമ്പത്തികവുമായ സമത്വം ഇത് ഉറപ്പുനൽകുന്നു. എല്ലാവർക്കും തുല്യപരിഗണനയും അവസരങ്ങളും നൽകപ്പെടും.
മതേതരം[തിരുത്തുക]
ജനാധിപത്യം[തിരുത്തുക]
ഗണരാജ്യം[തിരുത്തുക]
ഇതു കൂടി കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://www.rajbhasha.gov.in/annualeng.pdf Official Language Resolution, 1968
ബാഹ്യകണ്ണികൾ[തിരുത്തുക]
- Pan Card - Pan card information official site.
- Directory of official Government websites in India
- Government of India Portal
- Chief of State and Cabinet Members
അധിക വായന[തിരുത്തുക]
- Subrata K. Mitra and V.B. Singh. 1999. Democracy and Social Change in India: A Cross-Sectional Analysis of the National Electorate. New Delhi: Sage Publications. ISBN 81-7036-809-X (India HB) ISBN 0-7619-9344-4 (U.S. HB).