ജനതാദൾ (യുനൈറ്റഡ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജനതാദൾ (യു.) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Janata Dal (United)
ചെയർപെഴ്സൺനിതീഷ് കുമാർ
സെക്രട്ടറികെ. സി. ത്യാഗി
Lok Sabha leaderആർ.സി.പി.സിങ്ങ്
Rajya Sabha leaderശിവാനന്ദ് തിവാരി
രൂപീകരിക്കപ്പെട്ടത്30 October 2003
തലസ്ഥാനംന്യൂ ഡെൽഹി, ജന്തർ മന്തർ
Ideologyഎകാത്മാ മാനവദർശനം
മതേതരത്വം
സോഷ്യലിസം
Political positionസോഷ്യലിസ്റ്റ് പാർട്ടി
ECI Statusസംസ്ഥാന പാർട്ടി[1]
Seats in Lok Sabha
15 / 545
Seats in Rajya Sabha
9 / 245
Seats in 
72 / 243
(ബീഹാർ)
Website
Janatadalunited.org

ഇന്ത്യയിലെ ഒരു സോഷ്യലിസ്റ്റ് ജനാധ്യപത്യ രാഷ്ട്രീയ കക്ഷിയാണ് ജനതാദൾ യുണൈറ്റഡ് (ജെഡിയു). 2003 ഒക്ടോബർ 30 ന് ജോർജ്ജ് ഫെർണാണ്ടസ്, നിതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സമതാ പാർട്ടി, ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദൾ വിഭാഗം , ലോക്ശക്തി പാർട്ടി എന്നിവ ലയിച്ചാണ് ജനതാദൾ (യു) രൂപീകൃതമായത്.നിലവിൽ ഇന്ത്യയിലെ എറ്റവും വലിയ സോഷ്യലിസ്റ്റ് ജനാധ്യപത്യ പാർട്ടി ആണ് ജനതാദൾ യുണൈറ്റഡ്(ജെഡിയു)

പ്രധാന നേതാക്കൾ[തിരുത്തുക]

(ദേശിയ പ്രസിഡന്റ്‌)

  • പ്രശാന്ത് കിഷോർ (ദേശിയ വൈസ് പ്രസിഡന്റ്‌)
  • [[കെ.സി. ത്യാഗി]

(ദേശിയ സെക്രട്ടറി ജനറൽ )

  • സഞ്ജയ്‌ കുമാർ
  • എ എസ് രാധാകൃഷ്ണൻ
  • സുധീർ ജി കൊല്ലാറ
  • ഗോപി കൊച്ചുരാമൻ
  • ഷിനു വള്ളിൽ
  • മയ്യനാട് ജാൻസ്നാഥ്
  • അജി പടിയിൽ
  • നിഥിൻ സോമൻ

എസ്.ജെ.ഡി - ജെ.ഡി.യു. ലയനം[തിരുത്തുക]

എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാർട്ടി ജനതാദൾ (യു.)വിൽ 2014 ഡിസംബർ 28-ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് വെച്ച് നടന്ന റാലിയോടെ ലയിച്ചു. ജനതാദൾ (യു.) കേരള സംസ്ഥാന കമ്മിറ്റി‍ പ്രസിഡന്റായി എം.പി. വീരേന്ദ്രകുമാറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. 2017ൽ വീരേന്ദ്രകുമാർ വിഭാഗം ലോക് താന്ത്രിക് ജനതാദൾ പാർട്ടിയിൽ ചേർന്നു. [2]

ജനതാപരിവാർ രൂപവത്കരണം[തിരുത്തുക]

സമാജ്‍വാദി പാർട്ടി‍, ജനതാദൾ (യു), രാഷ്ട്രീയ ജനതാദൾ‍, സമാജ്‍സമാജ്‍വാദി_ജനതാപാർട്ടിവാദി ജനതാപാർട്ടി, ഇന്ത്യൻ നാഷണൽ ലോക്ദൾ, ജനതാദൾ (എസ്) എന്നിവ ചേർന്ന് പഴയ ജനതാപാർട്ടിയെ‍ പുനരുജ്ജീവിപ്പിക്കാൻ 2015-ൽ ശ്രമം നടന്നു. സമാജ്‍വാദി ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കാനായിരുന്നു ശ്രമം.[3] എന്നാലിത് വിജയിച്ചില്ല. 2015-ലെ ബീഹാർ തിരഞ്ഞെടുപ്പിന് മുമ്പായി ജനതാദൾ (യു), രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് രൂപവത്കരിച്ച മുന്നണിയിൽ നിന്ന് സമാജ്‍വാദി പാർട്ടി പിൻമാറിയതാണ് കാരണം. [4] 2016-ൽ ജനതാപാർട്ടികൾ ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാൻ വീണ്ടും ശ്രമം തുടങ്ങി. 2017-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യം. ജനതാദൾ (യു), രാഷ്ട്രീയ ലോക്ദൾ, സമാജ്‍വാദി ജനതാപാർട്ടി, ജാർഖണ്ഡ് വികാസ് മോർച്ച എന്നീ പാർട്ടികളാണ് പുതിയ പാർട്ടിക്കായി ശ്രമിക്കുന്നത്. [5]

അവലംബം[തിരുത്തുക]

  1. "List of Political Parties and Election Symbols" (PDF). Election Commission of India. ശേഖരിച്ചത് 9 May 2013.
  2. http://www.madhyamam.com/news/333707/141228
  3. http://www.deepika.com/ucod/latestnews.asp?ncode=155081&rnd=dsrdr2es
  4. http://archives.mathrubhumi.com/online/malayalam/news/story/3800447/2015-09-04/india
  5. > http://www.mathrubhumi.com/print-edition/india/article-malayalam-news-1.941614
"https://ml.wikipedia.org/w/index.php?title=ജനതാദൾ_(യുനൈറ്റഡ്)&oldid=3392259" എന്ന താളിൽനിന്ന് ശേഖരിച്ചത്