ശരദ് യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശരദ് യാദവ്
Sharadyadavjdu.jpg
വ്യക്തിഗത വിവരണം
ജനനം (1947-07-01) 1 ജൂലൈ 1947  (74 വയസ്സ്)
ഹോഷൻഗബാദ് മധ്യപ്രദേശ്‌
ദേശീയതഇന്ത്യൻ Flag of India.svg
രാഷ്ട്രീയ പാർട്ടിലോക് താന്ത്രിക് ജനതാദൾ
പങ്കാളി(കൾ)രേഖ യാദവ്
വസതിന്യൂ ഡെൽഹി
വെബ്സൈറ്റ്www.sharadyadavjdu.in

2018 മുതൽ എൽ.ജെ.ഡി അധ്യക്ഷനും ഏഴു തവണ ലോക്സഭയിലെയും നാലു തവണ രാജ്യസഭയിലെയും അംഗവും 1999-2004-ലെ വാജ്പേയി മന്ത്രിസഭയിലെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു ശരത് യാദവ് (ജനനം: 01 ജൂലൈ 1947)[1][2][3]

ജീവിതരേഖ[തിരുത്തുക]

1947 ജൂലൈ 1-ന് മദ്ധ്യപ്രദേശിലെ ഹോഷൻഗ്ഗാബാദ് ജില്ലയിൽ കർഷകകുടുംബത്തിൽ നന്ദകിഷോർ യാദവിൻ്റെയും സുമിത്രയുടേയും മകനായി ജനിച്ചു. ജബൽ‌പൂർ എൻജിനീയറിങ്ങ് കോളേജിൽ നിന്നു ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശരത് യാദവ് ജബൽപ്പൂർ റോബർട്ട്സൻ കോളേജിൽ നിന്നും ബി.എസ്.സി.ബിരുദവും കരസ്ഥമാക്കി. കൃഷിക്കാരൻ, എൻജിനീയർ, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളിലറിയപ്പെടുന്ന ശരത് യാദവ് ജയപ്രകാശ് നാരായണൻ്റെ ജെ പി മൂവ്മെൻറിൽ അംഗമായാണ് രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്[4]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1974-ൽ ജബൽപ്പൂരിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയായിട്ടാണ് പൊതുരംഗപ്രവേശനം. 1974-ൽ ജബൽപൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായി.[5][6] 2017 വരെ ജനതാദൾ (യുണൈറ്റഡ്) പാർട്ടി നേതാവായിരുന്നു ശരത് യാദവ്.

2017-ൽ ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികൾ നേതൃത്വം നൽകിയ മഹാഗഡ്ബന്ധൻ സഖ്യം വിട്ട് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. മുന്നണിയിൽ അംഗമായി[7]

നിതീഷിനൊപ്പം പോകാഞ്ഞതിനെ തുടർന്ന് ശരത് യാദവിന് 2017-ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം നഷ്ടപ്പെട്ടു[8] പിന്നീട് 2018 മെയിൽ ലോകതാന്ത്രിക് ജനതാദൾ എന്ന പാർട്ടി രൂപീകരിച്ചു[9].

പ്രധാന പദവികളിൽ

 • 1974 ലോക്സഭാംഗം, (1) ജബൽപ്പൂർ
 • 1977 ലോക്സഭാംഗം, (2) ജബൽപ്പൂർ
 • 1977 പ്രസിഡൻറ്, യുവജനതാദൾ
 • 1978 ജനറൽ സെക്രട്ടറി, ലോക്ദൾ, പ്രസിഡൻ്റ് യുവലോക്ദൾ
 • 1981 ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് രാജീവ് ഗാന്ധിയോട് പരാജയപ്പെട്ടു.
 • 1984 ലോക്സഭയിലേക്ക് യു.പിയിലെ ബദൗണിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
 • 1986-1989 രാജ്യസഭാംഗം, (1)
 • 1989 ലോക്സഭാംഗം, (3) ബദൗൺ
 • 1989-1997 ജനറൽ സെക്രട്ടറി ജനതാദൾ, ചെയർമാൻ പാർലമെൻ്ററി പാർട്ടി
 • 1989-1990 കേന്ദ്രമന്ത്രി, ടെക്സ്റ്റൈൽസ്, ഭക്ഷ്യോത്പാദനം
 • 1991 ലോക്സഭാംഗം, (4) മധേപുര
 • 1993 ലീഡർ, ജനതാദൾ പാർലമെൻ്ററി പാർട്ടി
 • 1995 വർക്കിംഗ് പ്രസിഡൻറ്, ജനതാദൾ
 • 1996 ലോക്സഭാംഗം, (5) മധേപുര
 • 1998 മധേപുരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ലാലു പ്രസാദ് യാദവിനോട് പരാജയപ്പെട്ടു
 • 1999 ലോക്സഭാംഗം, (6) മധേപുര
 • 1999-2004 കേന്ദ്ര കാബിനറ്റ് വകുപ്പ്മന്ത്രി, വ്യേമയാനം, തൊഴിൽ, ഭക്ഷ്യ പൊതുവിതരണം
 • 2004 മാധേപുരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ലാലു പ്രസാദ്‌ യാദവിനോട് പരാജയപ്പെട്ടു
 • 2004-2009 രാജ്യസഭാംഗം, (2)
 • 2006-2009, 2009-2012, 2013-2016 ദേശീയ പ്രസിഡൻ്റ്, ജനതാദൾ (യുണൈറ്റഡ്)
 • 2009 ലോക്സഭാംഗം, (7) മാധേപുര
 • 2014 മാധേപുരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പപ്പു യാദവിനോട് പരാജയപ്പെട്ടു
 • 2014-2016, 2016-2017 രാജ്യസഭാംഗം (3), (4)
 • 2017 കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം റദ്ദായി[10]
 • 2018 ലോക് താന്ത്രിക് ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ചു
 • 2019 മധേപുരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ജെ.ഡി.യുവിലെ ദിനേശ് യാദവിനോട് പരാജയപ്പെട്ടു[11]

സ്വകാര്യ ജീവിതം[തിരുത്തുക]

 • ഭാര്യ : രേഖാ യാദവ് (1989 മുതൽ)
 • മക്കൾ : ഒരു ആൺകുട്ടി ഒരു പെൺകുട്ടി

അവലംബം[തിരുത്തുക]

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "ecn1" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "indgv" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "ndtv1" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.


"https://ml.wikipedia.org/w/index.php?title=ശരദ്_യാദവ്&oldid=3589055" എന്ന താളിൽനിന്ന് ശേഖരിച്ചത്