കപൂർ കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗാന്ധി വധക്കേസിലെ പ്രതികൾ ജീവപര്യന്തം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങവേ ഇവർക്കായി ഒരു സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചു. ബാലഗംഗാധര തിലകന്റെ ചെറുമകനായ ജി വി ഖേട്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രസംഗത്തിൽ തനിക്ക് ഗാന്ധി വധത്തെ കുറിച്ച് ആറുമാസം മുൻപേ അറിവുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി. ഇത് ജനരോഷം ഉയർത്തുകയും അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയും ചെയ്തു. ഇതിനായി ഗോപാൽ സ്വരൂപ് പഥക് അധ്യക്ഷനായി ഒരു കമ്മീഷനെ നിയമിച്ചു. പഥക് മന്ത്രിയായി പോയതിനെ തുടർന്ന്, സുപ്രീം കോടതി ജഡ്ജിയായ ജീവൻലാൽ കപൂർ അധ്യക്ഷനായി കമ്മീഷൻ രൂപീകരിക്കപ്പെട്ടു. ഇതാണ് കപൂർ കമ്മീഷൻ (1966-69).[1][2]


സവർക്കറെ വിചാരണക്കോടതി വെറുതെ വിട്ടത്, സ്വതന്ത്ര തെളിവുകളുടെ അഭാവത്തിൽ ആയിരുന്നു..  . കപൂർ കമ്മീഷൻ ഈ വിട്ടുപോയ കണ്ണി കണ്ടെത്തി. അഥവാ സവർക്കറിനെ ഗാന്ധി വധത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തുന്ന സ്വതന്ത്ര തെളിവ് കപൂർ കമ്മീഷന് വീണുകിട്ടി. ഗോഡ്‌സേയും ആപ്‌തെയും സവർക്കറെ കാണാൻ വന്നിരുന്നു എന്ന് കപൂർ കമ്മീഷൻ മുൻപാകെ സവർക്കറിന്റെ സെക്രട്ടറി ഗജനം വിഷ്ണു ദാംലേയും അദ്ദേഹത്തിന്റെ ബോഡിഗാർഡായ അപ്പാ രാമചന്ദ്ര കസറും മൊഴി നൽകി. ഈ മൊഴി വിചാരണ കോടതിയിൽ നൽകിയിരുന്നെങ്കിൽ സവർക്കർ തീർച്ചയായും ശിക്ഷിക്കപെടുമായിരുന്നു എന്ന് കരുതുന്നവരുണ്ട്


  1. http://164.100.107.37/judges/bio/11_jlkapur.htm. ശേഖരിച്ചത് 31-01-2019. Check date values in: |access-date= (help); Missing or empty |title= (help)
  2. "Jeevanla lKapoor CommissionReport". ശേഖരിച്ചത് 31-Jan-2019. Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=കപൂർ_കമ്മീഷൻ&oldid=3067686" എന്ന താളിൽനിന്ന് ശേഖരിച്ചത്