ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Election Commission of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
Agency overview
രൂപപ്പെട്ടത് 25 ജനുവരി 1950 (ദേശീയ വോട്ടർ ദിനം)
ഭരണകൂടം ഇന്ത്യ
ആസ്ഥാനം ന്യൂ ഡെൽഹി
പ്രധാന ഓഫീസർs സുശീൽ ചന്ദ്ര, IAS, ചീഫ് ഇലക്ഷൻ കമ്മീഷണർ
 
രാജീവ് കുമാർ , IAS, ഇലക്ഷൻ കമ്മീഷണർ
 
അനുപ് ചന്ദ്ര പാണ്ടെ , IAS[1], ഇലക്ഷൻ കമ്മീഷണർ
വെബ്‌സൈറ്റ്
eci.nic.in
Emblem of India.svg

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


Setup of India.png
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഇന്ത്യയിലെ ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും തിരഞ്ഞെടുക്കുന്ന ഭരണഘടന അംഗീകൃത സ്ഥാപനമാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യയിലെ നിയമസഭകളിലേക്കും പാർലമെന്റിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കും നടക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്താനായി വിപുലമായ അധികാരങ്ങളാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത്.[2] 1950 ജനുവരി 25-ന് ഇന്ത്യൻ ഭരണഘടനാ അനുഛേദം‍ 324 അനുസരിച്ചാണ് ഇത് രൂപീകൃതമായത്.[3]

ഘടന[തിരുത്തുക]

ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമാണ് കമ്മീഷനിലെ അംഗങ്ങൾ.

നിയമനവും കാലാവധിയും[തിരുത്തുക]

ഇന്ത്യയുടെ രാഷ്ട്രപതിയാണ് ഇവരെ നിയമിക്കുന്നത്. പദവിയിൽ തുടർച്ചയായി ആറ് വർഷമോ 65 വയസ്സോ ഇതിലേതാണോ ആദ്യം വരുന്നത് അതാണ് ഇലക്ഷൻ കമ്മീഷണർമാരുടെ കാലാവധി.[4] ഇലക്ഷൻ കമ്മീഷണർമാർ സുപ്രീം കോടതി ജഡ്‌ജിമാരുടെ അതേ പദവിയും ശമ്പളവും വഹിക്കുന്നു.

ചീഫ് ഇലക്ഷൻ കമ്മീഷണറെ തൽസ്ഥാനത്ത് നിന്നും നീക്കണമെങ്കിൽ പാർലമെന്റിൽ ഇമ്പീച്ച്മെന്റ് പാസ്സാക്കേണ്ടിവരും.

സെക്രട്ടറിയേറ്റ്[തിരുത്തുക]

300 ഓളം ഉദ്യോഗസ്ഥരടങ്ങുന്ന ഇലക്ഷൻ കമ്മീഷന്റെ സെക്രട്ടറിയേറ്റ് ന്യൂ ഡെൽഹിയിൽ സ്ഥിതി ചെയ്യുന്നു.ഇവരുടെ ഓഫീസ് നിർവാചൻ സദൻ എന്നറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "സൈദി: പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർ". ദി ഹിന്ദു. ശേഖരിച്ചത് 2013 ജൂലൈ 16. |first= missing |last= (help); Check date values in: |accessdate= (help)
  2. http://eci.nic.in/eci_main1/the_setup.aspx#introduction
  3. "How to Vote in English".
  4. "ഇലകഷൻ കമ്മീഷണറുടെ കാലാവധി". ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ. ശേഖരിച്ചത് 2013 ജൂലൈ 16. |first= missing |last= (help); Check date values in: |accessdate= (help)