ഉപരാഷ്ട്രപതി (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vice-President
India
Emblem of India.svg
പദവി വഹിക്കുന്നത്
Venkaiah Naidu

since 11 August 2017
ഔദ്യോഗിക വസതി Vice President House
നിയമിക്കുന്നത് The Electoral College of India
കാലാവധി Five years, renewable
പ്രഥമവ്യക്തി Sarvepalli Radhakrishnan
(1952–1962)
ശമ്പളം 1,25,000 (U) per month (February 2015)
വെബ്സൈറ്റ് vicepresidentofindia.nic.in
Emblem of India.svg

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


Setup of India.png
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഇന്ത്യാ ഗവൺമെന്റിൽ രാഷ്ട്രപതിക്കുശേഷമുള്ള ഉയർന്ന പദവി - ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന പദവി - ആണ് ഉപരാഷ്ട്രപതിയുടേത്. (ഹിന്ദി: भारत के उपराष्ट्रपति) ഇന്ത്യയുടെ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷൻ എന്ന നിയമനിർമ്മാണാധികാരവും ഉപരാഷ്ട്രപതിയിൽ നിക്ഷിപ്തമായിരിക്കുന്നു. രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തിൽ ഒഴിവുവരുന്ന പക്ഷം താല്കാലികമായി അദ്ദേഹത്തിന്റെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഇന്ത്യയുടെ ഭരണഘടന പ്രകാരം ഉപരാഷ്ട്രപതിക്കുണ്ട്.

ഇന്ത്യൻ ഭരണഘടനയുടെ 63 -ാം അനുച്ഛേദം "ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടായിരിക്കണം" എന്ന് നിഷ്കർഷിക്കുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി ഹമീദ് അൻസാരി ആണ്. [1]

അധികാരങ്ങളും ഉത്തരവാദിത്തങ്ങളും[തിരുത്തുക]

മരണമോ, രാജിവെയ്കലോ, നീക്കം ചെയ്യലോ തുടങ്ങിയതരത്തിലുള്ള സാഹചര്യങ്ങളിൽ ഇന്ത്യയുടെ രാഷ്ട്രപതി പദം ഒഴിവുവരുന്ന പക്ഷം പുതിയ രാഷ്ട്രപതിയെ സമ്മതിദായക സമൂഹം തെരഞ്ഞെടുക്കുന്നതുവരെ - പരമാവധി 6 മാസം - രാഷ്ട്രപതിയെപ്പോലെ പ്രവർത്തിക്കുവാൻ ഉപരാഷ്ട്രപതിക്ക് ഭരണഘടന ഉത്തരവാദിത്തം നൽകുന്നു. ഇക്കാലയളവിൽ അദ്ദേഹം രാജ്യസഭയുടെ അദ്ധ്യക്ഷനായി പ്രവർത്തിക്കാൻ പാടുള്ളതല്ല. [2]

രാജ്യസഭയുടെ അധികാരോത്ഭൂതമായ (എക്സ്-ഒഫീഷ്യോ) അദ്ധ്യക്ഷനാണ് ഉപരാഷ്ട്രപതി. രാജ്യസഭയിലെ എല്ലാ ബില്ലുകളും പ്രമേയങ്ങളും അദ്ദേഹത്തിന്റെ അനുമതിയോടെമാത്രമേ അവതരിപ്പിക്കാനാവൂ. അതേസമയം രാജ്യസഭയിലെ അംഗം അല്ലാത്തതിനാൽ അദ്ദേഹത്തിന് സഭയിൽ വോട്ടവകാശം ഇല്ല. രാഷ്ട്രപതിക്കുശേഷം ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നതപദവിയാണ് ഉപരാഷ്ടരപതിയുടേത്. രാഷ്ട്രപതിക്കാണ് ഉപരാഷ്ട്രപതി രാജി സമർപ്പിക്കുന്നത്.

യോഗ്യതകൾ[തിരുത്തുക]

  • ഇന്ത്യയിലെ പൌരനായിരിക്കണം
  • മുപ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ടായിരിക്കണം
  • രാജ്യസഭാ അംഗം ആകുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം
  • ഇന്ത്യാഗവൺമെന്റിലോ, സംസ്ഥാനസർക്കാരിലോ, തദ്ദേശസ്ഥാപനങ്ങളിലോ ലാഭദായകമായ പദവികൾ വഹിക്കുവാൻ പാടില്ല

==തെരഞ്ഞെടുപ്പ്

==തെരഞ്ഞെടുപ്പ്

നീക്കം ചെയ്യൽ[തിരുത്തുക]

==ഇന്ത്യയിലെ ഉപരാഷ്ട്രപതിമാ

അവലംബം[തിരുത്തുക]

  1. http://www.indiaonline.in/Administration/Who/Vice-President.aspx
  2. http://vicepresidentofindia.nic.in
"https://ml.wikipedia.org/w/index.php?title=ഉപരാഷ്ട്രപതി_(ഇന്ത്യ)&oldid=2591604" എന്ന താളിൽനിന്നു ശേഖരിച്ചത്