ജനതാദൾ (യുനൈറ്റഡ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Janata Dal (United)
ചെയർപെഴ്സൺ ശരദ് യാദവ്
സെക്രട്ടറി ജനറൽ കെ. സി. ത്യാഗി
ലോക്സഭാ പാർട്ടിനേതാവ് ശരദ് യാദവ്
രാജ്യസഭാ പാർട്ടിനേതാവ് ശിവാനന്ദ് തിവാരി
രൂപീകരിക്കപ്പെട്ടത് 30 October 2003
ആസ്ഥാനം പട്ന, ബീഹാർ
ആശയം എകാത്മാ മാനവദർശനം
മതേതരത്വം
സോഷ്യലിസം
രാഷ്ട്രീയധാര മധ്യ-ഇടതുപക്ഷം
തിരഞ്ഞെടുപ്പ് കമ്മീഷൻ പദവി സംസ്ഥാന പാർട്ടി[1]
ലോകസഭാ ബലം
2 / 545
രാജ്യസഭാ ബലം
9 / 245
നിയമസഭാ ബലം
117 / 243
(ബീഹാർ)
വെബ്സൈറ്റ്
Janatadalunited.org

ബീഹാർ , ഝാർഖണ്ഡ്‌, കേരള എന്നീ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ഒരു മധ്യ-ഇടതുപക്ഷ രാഷ്ട്രീയ കക്ഷിയാണ് ജനതാദൾ (യു). 2003 ഒക്ടോബർ 30 ന് ജോർജ്ജ് ഫെർണാണ്ടസ്, നിതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സമതാ പാർട്ടി, ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദൾ വിഭാഗം , ലോക്ശക്തി പാർട്ടി എന്നിവ ലയിച്ചാണ് ജനതാദൾ (യു) രൂപീകൃതമായത്. നിലവിൽ ബീഹാർ, കേരള, ഗുജറാത്ത്, നാഗാലാൻഡ് എന്നീ സംസ്ഥാന നിയമസഭകളിൽ എം.എൽ.എ.മാരുണ്ട്.

പ്രധാന നേതാക്കൾ[തിരുത്തുക]

എസ്.ജെ.ഡി - ജെ.ഡി.യു. ലയനം[തിരുത്തുക]

എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാർട്ടി ജനതാദൾ (യു.)വിൽ 2014 ഡിസംബർ 28-ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് വെച്ച് നടന്ന റാലിയോടെ ലയിച്ചു. ജനതാദൾ യുനൈറ്റഡിന്റെ കേരള സംസ്ഥാന കമ്മിറ്റി‍ പ്രസിഡന്റായി എം.പി. വീരേന്ദ്രകുമാറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. [2]

ജനതാപരിവാർ രൂപവത്കരണം[തിരുത്തുക]

സമാജ്‍വാദി പാർട്ടി‍, ജനതാദൾ (യു), രാഷ്ട്രീയ ജനതാദൾ‍, സമാജ്‍വാദി ജനതാപാർട്ടി, ഇന്ത്യൻ നാഷണൽ ലോക്ദൾ, ജനതാദൾ (എസ്) എന്നിവ ചേർന്ന് പഴയ ജനതാപാർട്ടിയെ‍ പുനരുജ്ജീവിപ്പിക്കാൻ 2015-ൽ ശ്രമം നടന്നു. സമാജ്‍വാദി ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കാനായിരുന്നു ശ്രമം.[3] എന്നാലിത് വിജയിച്ചില്ല. 2015-ലെ ബീഹാർ തിരഞ്ഞെടുപ്പിന് മുമ്പായി ജനതാദൾ (യു), രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് രൂപവത്കരിച്ച മുന്നണിയിൽ നിന്ന് സമാജ്‍വാദി പാർട്ടി പിൻമാറിയതാണ് കാരണം. [4]

2016-ൽ ജനതാപാർട്ടികൾ ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാൻ വീണ്ടും ശ്രമം തുടങ്ങി. 2017-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യം. ജനതാദൾ (യു), രാഷ്ട്രീയ ലോക്ദൾ, സമാജ്‍വാദി ജനതാപാർട്ടി, ജാർഖണ്ഡ് വികാസ് മോർച്ച എന്നീ പാർട്ടികളാണ് പുതിയ പാർട്ടിക്കായി ശ്രമിക്കുന്നത്. [5]

  1. "List of Political Parties and Election Symbols main Notification Dated 18.01.2013". India: Election Commission of India. 2013. ശേഖരിച്ചത് 9 May 2013. 
  2. http://www.madhyamam.com/news/333707/141228
  3. http://www.deepika.com/ucod/latestnews.asp?ncode=155081&rnd=dsrdr2es
  4. http://archives.mathrubhumi.com/online/malayalam/news/story/3800447/2015-09-04/india
  5. > http://www.mathrubhumi.com/print-edition/india/article-malayalam-news-1.941614
"https://ml.wikipedia.org/w/index.php?title=ജനതാദൾ_(യുനൈറ്റഡ്)&oldid=2455509" എന്ന താളിൽനിന്നു ശേഖരിച്ചത്