ഒ. പനീർശെൽവം
ഒ. പനീർശെൽവം | |
---|---|
ஓ. பன்னீர்செல்வம் | |
തമിഴ്നാട് ഉപമുഖ്യമന്ത്രി | |
ഓഫീസിൽ 21 ഓഗസ്റ്റ് 2017 – 06 മെയ് 2021 | |
തമിഴ്നാടിന്റെ മുഖ്യമന്ത്രി | |
ഓഫീസിൽ 2014 സെപ്റ്റംബർ 29 – 23 May 2015 | |
ഗവർണ്ണർ | കെ. റോസയ്യ |
മുൻഗാമി | ജെ. ജയലളിത |
മണ്ഡലം | ബോഡിനായ്ക്കനൂർ |
തമിഴ്നാടിന്റെ ധനമന്തി | |
ഓഫീസിൽ 2011 മെയ് 16 – 2014 September 27 | |
മണ്ഡലം | ബോഡിനായ്ക്കനൂർ |
തമിഴ്നാടിന്റെ മുഖ്യമന്ത്രി | |
ഓഫീസിൽ 2001, സെപ്റ്റംബർ 21 – 2002, മാർച്ച് 1 | |
മുൻഗാമി | ജെ. ജയലളിത |
പിൻഗാമി | ജെ. ജയലളിത |
മണ്ഡലം | പെരിയകുളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജനുവരി, 1951 (വയസ്സ് 71–72) പെരിയകുളം, തമിഴ് നാട് |
രാഷ്ട്രീയ കക്ഷി | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം |
വസതി(കൾ) | ചെന്നൈ, തമിഴ് നാട്, ഇന്ത്യ |
ഒ. പനീർശെൽവം' (തമിഴ്: ஓ. பன்னீர்செல்வம்).
കാരിയർ[തിരുത്തുക]
തേനി ജില്ലയിലെ പെരിയകുളത്തു മുനിസിപ്പൽ ചെയർമാനായിരിക്കെ 1996ൽ തലൈവിയുടെ ശ്രദ്ധയിൽപ്പെട്ടതാണ് ഒപിഎസ് എന്ന് അറിയപ്പെടുന്ന ഒ. പനീർശെൽവത്തിൻറെ തലയിലെഴുത്ത് തിരുത്തിയത്. പാർട്ടിക്കു വേരോട്ടമുണ്ടാക്കിയ നേതാവിനെ 2001ൽ പെരിയകുളത്തു നിന്നു നിയമസഭയിലേക്കു നിർത്തി ജയിപ്പിച്ചു ജയ. ആദ്യ ഊഴത്തിൽ പൊതുമരാമത്തു മന്ത്രിയായതും മാസങ്ങൾക്കകം മുഖ്യമന്ത്രിയായതുമൊക്കെ ചരിത്രം. വനവാസത്തിനുപോയ ശ്രീരാമൻറെ പാദുകം വച്ചു ഭരിച്ച ഭരതനെപ്പോലെയാണ് 2001ൽ ജയലളിത കാരാഗൃഹവാസത്തിലായപ്പോൾ ശെൽവം ഭരിച്ചത്. ജയ ഇരുന്ന മുഖ്യമന്ത്രിക്കസേര പൂജിക്കാൻ മാത്രമുള്ളതായിരുന്നു വിശ്വസ്ത ദാസന്. മറ്റൊരു കസേര കൊണ്ടുവന്ന് അതിലിരുന്നു. താമസം പോയസ് ഗാർഡൻ ഔട്ട്ഹൗസിൽ. സെൽവി ഉച്ചത്തിൽ വിളിച്ചാൽ കേൾക്കാവുന്ന ദൂരത്തിലിരുന്ന്, എന്തിനുമേതിനും സെൽവിയുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിച്ചു ശെൽവം ഭരിച്ചു. കേസിൻറെ നൂലാമാല നീങ്ങി ജയലളിത തിരിച്ച് വന്നപ്പോൾ സന്തോഷത്തോടെ സ്ഥാനമൊഴിഞ്ഞു. ജയയുടെ മന്ത്രിസഭയിൽ അംഗമായിരിക്കാൻ ഒരു മടിയുമുണ്ടായില്ല. കാണുമ്പോഴൊക്കെ അദ്ദേഹം ജയലളിതയുടെ കാൽതൊട്ടുവണങ്ങുമായിരുന്നു. [2]
2006-2011 കാലത്ത് ജയയുടെ അഭാവത്തിൽ പ്രതിപക്ഷ നേതാവായ ശെൽവം ജയ വീണ്ടും അധികാരത്തിലെത്തിയപ്പോൾ ധനകാര്യമാണു ലഭിച്ചത്.[2]
2014 സെപ്റ്റംബറിൽ മുഖ്യമന്ത്രിയായിരുന്ന ജയലളിത അഴിമതി നിരോധന നിയമ പ്രകാരം ജയിലിൽ പോയതിനാൽ ഭരണകക്ഷി അംഗങ്ങൾ സർക്കാറിനെ നയിക്കാൻ പനീർശെൽവത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. 2014 സെപ്റ്റംബർ 29-ന് ഇദ്ദേഹം തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിനു മുൻപും ജയലളിതയുടെ ജയിൽവാസ സമയത്ത് ആറു മാസം മുഖ്യമന്ത്രിയായിരുന്നു. 2001 -ലാണ് ആദ്യമായി ഇദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയാകുന്നത്.അദ്ദേഹം നിർദ്ദേശിച്ചത് മാസത്തിനു ശേഷം ജയലളിതയ്ക്കായി സ്ഥാനമൊഴിഞ്ഞിരുന്നു.
ജയലളിതയുടെ മരണത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത പനീർശെൽവം പാർട്ടി സമ്മർദത്തെ തുടർന്ന് 2017 ഫെബ്രുവരി അഞ്ചിന് രാജിവച്ചു. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച രാത്രി വൈകി ശശികലയ്ക്കെതിരെ രൂക്ഷവിമർശനങ്ങളുമായി അദ്ദേഹം രംഗത്തെത്തി. അണ്ണാ ഡിഎംകെയിൽ ആറു മാസത്തിലധികം വിഘടിച്ചുനിന്നശേഷം പനീർസെൽവം–പളനിസാമി വിഭാഗങ്ങൾ തമ്മിൽ ലയിച്ചു.[3]
അവലംബങ്ങൾ[തിരുത്തുക]
- ↑ "Jayalalitha retains O Panneerselvam as AIADMK treasurer". മൂലതാളിൽ നിന്നും 2012-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-28.
- ↑ 2.0 2.1 Puthenchira, Moideen (2014-09-29). "സെൽവിയുടെ അടിമ ഇനി തമിഴ്‌നാട് മുഖ്യമന്ത്രി". മൂലതാളിൽ നിന്നും 2022-12-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-12-19.
- ↑ ഒ. പനീർശെൽവം പളനിസാമി എഐ എഡിഎംകെ ലയനം