ദ്രാവിഡ മുന്നേറ്റ കഴകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ദ്രാവിഡ മുന്നേറ്റ കഴകം
ചെയർപെഴ്സൺഎം.കെ. സ്റ്റാലിൻ
ലോക്സഭാ നേതാവ്A.K.S. Vijayan[1]
രൂപീകരിക്കപ്പെട്ടത്1949
തൊഴിലാളി വിഭാഗംLabour Progressive Federation
സഖ്യംNational Democratic Alliance (1999-2004)
United Progressive Alliance (2004-present)

ദ്രാവിഡ മുന്നേറ്റ കഴകം (തമിഴ്: திராவிட முன்னேற்றக் கழகம்) [2] 1949-ൽ തമിഴ്‌നാട്ടിൽ രൂപീകൃതമായ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയാണ്‌. തമിഴ്‌നാടിന്റെ സമീപ പ്രദേശമായ പുതുച്ചേരിയിലും ഇതിനു സാന്നിദ്ധ്യമുണ്ട്. ഇ.വി. രാമസ്വാമി നായ്‌കർ സ്ഥാപിച്ച ദ്രാവിഡർ കഴകം (1944 വരെ ജസ്റ്റിസ് പാർട്ടി എന്നറിയപ്പെട്ടു) പാർട്ടിയിൽ നിന്നു വേർപെടുത്തു സി.എൻ. അണ്ണാദുരൈ1949 ൽ സ്ഥാപിച്ച പാർട്ടിയാണിത്.ഹിന്ദിക്കെതിരായും ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതിനു വേണ്ടിയും നില കൊണ്ട ഈ പ്രസ്ഥാനം 1956-നു ശേഷം രാഷ്ട്രീയ പാർട്ടിയായി മാറി. 1957-ൽ ആദ്യമായി തിരഞ്ഞെടുപ്പിൽ പങ്കെടുത്തു. 1962-ൽ പാർട്ടി 50 സീറ്റുകൾ നേടി. `സ്വതന്ത്രദ്രാവിഡനാട് വാദം' ഉപേക്ഷിച്ച അവർ 1967 ൽ അധികാരത്തിൽ വന്നു. 1969ൽ മുഖ്യമന്ത്രി അണ്ണാദുരൈ അന്തരിച്ചതിനെത്തുടർന്ന് കരുണാനിധി അധികാരമേറ്റെടുത്തു. 1973ൽ ഡി.എം.കെ. പിളർന്നു. എം.ജി. ആറിന്റെ നേതൃത്വത്തിൽ അണ്ണാ ഡി.എം.കെ. രൂപം കൊണ്ടു. എം.ജി.ആറിന്റെ ജനസ്വാധീനം വർധിക്കുകയും 1987 ൽ മരിക്കുന്നതു വരെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. തുടർന്ന് എം.ജി. ആറിന്റെ ഭാര്യ വി.എൻ. ജാനകി പാർട്ടിനേതാവും മുഖ്യമന്ത്രിയുമായി (1988). ജാനകിയുടെ മരണത്തെത്തുടർന്ന് ജയലളിത അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറിയായി; മുഖ്യമന്ത്രിയും. ഇരുഗ്രൂപ്പുകളും കേന്ദ്രമന്ത്രിസഭയിൽ പങ്കാളികളായിരുന്നിട്ടുണ്ട് . 1969 മുതൽ 2018 ൽ മരിക്കുന്നതു വരെ കരുണാനിധി ആയിരുന്നു ഈ പാർട്ടിയുടെ നേതാവ്.

എം കെ സ്റ്റാലിൻ

അവലംബം[തിരുത്തുക]

  1. http://www.hindu.com/thehindu/holnus/000200905251241.htm
  2. Rao, MSA (1979) Urban Sociology in India[പ്രവർത്തിക്കാത്ത കണ്ണി] Orient Longman Publishers.
"https://ml.wikipedia.org/w/index.php?title=ദ്രാവിഡ_മുന്നേറ്റ_കഴകം&oldid=3839678" എന്ന താളിൽനിന്ന് ശേഖരിച്ചത്