ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ ബഹുപാർട്ടി രാഷ്ട്രീയ വ്യവസ്ഥയാണ് നിലവിലുള്ളത്. തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന പാർട്ടികളെ ദേശീയ പാർട്ടിയായും സംസ്ഥാന പാർട്ടിയായും തെരെഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകുന്നു.[1] ഈ അംഗീകാരമില്ലാത്ത രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികളും ഇന്ത്യയിൽ ധാരാളമുണ്ട്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ പാർട്ടികളുടെ പട്ടികയാണിത്.

അംഗീകൃത പാർട്ടികൾ[തിരുത്തുക]

കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തനം, സംസ്ഥാനത്തെ ലോക്സഭാ സീറ്റുകളിൽ കുറഞ്ഞത് നാലു ശതമാനത്തിലെങ്കിലും പ്രാതിനിധ്യം, സംസ്ഥാന നിയമസഭാ സീറ്റുകളിൽ 3.33% പ്രാതിനിധ്യം എന്നീ മാനദണ്ഡങ്ങൾ പാലിക്കുന്ന പാർട്ടി സംസ്ഥാന കക്ഷിയായി തെരെഞ്ഞെടുക്കപ്പെടും. മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ലോക്സ്ഭാ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് ആറൂ ശതമാനം വോട്ടു നേടിയാലും സംസ്ഥാന പാർട്ടി പദവി കൈവരിക്കാം. ചുരുങ്ങിയത് നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി സ്ഥാനം കൈവരിക്കുന്ന പാർട്ടിക്ക് ദേശീയ പാർട്ടിയായും അംഗീകാരം നൽകുന്നു. നിലവിൽ ഇന്ത്യയിൽ ആറ് ദേശീയ പാർട്ടികളും 47 സംസ്ഥാന പാർട്ടികളുമുണ്ട്.

മറ്റു പാർട്ടികൾ[തിരുത്തുക]

രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അംഗീകാരം ലഭിക്കാത്ത രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിൽ ധാരാളമുണ്ട്. ഇവയിൽ അനേകം പാർട്ടികൾ രജിസ്ട്രേഷൻ റദ്ദാക്കാതെ മറ്റു പാർട്ടികളിൽ ലയിക്കുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

  • Vanchitsamaj Insaf Party

അവലംബം[തിരുത്തുക]

  1. "Registration of Political Parties". FAQs. Election Commission of India. ശേഖരിച്ചത് 5 March 2013. 
  2. "ECI Public Notice" (PDF). India: Election Commission of India. 2013.