വിജയകാന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ. വിജയകാന്ത്
Vijayakanth at a function cropped.jpg
മറ്റ് പേരുകൾ ക്യാപ്റ്റൻ , പുരട്ചി കലൈഞ്ജർ
തൊഴിൽ അഭിനേതാവ്,
ചലച്ചിത്രസംവിധായകൻ,
ചലച്ചിത്രനിർമ്മാതാവ്
സജീവം 1979 - ഇതുവരെ
ജീവിത പങ്കാളി(കൾ) പ്രേമലത വിജയകാന്ത്
എ. വിജയകാന്ത്

നിയോജക മണ്ഡലം വിരുദ്ധാചലം
രാഷ്ട്രീയപ്പാർട്ടി
DMDK
മതം Hindu

തമിഴ് ചലച്ചിത്രമേഖലയിലെ ഒരു നടനും, കൂടാതെ ഒരു രാഷ്ട്രീയപ്രവർത്തകനുമാണ് വിജയകാന്ത് എന്നറിയപ്പെടുന്ന എ. വിജയകാന്ത്. (തമിഴ്: விஜயகாந்த்) (ജനനം:ഓഗസ്റ്റ് 25, 1952). അദ്ദേഹം ജനിച്ചത് തമിഴ് നാട് സംസ്ഥാനത്തിലെ മധുരയിലാണ്. ഡി.എം.ഡി.കെ പാ‍ർട്ടിയുടെ സ്ഥാപകനാണ് അദ്ദേഹം.

സ്വകാര്യ ജീവിതം[തിരുത്തുക]

പിതാവ് കെ. എൻ. അല്അഗർസ്വാമിയും, മാതാവ് ശ്രീമതി. ആണ്ടാൾ. വിജയകാന്ത് വിവാഹം ചെയ്തിരിക്കുന്നത് പ്രേമലതയെ ആണ്. ഇവരുടെ വിവാഹം ജനുവരി 31, 1990 ലാണ് കഴിഞ്ഞത്. ഇവർക്ക് രണ്ട് മക്കളുണ്ട്. ക്യാപ്റ്റൻ പ്രഭാകരൻ എന്ന തന്റെ നൂറാമത്തെ ചിത്രത്തിലെ അഭിനയത്തിനു ശേഷം ക്യാപ്റ്റൻ എന്ന പേരിലും അറീയപ്പെടൂന്നു.

അഭിനയജീവിതം[തിരുത്തുക]

വിജയകാന്തിന്റെ ചില ശ്രദ്ധേയ ചിത്രങ്ങൾ അമ്മൻ കോവിൽ കിഴക്കാലേ, വൈദേഹി കാത്തിരുന്താൽ, ചിന്ന ഗൌണ്ടർ, വല്ലരസു ക്യാപ്റ്റൻ പ്രഭാകരൻ എന്നിവയാണ്. 1980 കളിൽ തമിഴ് ചലച്ചിത്രരംഗത്ത് കമലഹാസൻ , രജനികാന്ത് എന്നിവർക്ക് ശേഷം ഒരു മുഖ്യധാര നായകനായിരുന്നു വിജയകാന്ത്. ഒരു ആക്ഷൻ നായകന്റെ പരിവേഷമാണ് വിജയകാന്തിനു തമിഴ് ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നത്. തന്റെ മിക്ക ചിത്രങ്ങളും തെലുങ്ക്, കന്നട എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയജീവിതം[തിരുത്തുക]

വിജയകാന്ത് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പാർട്ടി 2005, സെപ്റ്റംബർ 14 ന് രൂപവത്കരിച്ചു. 2006 ലെ തമിഴ് നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ എല്ല 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തിൽ മാത്രമേ വിജയം നേടാനായുള്ളു. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തോട് അനുബന്ധിച്ചു അണ്ണാ ഡി എം കെ മന്ത്രിമാർ വിജയകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും താരതമ്യപ്പെടുത്തിയിരുന്നു. [1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിജയകാന്ത്&oldid=2535502" എന്ന താളിൽനിന്നു ശേഖരിച്ചത്