മുലായം സിങ്ങ് യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുലായം സിങ്ങ് യാദവ്
Mulayam Singh Yadav (28993165375).jpg
എം.പി. (ലോക്‌സഭാംഗം)
In office
പദവിയിൽ വന്നത്
2009
മണ്ഡലംമെയ്ൻപുരി
ഉത്തർപ്രദേശ് മുഖ്യമന്ത്രി
ഓഫീസിൽ
29 ഓഗസ്റ്റ് 2003 – 11 മേയ് 2007
മുൻഗാമിമായാവതി
പിൻഗാമിമായാവതി
ഉത്തർപ്രദേശ് മുഖ്യമന്ത്രി
ഓഫീസിൽ
05 ഡിസംബർ 1993 – 03 ജൂൺ1995
മുൻഗാമിരാഷ്ട്രപതി ഭരണം സംസ്ഥാന ഗവർണർ ബി.എസ്.എൻ. റേയുടെ മേൽനോട്ടത്തിൽ
പിൻഗാമിമായാവതി
ഉത്തർപ്രദേശ് മുഖ്യമന്ത്രി
ഓഫീസിൽ
05 ഡിസംബർ 1989 – 24 ജനുവരി1991
മുൻഗാമിഎൻ.ഡി. തിവാരി
പിൻഗാമിമായാവതി
വ്യക്തിഗത വിവരങ്ങൾ
ജനനം (1939-11-22) നവംബർ 22, 1939  (82 വയസ്സ്)
സായ്‌ഫായ് ഗ്രാമം, ഇറ്റാവാ ജില്ല, ഉത്തർ പ്രദേശ്
രാഷ്ട്രീയ കക്ഷിസമാജ്‌വാദി പാർട്ടി
പങ്കാളി(കൾ)സാധനാ ഗുപ്ത, പരേതയായ മാലതി ദേവി (ആദ്യഭാര്യ)
കുട്ടികൾഅഖിലേഷ് യാദവ് & പ്രതീക് യാദവ്
ബന്ധുക്കൾBrothers:Ratan Singh, Raj Pal Singh, Shiv Pal Singh and Ram Gopal Singh
Sister: Kamla Devi
വസതി(കൾ)സായ്‌ഫായ് ഗ്രാമം, ഇറ്റാവാ ജില്ല, ഉത്തർ പ്രദേശ്
വെബ്‌വിലാസംSamajwadi Party of India
Source: [1]

ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പ്രമുഖ ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് മുലായം സിങ്ങ് യാദവ് (ജനനം: 1939 നവംബർ 22). മൂന്നു തവണ (1989 -1991, 1993 - 1995, 2003 - 2007) ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം 1996 ജൂൺ മുതൽ 1998 മാർച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിൽ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിരുന്നു.

ജീവിതരേഖ[തിരുത്തുക]

ബാല്യം, വിദ്യാഭ്യാസം[തിരുത്തുക]

ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ ഒരു ഗ്രാമത്തിൽ സുധർ സിംഗിന്റെയും മൂർത്തിദേവിയുടെയും മകനായി 1939 നവംബർ 22-ന് ജനനം. ഒരു കർഷക കുടുംബമായിരുന്നു മുലായമിന്റേതെങ്കിലും ഇറ്റാവയിലെ കെ.കെ കോളേജിൽ ചേർന്ന് പഠിക്കുവാൻ സാധിച്ചു. അവിടെ വെച്ച് രാം മനോഹർ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ജാൻ എന്ന പത്രം ഇദ്ദേഹത്തിന്റെ രാഷ്ട്രീയചിന്തകളെ ഏറെ സ്വാധീനിച്ചു. കലാലയ പഠനകാലത്ത് മുലായം വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ഒരു പ്രാവശ്യം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിനെതിരായ റാലികളിലും പ്രക്ഷോഭങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ഒരു അധ്യാപകനാകണമെന്നാഗ്രഹിച്ച മുലായം ആഗ്ര സർവകലാശാലയിൽ നിന്ന് ബി.റ്റി ബിരുദവും തുടർന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദവും സ്വന്തമാക്കി.

ഗുസ്തിക്കളത്തിൽ നിന്ന് രാഷ്ട്രീയ ഗോദയിലേക്ക്[തിരുത്തുക]

മകൻ ഒരു ഗുസ്തിക്കാരനാകണമെന്ന പിതാവ് സുധർ സിംഗിന്റെ ആഗ്രഹം പോലെ മുലായം ഗുസ്തിമത്സരങ്ങളിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. മെയ്ൻപുരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയിൽ വെച്ചാണ് പിൽക്കാലത്ത് മുലായത്തിന്റെ രാഷ്ട്രീയ ഗുരുവായ നത്തു സിംഗ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ 'ഫയൽവാന്' ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് നത്തുസിംഗ് തീർച്ചപ്പെടുത്തി. പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹമാണ് മുലായത്തിനെ സജീവരാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. 1967-ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചു ജയിച്ച മുലായം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി.

വിവിധ പാർട്ടികളിൽ[തിരുത്തുക]

ലോഹ്യയുടെ മരണശേഷം രാജ്‌ നരൈൻ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് വിഭാഗത്തിൽ മുലായം ചേർന്നു. 1974-ൽ ഈ പാർട്ടി മറ്റ് രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് ഭാരതീയ ലോക് ദൾ എന്ന പുതിയ പാർട്ടിയായി മാറി. അടിയന്തരാവസ്ഥക്കാലത്ത് മുലായമിനു ജയിൽ വാസം അനുഷ്ഠിക്കേണ്ടി വന്നു. ഇക്കാലയളവിൽ ഇദ്ദേഹം ലോഹ്യയുടേതിനൊപ്പം മറ്റൊരു പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ചരൺ സിംഗിന്റെ ആശയങ്ങളും പരസ്പരം ബന്ധിപ്പിച്ച് ചിന്തിച്ചു തുടങ്ങി. 1977-ൽ ജനതാപാർട്ടിയുടെ ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച അദ്ദേഹം സഹകരണ-മൃഗസംരക്ഷണ-ഗ്രാമീണ വ്യവസായ വകുപ്പുകളുടെ മന്ത്രിയായി നിയോഗിതനായി.

1980-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ലോക് ദളിന്റെ ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡണ്ടായി അവരോധിക്കപ്പെട്ടു. 1984-ൽ ചരൺ സിംഗ് പുതുതായി രൂപീകരിച്ച ദളിത് മസ്‌ദൂർ കിസാൻ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായും മാറി.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

  • 2014 ൽ അസംഗഡ്, മെയിൻപുരി മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുകയും വിജയിക്കുകയും ചെയ്തു. മെയിൻപുരി മണ്ഡലത്തിൽ നിന്ന് രാജി വെച്ച് അസംഗഡ് നിലനിർത്തി.
  • 2004 ൽ പൊതുതിരഞ്ഞെടുപ്പിൽ നിയമസഭാംഗമായിരിക്കെ ലോകസഭയിലേക്ക് മെയിൻപുരി മണ്ഡലത്തിൽ നിന്ന് ജനവിധി തേടുകയും വിജയിക്കുകയും ചെയ്തു. പക്ഷെ തിരഞ്ഞെടുപ്പിന് ശേഷം മെയിൻപുരി മണ്ഡലത്തിൽ നിന്ന് രാജി വെച്ച് നിയമസഭാംഗമായി തുടർന്നു.
  • 2003 ൽ ലോകസഭാംഗമായിരിക്കെ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയാകുകയും 2004 ജനുവരിയിൽ ഗുണ്ണാർ നിയമസഭാമണ്ഡലത്തിൽ നിന്ന് ജനവിധി നേടി വിജയിക്കുകയും ചെയ്തു.
  • 1999 ൽ ലോകസഭയിലേക്ക് സംഭാൽ, കനൗജ് എന്നീ മണ്ഡലങ്ങളിൽ മൽസരിച്ച് വിജയിച്ചു. കനൗജ് മണ്ഡലം രാജി വെച്ച് സംഭാൽ നില നിർത്തി.

കുടുംബം[തിരുത്തുക]

മകൻ - അഖിലേഷ് യാദവ്

അവലംബം[തിരുത്തുക]

പുറം താളുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുലായം_സിങ്ങ്_യാദവ്&oldid=3641477" എന്ന താളിൽനിന്ന് ശേഖരിച്ചത്