എം. കരുണാനിധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. കരുണാനിധി
എം. കരുണാനിധി

നിയോജക മണ്ഡലം ചെപോക്
ജനനം (1924-06-03) ജൂൺ 3, 1924 (വയസ്സ് 93)
Thirukkuvalai, തമിഴ്‌നാട്
ഭവനം ചെന്നൈ, ഇന്ത്യ
രാഷ്ട്രീയപ്പാർട്ടി
ദ്രാവിഡ മുന്നേറ്റ കഴകം
കുട്ടി(കൾ) എം.കെ. മുത്തു, എം.കെ. അഴഗിരി, എം.കെ. സ്റ്റാലിൻ, എം.കെ. തമിഴരശ്, എം.കെ. ശെൽവി, എം.കെ. കനിമൊഴി

കലൈഞ്ജർ എന്നും അറിയപ്പെടുന്ന എം. കരുണാനിധി തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ നേതാവുമാണ്[1]‌. 1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്[2]. 1969-71, 1971-74, 1989-91, 1996-2001 and 2006-2011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹംഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് ഭൂരിപക്ഷമാണ്‌ നേടുന്നത്[3].

ജീവിതരേഖ[തിരുത്തുക]

നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി ജനിച്ചു. ദക്ഷിണാമൂർത്തിയൊന്നായിരുന്നു അച്ഛനമ്മമാർ നൽകിയ പേര്.

സ്കൂൾ കാലത്തേ നാടകം,കവിത,സാഹിത്യം എന്നിവയിലൊക്കെ തിളങ്ങി. ജസ്റ്റിസ് പാർട്ടി പ്രവർത്തനങ്ങളിലും അതിന്റെ മുന്നണി പ്രവർത്തകനായ അഴകിരി സാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായ അദ്ദേഹം പതിമൂന്നാം വയസ്സിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെട്ടു തുടങ്ങി.

വിദ്യാർത്ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചർ മറു മലർച്ചി എന്ന സംഘടന രൂപീകരിച്ചു പ്രവർത്തിച്ചു. ഇത് പിന്നീട് സംസ്ഥാനമ മുഴുവൻ വ്യാപിച്ച വിദ്യാർത്ഥി കഴകമായി മാറി.

രാഷ്ട്രീയത്തിൽ[തിരുത്തുക]

കുട്ടിക്കാലത്തേ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണനിധി ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. പെരിയോരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തിൽ പ്രവർത്തിച്ചു. പിന്നീട് മുരസൊലി എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു. ഇക്കാലത്താണ് രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റർ പിക്ചേഴ്സ് അദ്ദേഹത്തെ സമീപിക്കുന്നത്. പെരിയാരോട് അനുമതി ചോദിച്ചെങ്കിലും അദ്ദേഹം നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്.[4] ഈ സിനിമയിൽ മുഖ്യ വേഷം ചെയ്ത എം.ജി.ആറുമായി സൗഹൃദത്തിലായി. ഗാന്ധിജിയുടെ ആരാധകനായിരുന്ന എം.ജി.ആറിനെ ദ്രാവിഡൻ ആശയങ്ങളിലേക്കാകർഷിച്ചത് കരുണാനിധിയായിരുന്നു.

സിനിമയിൽ[തിരുത്തുക]

അഭിമന്യു എന്ന പുരാണ ചിത്രത്തിനായി സംഭാഷണങ്ങളെഴുതിയെങ്കിലും ചിത്രത്തിൽ പേരുണ്ടായിരുന്നില്ല. നിരാശനായ അദ്ദേഹം തിരുവാരൂരേക്ക് മടങ്ങി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി. സേലം മോഡേൺ തിയേറ്റേഴ്സിനു വേണ്ടി സിനിമാഗാനങ്ങളെഴുതിയിരുന്ന കവി കെ.എം. ഷരീഫിന്റെ പരിചയത്തിൽ 1949 ൽ മോഡേൺ തിയേറ്റേഴ്സിൽ പ്രതിമാസം അഞ്ഞൂറ് രൂപ ശമ്പളത്തിൽ ജോലിക്ക് ചേർന്നു. കണ്ണദാസനെ പോലെയുള്ള പ്രതിഭകളുമായി ഇക്കാലത്ത് സൗഹൃദത്തിലായി. മോഡേൺ തിയറ്റേവ്സ് ഉടമയായിരുന്ന ടി.ആർ. സുന്ദരത്തിന്റെ ആഗ്രഹ പ്രകാരം മന്ത്രികുമാരി എന്ന അദ്ദേഹത്തിന്റെ നാടകം സിനിമയാക്കിയപ്പോൾ അതിന് തിരക്കഥയും സംബാഷണവും രചിച്ചു. എല്ലിസ്.ആർ. ഡങ്കണായിരുന്നു സംവിധായകൻ. ജാതി മത ശക്തികളുടെ ശക്തമായ എതിർപ്പിനിടയിലും ചിത്രം പ്രദർശന വിജയം നേടി.

കുടുംബം[തിരുത്തുക]

ഭാര്യമാർ

 • പത്മാവതി
 • രാസാത്തി അമ്മാൾ
 • ദയാലു അമ്മാൾ

പെൺ മക്കൾ

മു.ക. സ്റ്റാലിൻ, തമിഴ്നാട് മന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്നു(2007). മു.ക. അഴഗിരി കേന്ദ്രമന്ത്രിയും കനിമൊഴി രാജ്യസഭാംഗവുമായിരുന്നു.

സിനിമയിൽ[തിരുത്തുക]

കഥ / തിരക്കഥ /സംഭാഷണം എഴുതിയവ[തിരുത്തുക]

 • കണ്ണമ്മ
 • മണ്ണിൻ മൈന്തൻ
 • പരാശക്തി
 • പുതിയ പരാശക്തി
 • മന്ത്രികുമാരി
 • പാലൈവന റോജാക്കൾ
 • നീതിക്കു തണ്ടനൈ
 • പാസ പറൈവകൾ
 • പാടാത തേനീകൾ
 • പാലൈവന പൂക്കൾ
 • മനോഹര
 • ഉളിയിൻ ഓസൈ
 • 'പൂംപുഹാർ
 • ഇളൈഞ്ചൻ

നാടകങ്ങൾ[തിരുത്തുക]

 • ചിലപ്പതികാരം
 • മണിമകുടം
 • ഒരേ രക്തം
 • പഴനിയപ്പൻ
 • തൂക്കുമേടൈ
 • കാകിതപ്പൂ
 • നാനേ അറിവളി
 • വെള്ളികിഴമൈ
 • ഉദയസൂരിയൻ

കൃതികൾ[തിരുത്തുക]

 • കുറളോവിയം
 • നെഞ്ചുക്ക് നീതി
 • തെൽപാപ്പിയ ഉരൈ
 • സംഗ തമിഴ്
 • റോമാപുരി പാണ്ഡ്യൻ
 • തെൻപാണ്ടി സിങ്കം
 • വെള്ളിക്കിഴമൈ
 • ഇനിയവൈ ഇരുപത്
 • സംഗ തമിഴ്
 • പൊന്നർ സംഘർ
 • തിരുക്കുറൾ ഉരൈ

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. DMK's Official Homepage-Chennai-Tamilnadu-India 800x600 screen resolution
 2. "Biography in official party website". 
 3. Karunanidhi wins for record 11th time - Sify.com
 4. Karunanidhi; Translated from Tamil by T.S. Subramanian (2013). "Cinema for a cause". Frontline. ശേഖരിച്ചത് 2013 ഒക്ടോബർ 6.  Unknown parameter |coauthors= ignored (സഹായം)

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം._കരുണാനിധി&oldid=2785404" എന്ന താളിൽനിന്നു ശേഖരിച്ചത്