രാഹുൽ ഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rahul Gandhi MP
രാഹുൽ ഗാന്ധി

Vice-President of the Indian National Congress
നിലവിൽ
പദവിയിൽ 
19 January 2013
പ്രസിഡണ്ട് Sonia Gandhi
മുൻ‌ഗാമി Office established

Chairperson of the Indian Youth Congress
നിലവിൽ
പദവിയിൽ 
25 September 2007
മുൻ‌ഗാമി Office established

Chairperson of the National Students Union
നിലവിൽ
പദവിയിൽ 
25 September 2007
മുൻ‌ഗാമി Office established

General Secretary of the Indian National Congress
പദവിയിൽ
25 September 2007 – 19 January 2013
പ്രസിഡണ്ട് Sonia Gandhi
മുൻ‌ഗാമി Office established
പിൻ‌ഗാമി Office abolished

Member of Parliament
for Amethi
നിലവിൽ
പദവിയിൽ 
17 May 2004
മുൻ‌ഗാമി Sonia Gandhi
ജനനം (1970-06-19) 19 ജൂൺ 1970 (വയസ്സ് 46)
New Delhi, India
ദേശീയത Indian
പഠിച്ച സ്ഥാപനങ്ങൾ University of Delhi
Harvard University
Rollins College
Trinity College, Cambridge
രാഷ്ട്രീയപ്പാർട്ടി
Indian National Congress
വെബ്സൈറ്റ് Official Site
ഒപ്പ്
Signature of Rahul Gandhi.svg

ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. 1970 ജൂൺ 19-ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും ഇപ്പോഴത്തെ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ച ഇദ്ദേഹം നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ വൈസ് പ്രസിഡണ്ടാണ്.[1].ലോകത്തിലെ വിശ്വസിക്കാൻ സാധിക്കുന്ന നേതാക്കളുടെ പട്ടികയിൽ ഒന്നാമനാണ് രാഹുൽ 

പ്രശ്സ്തമായ നെഹ്രു-ഗാന്ധി കുടുംബംത്തിൽ നിന്നുള്ള രാഹുൽ തന്റെ ബാല്യത്തിൽ സുരക്ഷാകാരണങ്ങളാൽ  നിരന്തരം  സ്കൂളുകൾ മാറേണ്ടി വന്നിരുന്നു.വിദേശത്തു നിന്നും പഠനം കഴിച്ച രാഹുൽ ഒരു അപരനാമത്തിലാണ് അറിയപെട്ടിരുന്നത്. തന്റെ വ്യക്തിത്വം യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥ സുരക്ഷാ ഏജൻസികൾ ഉൾപ്പെടെ ഒരു തിരഞ്ഞെടുത്ത ഏതാനും പേർക്കേ അറിയുമായിരുന്നൊള്ളു. റോളിൻസ്, കേംബ്രിഡ്ജ് എന്നീ സർവകലാശാലകളിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങൾ, വികസനം, എന്നീ വിഷയങ്ങളിൽ ബിരുദം  നേടിയ ഗാന്ധി ആദ്യം ലണ്ടൻ നിലെ ഒരു മാനേജ്മെന്റ് കൺസൾട്ടിങ് സ്ഥാപനമായ മോണിറ്റർ ഗ്രൂപ്പിലും പിന്നീട് മുംബൈയിലെ ബാക്കോപ്സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തു.2004 മുതൽലോക്‌സഭാ അംഗമായ ഇദ്ദേഹം അമേഥി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു[2].

ആദ്യകാല ജീവിതം[തിരുത്തുക]

1970 ജൂൺ 19- നു ഡൽഹിയിലാണ് രാജീവ് ഗാന്ധിയുടേയും ഇറ്റലിക്കാരിയായ സോണിയാ ഗാന്ധിയുടേയും രണ്ടു മക്കളിൽ മൂത്തവനായ രാഹുലിന്റെ ജനനം.രാഹുലിന്റെ പിതാവ്, മുത്തശ്ശി, മുതുമുത്തശ്ശൻ എന്നിവരെല്ലാം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.പ്രിയങ്കാ ഗാന്ധി ഇളയ സഹോദരിയും റോബർട്ട് വാധ്ര സഹോദരി ഭർത്താവുമാണ്.

അവലംബം[തിരുത്തുക]

  1. Sudip Mazumdar (25 December 2006). "Charisma Is Not Enough". Newsweek International. യഥാർത്ഥ സൈറ്റിൽ നിന്ന് 2007-01-27-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-02-09. 
  2. Vidya Subrahmaniam (18 April 2004). "Gandhi detergent washes away caste". The Times of India. ശേഖരിച്ചത് 2007-02-09. 
"https://ml.wikipedia.org/w/index.php?title=രാഹുൽ_ഗാന്ധി&oldid=2526365" എന്ന താളിൽനിന്നു ശേഖരിച്ചത്