Jump to content

ഇന്ത്യയുടെ രാഷ്‌ട്രപതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാഷ്ട്രപതി (ഇന്ത്യ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാഷ്ട്രപതി
ഇന്ത്യൻ റിപ്പബ്ലിക്ക്
(भारत के राष्ट्रपति)
ദേശീയമുദ്ര
Madame President Draupadi Murmu
പദവി വഹിക്കുന്നത്
ദ്രൗപദി മുർമു
ഔദ്യോഗിക വസതിരാഷ്ട്രപതി ഭവൻ
നാമനിർദ്ദേശകൻനാഷണൽ ഡെമോക്രാറ്റിക് അലൈൻസ് NDA
കാലാവധിഅഞ്ച് വർഷം, വീണ്ടും തെരഞ്ഞെടുക്കാവുന്നത്
പ്രഥമവ്യക്തിഡോ. രാജേന്ദ്ര പ്രസാദ്
ജനുവരി 26, 1950
അടിസ്ഥാനംഇന്ത്യൻ ഭരണഘടന
ജനുവരി 26, 1950
പിൻഗാമിറാം നാഥ് കോവിന്ദ്
ശമ്പളം 5 ലക്ഷം ($ 6756) പ്രതിമാസം
വെബ്സൈറ്റ്President of India

രാഷ്ട്രപതി (Hindi: भारत के राष्ट्रपति‍‍) English: President of India.)ഇന്ത്യയുടെ രാഷ്ട്രത്തലവനും പ്രഥമപൗരനും ഇന്ത്യയിലെ സായുധസേനാവിഭാങ്ങളുടെ പരമോന്നത മേധാവിയുമാകുന്നു. ഇന്ത്യൻ ഭരണഘടനയുടെ 52-ാം അനുച്ഛേദപ്രകാരം ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യയുടെ കേന്ദ്ര ഗവൺമെന്റിന്റെ കാര്യനിർവ്വഹണാധികാരം പ്രസിഡന്റിന് നേരിട്ടോ ഭരണഘടനപ്രകാരം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ മുഖേനയോ നിർവ്വഹിക്കാമെന്നാണ് നിയമമെങ്കിലും [1] ഇന്ത്യയുടെ രാഷ്ട്രപതി ഒരു നാമമാത്ര ഭരണത്തലവനായി കണക്കാക്കപ്പെടുന്നു[2]. ചുരുക്കം ചില അധികാരങ്ങൾ നേരിട്ട് പ്രയോഗിക്കുന്നതൊഴിച്ചാൽ ഒട്ടുമിക്ക അധികാരങ്ങളും പ്രസിഡന്റിന്റെ പേരിൽ പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കേന്ദ്ര മന്ത്രിസഭയാണ് കൈയ്യാളുന്നതും നടപ്പാക്കുന്നതും. പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിഭാഗം വോട്ടർമാർ അടങ്ങുന്ന തെരഞ്ഞെടുപ്പ് ഗ്രൂപ്പാണ് പ്രാതിനിധ്യ വോട്ടവകാശപ്രകാരം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.

രാഷ്ട്രപതിയുടെ താമസസ്ഥലമാണ് രാഷ്ട്രപതി ഭവൻ. ഇന്ത്യയുടെ 15-ആമത്തെ രാഷ്ട്രപതിയായ ദ്രൗപദി മുർമുവാണ് നിലവിൽ ഈ പദവി വഹിയ്ക്കുന്നത്. 2022 ജൂലൈ 25നാണ് അദ്ദേഹം ചുമതലയേറ്റത്[3].

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

പദവിയുടെ ഉറവിടം

[തിരുത്തുക]

1947 ഓഗസ്റ്റ് 15-നു ഇന്ത്യ ബ്രിട്ടീഷ് കോമൺവെൽത്തിനു കീഴിലുള്ള പുത്രികാരാജ്യം(Dominion) ആയിട്ടാണ് സ്വതന്ത്രമായത്. ഇതിൻറെ തലവൻ ജോർജ് ആറാമൻ രാജാവും, അദ്ദേഹത്തിൻറെ ഭാരതത്തിലെ പ്രതിനിധി ഗവർണർ ജനറലും ആയിരുന്നു. 1950 ജനുവരി 26-നു ഇന്ത്യ ഗണതന്ത്ര രാഷ്ട്രമായപ്പോൾ രാജാവിന്റെയും ഗവർണർ ജനറലിന്റെയും പദവികൾ ഇല്ലാതാവുകയും അതിനു പകരം രാഷ്ട്രപതിയുടെ പദവി നിലവിൽ വരുകയും ചെയ്തു. ആദ്യത്തെ രാഷ്ട്രപതിയായ് ഡോ. രാജേന്ദ്ര പ്രസാദ് സ്ഥാനമേറ്റു.

അധികാരങ്ങളും ഉത്തരവാദിത്തങ്ങളും

[തിരുത്തുക]

ഇന്ത്യയുടെ സർവ്വസൈന്യാധിപനായ രാഷ്ട്രപതിയാണ് സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത്. പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കുന്നതിനുള്ള അധികാരവും പാർലമെന്റ് സമ്മേളിക്കാത്ത സമയത്ത് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും രാഷ്ട്രപതിയുടെ ചുമതലയാണ്. നിർണ്ണായക ഘട്ടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും രാജ്യസഭയിലേയ്ക്ക് 12 അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിനും രാഷ്ട്രപതിക്ക് അധികാരമുണ്ട്.

കാര്യനിർവ്വഹണാധികാരം

[തിരുത്തുക]

രാഷ്ട്രത്തലവൻ എന്ന നിലയിൽ എല്ലാ സുപ്രധാന നിയമനങ്ങളും രാഷ്ട്രപതിയാണ് നടത്തുന്നത്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ, യു.പി.എസ്.സി., ചെയർമാൻ, സൈനിക മേധാവികൾ, സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവരെയെല്ലാം നിയമിക്കുന്നത് രാഷ്ട്രപതിയാണ്.

നിയമനിർമ്മാണാധികാരം

[തിരുത്തുക]

രാഷ്ട്രപതി, രാജ്യസഭ, ലോക്സഭ എന്നിവ ചേർന്നതാണ് ഇന്ത്യൻ പാർലമെന്റ്. പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ നിയമമാകണമെങ്കിൽ അദ്ദേഹം ഒപ്പിടേണ്ടതുണ്ട്. പാർലമെന്റ് സമ്മേളനം തുടങ്ങുന്നത് രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ്. കൂടാതെ രാജ്യസഭയിലേയ്ക്ക് പന്ത്രണ്ടുപേരേ നിയമിക്കാനുള്ള അധികാരവും അദ്ദേഹത്തിനുണ്ട്.

അടിയന്തരാധികാരങ്ങൾ

[തിരുത്തുക]

ചില പ്രത്യേക ഘട്ടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് രാഷ്ട്രപതിയുടെ അധികാരമാണ്. മൂന്ന് തരത്തിൽ അടിയന്തരാധികാരം വീതിച്ചിട്ടുണ്ട്:

1. ദേശീയ അടിയന്തരാവസ്ഥ 2. സംസ്ഥാന അടിയന്തരാവസ്ഥ അഥവാ രാഷ്ട്രപതി ഭരണം 3. സാമ്പത്തിക അടിയന്തരാവസ്ഥ

തെരഞ്ഞെടുപ്പ്

[തിരുത്തുക]

പാർലമെന്റിലെയും സംസ്ഥാനനിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തെരഞ്ഞടുക്കപ്പെടുന്ന ഒരു വിഭാഗം അംഗങ്ങൾ അടങ്ങുന്ന ഒരു വിഭാഗം വോട്ടർമാരാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യത്തിലെ ഒറ്റവോട്ട് കൈമാറ്റ സമ്പ്രദായമനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള സ്ഥാനാർത്ഥി എണ്ണം എത്രയാണോ അത്രയും സ്ഥാനാർഥികൾക്ക്, മുൻഗണനാക്രമമനുസരിച്ച് അവരുടെ പേരുകൾക്കു നേരെ 1, 2, 3, 4............ എന്നിങ്ങനെ വോട്ടു രേഖപ്പെടുത്തുവാനുള്ള അവകാശം ഓരോ സമ്മതിദായകനും ഉണ്ടെന്നുള്ളതാണ് ഈ പദ്ധതിയുടെ ഒരു സവിശേഷത. എന്നാൽ ഒരു വോട്ടർക്ക് ഒരു സ്ഥാനാർഥി മാത്രമേ സ്വീകാര്യനായിട്ടുള്ളുവെങ്കിൽ, തന്റെ വോട്ടുകൾ ആ സ്ഥാനാർഥിക്കു മാത്രമായി രേഖപ്പെടുത്താവുന്നതുമാണ്. എത്ര വോട്ടുകൾ രേഖപ്പെടുത്തിയാലും ഒരു സമ്മതിദായകന്റെ 'യഥാർഥ' വോട്ട് ഒന്നു മാത്രമായിരിക്കുമെന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്. ഭൂരിപക്ഷം വോട്ട് കിട്ടുന്ന സ്ഥാനാർത്ഥി രാഷ്ട്രപതിയായി ചുമതലയേൽക്കുന്നു. ഇന്ത്യൻ മുഖ്യ ന്യായാധിപനാണ് രാഷ്ട്രപതിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.

നീക്കം ചെയ്യൽ

[തിരുത്തുക]

രാഷ്ട്രപതിയെ നീക്കം ചെയ്യാനുള്ള നടപടിക്രമമാണ് ഇംപീച്ച്മെന്റ് എന്നറിയപ്പെടുന്നത്. ഭരണഘടനാലംഘനമാണ് ഇതിനുള്ള ഏക കാരണം. പാർലമെന്റിന്റെ സഭകളിലൊന്നിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരികയും, ഇരുസഭകളിലും അത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കുകയും ചെയ്താൽ രാഷ്ട്രപതി സ്ഥാനഭ്രഷ്ടനാകും. ഇതുവരെ ഇന്ത്യയിൽ ഈ സ്ഥിതിയുണ്ടായിട്ടില്ല.

ഇതും കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://indiacode.nic.in/coiweb/welcome.html
  2. "എഴുതാപ്പുറം" (PDF). മലയാളം വാരിക. 2012 മെയ് 18. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 28. {{cite news}}: Check date values in: |accessdate= and |date= (help)
  3. "Droupadi Murmu takes oath as India's 15th President" (in ഇംഗ്ലീഷ്). doi:25 ജൂലൈ 2022. Archived from the original on 2022-07-25. Retrieved 25 ജൂലൈ 2022. {{cite news}}: Check |doi= value (help)CS1 maint: bot: original URL status unknown (link)