Jump to content

കേന്ദ്രഭരണപ്രദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഭരണ സം‌വിധാനത്തിന്റെ ഒരു ഭാഗമാണ്‌ കേന്ദ്രഭരണ പ്രദേശങ്ങൾ. ഇന്ത്യൻ ഫെഡറൽ സർക്കാരിൽ കേന്ദ്രഭരണ പ്രദേശങ്ങൾക്കുപുറമെ സംസ്ഥാനങ്ങളുമാണുള്ളത്. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്രവർത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവൻ അഡ്മിനിസ്ട്രേറ്ററോ ലഫ്റ്റനന്റ് ഗവർണറോ ആയിരിക്കും. ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്‌. എന്നാൽ ദില്ലി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളിൽ തദ്ദേശീയസർക്കാരും നിലവിലുണ്ട്.

ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങൾ

[തിരുത്തുക]

ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഇന്ത്യയിൽ നിലവിൽ 8 കേന്ദ്രഭരണ പ്രദേശങ്ങളാണുള്ളത്.

കേന്ദ്രഭരണപ്രദേശം ISO 3166-2:IN വാഹന രജിസ്ടേഷൻ
കോഡ്
മേഖല തലസ്ഥാനം വലിയ നഗരം കേന്ദ്ര ഭരണപ്രദേശമായത് ജനസംഖ്യ വിസ്തീർണം
(കി.മീ2)
ഔദ്യോഗിക
ഭാഷകൾ
മറ്റ്
ഭാഷകൾ
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ IN-AN AN തെക്കൻ പോർട്ട് ബ്ലെയർ 1 നവംബർ 1956 380,581 8,249 ഹിന്ദി ഇംഗ്ലീഷ്
ചണ്ഡീഗഢ് IN-CH CH വടക്കൻ ചണ്ഡീഗഢ് 1 നവംബർ 1966 1,055,450 114 ഇംഗ്ലീഷ്
ദാദ്ര - നഗർ ഹവേലി & ദാമൻ - ദിയു IN-DH DD പടിഞ്ഞാറൻ ദാമൻ 26 ജനുവരി 2020 586,956 603 ഗുജറാത്തി, ഹിന്ദി കൊങ്കണി, മറാത്തി
ഡൽഹി IN-DL DL വടക്കൻ ന്യൂ ഡെൽഹി 1 നവംബർ 1956 16,787,941 1,490 ഹിന്ദി പഞ്ചാബി, ഉറുദു[1]
ജമ്മു ആൻഡ് കാശ്മീർ IN-JK JK വടക്കൻ ശ്രീനഗർ (Summer)
ജമ്മു (Winter)
ശ്രീനഗർ 31 ഒക്ടോബർ 2019 12,258,433 55,538 ഹിന്ദി, ഉറുദു ദോഗ്രി, കാശ്മീരി
ലഡാക്ക് IN-LA LA വടക്കൻ ലേ (Summer)
കാർഗിൽ (Winter)[2]
ലേ 31 ഒക്ടോബർ 2019 290,492 174,852 ഹിന്ദി, ഇംഗ്ലീഷ്
ലക്ഷദ്വീപ്‌ IN-LD LD തെക്കൻ കവരത്തി 1 നവംബർ 1956 64,473 32 മലയാളം, ഇംഗ്ലീഷ്
പുതുച്ചേരി IN-PY PY തെക്കൻ പുതുച്ചേരി 16 ആഗസ്റ്റ് 1962 1,247,953 492 ഫ്രഞ്ച് [3] തമിഴ്, ഇംഗ്ലീഷ് മലയാളം, തെലുങ്ക്

അവലംബം

[തിരുത്തുക]
  1. "Official Language Act 2000" (PDF). Government of Delhi. 2 July 2003. Archived from the original (PDF) on 4 March 2016. Retrieved 17 July 2015.
  2. Excelsior, Daily (12 November 2019). "LG, UT Hqrs, Head of Police to have Sectts at both Leh, Kargil: Mathur". Retrieved 17 December 2019.
  3. "Regional data" (PDF). lawsofindia.org. Archived from the original (PDF) on 2020-05-03. Retrieved 2021-04-17.
"https://ml.wikipedia.org/w/index.php?title=കേന്ദ്രഭരണപ്രദേശം&oldid=4090805" എന്ന താളിൽനിന്ന് ശേഖരിച്ചത്