ഫസൽ അലി കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1953 ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനരേകീകരിക്കുന്നതിനെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാനായി നിയമിച്ച കമ്മീഷൺ ആണ് ഫസൽ അലി കമ്മീഷൺ. കമ്മീഷന്റെ തലവൻ ഫസൽ അലി ആയിരുന്നു. സർദാർ കെ.എം. പണിക്കർ, എച്ച്.എൻ കുൻസ്രു എന്നിവരായിരുന്നു ഈ സമിതിയിലെ മറ്റു അംഗങ്ങൾ. ഈ കമ്മീഷൺ റിപ്പോർട്ടു പ്രകാരമാണ് രാജ്യത്തെ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനരേകീകരിക്കാൻ തീരുമാനമായത്. 1955 ൽ കമ്മീഷൺ അതിന്റെ റിപ്പോർട്ട് സർക്കാറിനു സമർപ്പിച്ചു. എസ്.ആർ.ടി റിപ്പോർട്ട് എന്നാണ് ഇത് ഔദ്യോഗികമായി അറിയപ്പെടുന്നത്. കമ്മീഷന്റെ ഉദ്യമങ്ങൾക്ക് മേൽനോട്ടം വഹിച്ചത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്ത് ആയിരുന്നു. ഫസൽ അലി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1956 ൽ സംസ്ഥാന പുനരേകീകരണ നിയമം (The States Reorganisation Act of 1956) നിലവിൽ കൊണ്ടുവന്നത്

"https://ml.wikipedia.org/w/index.php?title=ഫസൽ_അലി_കമ്മീഷൻ&oldid=1686895" എന്ന താളിൽനിന്ന് ശേഖരിച്ചത്