ജനതാദൾ (സെക്കുലർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനതാദൾ (സെക്കുലർ)
നേതാവ് എച്ച്.ഡി. ദേവഗൗഡ
രൂപീകരിക്കപ്പെട്ടത് 1999 ജൂലൈ[1]
ആസ്ഥാനം 5, സഫ്ദർജങ് ലെയിൻ, ന്യൂ ഡൽഹി 110003 [1]
ആശയം സോഷ്യൽ ജനാധിപത്യം
സെക്കുലറിസം
രാഷ്ട്രീയധാര ഇടതുപക്ഷം
ഔദ്യോഗികനിറങ്ങൾ പച്ച     [2]
സഖ്യം യുണൈറ്റഡ് നാഷണൽ പ്രോഗ്രസ്സീവ് അലയൻസ് (2009)
യു.പി.എ. (2009 മുതൽ ഇപ്പോൾ വരെ)
തിരഞ്ഞെടുപ്പ് ചിഹ്നം
കറ്റയേന്തിയ കർഷകസ്ത്രീ
വെബ്സൈറ്റ്
www.jds.ind.in[3]

ഇടതുപക്ഷ നിലപാടുകളുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് ജനതാദൾ (സെക്കുലർ) (ജെ.ഡി.(എസ്))(കന്നഡ: ಜನತಾ ದಳ(ಜಾತ್ಯಾತೀತ))[4] ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡയാണ് പാർട്ടിത്തലവൻ. കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഈ പാർട്ടിയെ സംസ്ഥാനരാഷ്ട്രീയ കക്ഷിയായി അംഗീകരിച്ചിട്ടുണ്ട്. 1999 ജൂലൈ മാസത്തിൽ ജനതാദൾ പിളർന്നതിനെത്തുടർന്നാണ് ഈ കക്ഷി രൂപീകരിക്കപ്പെട്ടത്.[5][6] കർണാടകത്തിലും കേരളത്തിലുമാണ് പാർട്ടിക്ക് പ്രധാനമായും വേരുകളുള്ളത്. കേരളത്തിൽ ഈ കക്ഷി ഇടതു ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്.

ചരിത്രം[തിരുത്തുക]

ബംഗളൂരുവിൽ ജനതാദൾ (സെക്യുലർ) ചുവരെഴുത്ത്.

ജയപ്രകാശ് നാരായൺ രൂപം കൊടുത്ത ജനതാ പാർട്ടിയിലാണ് ജനതാദൾ (സെക്യുലർ) കക്ഷിയുടെ വേരുകൾ. ഇന്ദിരാ ഗാന്ധിക്കെതിരായ എല്ലാ രാഷ്ട്രീയ കക്ഷികളെയും 1977-ലെ ദേശീയ തിരഞ്ഞെടുപ്പിൽ ഒരുമിച്ചുകൊണ്ടുവന്നത് ഈ കക്ഷിയായിരുന്നു. ജനതാ പാർട്ടി രണ്ടു പ്രാവശ്യം പിളരുകയുണ്ടായി. 1979-ലും 1980-ലും നടന്ന പിളർപ്പുകളിലൂടെ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) രൂപീകരിക്കപ്പെട്ടു. ആർ.എസ്.എസിനോട് അടുപ്പമുണ്ടായിരുന്ന പഴയ ജനസംഘത്തിലെ അംഗങ്ങളായിരുന്നു ഭാരതീയ ജനതാ പാർട്ടിയിലേയ്ക്ക് കൊഴിഞ്ഞുപോയത്. [7][8]

1988-ൽ ജനതാ പാർട്ടിയും ചെറിയ പ്രതിപക്ഷ കക്ഷികളും ചേർന്നാണ് ബാങ്കളൂരിൽ വച്ച് ജനതാദൾ രൂപീകരിച്ചത്. [9][10][11] 1996 മേയ് മാസത്തിൽ ജനതാ ദൾ സെക്കുലറിന്റെ നേതാവായ എച്ച്.ഡി. ദേവഗൗഡ ഐക്യമുന്നണി സർക്കാരിന്റെ നേതാവെന്ന നിലയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. [12]

1999-ൽ ജനതാദൾ പിളരുകയും ചില നേതാക്കന്മാർ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ ചേരുവാനായി ജനതാദൾ (യുനൈറ്റഡ്) എന്ന കക്ഷി രൂപീകരിക്കുകയും ചെയ്തു.[13] ജോർജ്ജ് ഫെർണാണ്ടസ് ആയിരുന്നു ജനതാദൾ (യുനൈറ്റഡ്) കക്ഷിയുടെ നേതാവ്. എച്ച്.ഡി. ദേവഗൗഡ ജനതാദൾ (സെക്കുലാർ) കക്ഷിയുടെ നേതാവായി തുടർന്നു. പിളർപ്പിനു കാരണം ദേശീയ ജനാധിപത്യ സഖ്യത്തിൽ ചേരുന്നതിനുള്ള എതിർപ്പായിരുന്നുവെങ്കിലും ദേവ ഗൗഡ കോൺഗ്രസിനോടും തുടക്കം മുതൽ തന്നെ തുല്യ അകൽച്ച പാലിച്ചിരുന്നു. [14]2004-ലെ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ പാർട്ടി തിരികെ വരുകയും ഭരണസഖ്യത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇതെത്തുടർന്ന് എച്ച്.ഡി. കുമാരസ്വാമി 20 മാസത്തേയ്ക്ക് ബി.ജെ.പി. പിന്തുണയോടെ ഭരണം നടത്തി. [15]

നിലവിൽ ജനതാദൾ (സെക്യുലാർ) കർണാടകത്തിലെ നിയമസഭയിൽ മൂന്നാമത്തെ വലിയ കക്ഷിയാണ്. ഇപ്പോൾ കോൺഗ്രസ്സുമായി സഖ്യത്തിലാണ് ഈ പാർട്ടി.

പ്രധാന അംഗങ്ങൾ[തിരുത്തുക]

കർണാടകത്തിലെ അസംബ്ലി തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

വർഷം തിരഞ്ഞെടുപ്പ് മത്സരിച്ച സീറ്റുകൾ വിജയിച്ച സീറ്റുകൾ ലഭിച്ച വോട്ടുകൾ വോട്ടുകളുടെ ശതമാനക്കണക്ക്
1999 പതിനൊന്നാം അസംബ്ലി 203 10 23,16,885 10.42[20]
2004 പന്ത്രണ്ടാം അസംബ്ലി 220 58 52,20,121 20.77%[21]
2008 പതിമൂന്നാം അസംബ്ലി 219 28 4959252 18.96%[22]

കർണാടകത്തിലെ ലോകസഭ തിരഞ്ഞെടുപ്പു ചരിത്രം[തിരുത്തുക]

വർഷം തിരഞ്ഞെടുപ്പ് മത്സരിച്ച സീറ്റുകൾ വിജയിച്ച സീറ്റുകൾ ലഭിച്ച വോട്ടുകൾ വോട്ടുകളുടെ ശതമാനക്കണക്ക്
2004 പതിനാലാം ലോകസഭ 28 2 51,35,205 20.45%[23]
2009 പതിനഞ്ചാം ലോകസഭ 21 3 33,35,530 13.58%

പാർട്ടിയിലെ പിളർപ്പുകൾ[തിരുത്തുക]

2005-ൽ സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ അനുയായികളും (പഴയ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം ഉദാഹരണം) പാർട്ടി ഉപേക്ഷിച്ച് ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. [24] തത്ത്വശാസ്ത്ര ബദ്ധരായ സുരേന്ദ്ര മോഹൻ, എം.പി. വീരേന്ദ്രകുമാർ, മൃണാൾ ഗോർ, പി.ജി.ആർ. സിന്ധ്യ എന്നിവർ 2006-ൽ ദേവഗൗഡയെയും സംഘത്തെയും ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയുണ്ടായി. ദേവ ഗൗഡ ഈ വിമതരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ഇവർ ജനതാദൾ (ലെഫ്റ്റ്) എന്ന കക്ഷിയുണ്ടാക്കുകയും ചെയ്തു. പി.ജി.ആർ. സിന്ധ്യ ജെ.ഡി.(എസ്.) പാർട്ടിയിൽ പിന്നീട് തിരികെയെത്തുകയുണ്ടായി.

അവലംബം[തിരുത്തുക]

 1. 1.0 1.1 http://electionaffairs.com/parties/JD_S.html
 2. http://www.janatadalsecular.org.in/constitution.htm
 3. http://news.oneindia.in/2013/02/09/karnataka-polls-jds-finally-takes-net-to-catch-voters-1146633.html
 4. "History of Janata Dal (Secular) according to its website". ശേഖരിച്ചത് 2007-09-30. 
 5. "EC to hear Janata Dal symbol dispute". ശേഖരിച്ചത് 2007-09-30. 
 6. "The Nation:Janata Dal:Divided Gains (India Today article)". ശേഖരിച്ചത് 2007-09-30. 
 7. "Regional parties have a role to play - article in the Hindu". ശേഖരിച്ചത് 2007-09-30. 
 8. "history section on Bharatiya Janata Party site". ശേഖരിച്ചത് 2007-09-30. 
 9. "article on Chandrashekar". ശേഖരിച്ചത് 2007-09-30. 
 10. "Bouquet of ideologies - article in the Hindu". ശേഖരിച്ചത് 2007-09-30. 
 11. "Janata Dal". ശേഖരിച്ചത് 2007-09-30. 
 12. "Profile of Deve Gowda on PMO website". ശേഖരിച്ചത് 2007-09-30. 
 13. "Janata Parivar's home base". ശേഖരിച്ചത് 2007-09-30. 
 14. ""Gowda rules out tieup with Congress " - Tribune India article". ശേഖരിച്ചത് 2007-09-30. 
 15. http://www.janatadalsecular.org.in/
 16. http://jds.net.in/organization/
 17. "Basanagouda Patil Yatnal joins JD(S) in Bijapur". The Hindu (Chennai, India). 2010-01-23. 
 18. http://jds.net.in/organization/
 19. http://hindtoday.com/Blogs/ViewBlogsV2.aspx?HTAdvtId=3784&HTAdvtPlaceCode=IND
 20. %http://eci.nic.in/eci_main/StatisticalReports/SE_1999/StatisticalReport-KT99.pdf
 21. http://eci.nic.in/eci_main/StatisticalReports/SE_2004/StatisticalReports_KT_2004.pdf
 22. http://eci.nic.in/eci_main/StatisticalReports/AE2008/stats_report_KT2008.pdf
 23. http://eci.nic.in/eci_main/StatisticalReports/LS_2004/Vol_I_LS_2004.pdf
 24. ‌ഹിന്ദുസ്ഥാൻ ടൈംസ്

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജനതാദൾ_(സെക്കുലർ)&oldid=2282532" എന്ന താളിൽനിന്നു ശേഖരിച്ചത്