ഉള്ളടക്കത്തിലേക്ക് പോവുക

ഡോഗ്രി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dogri language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോഗ്രി
𑠖𑠵𑠌𑠤𑠮
डोगरीڈوگری
"ഡോഗ്രി" എന്ന വാക്ക് ദേവനാഗരി, ഡോഗ്ര, നസ്താലീഖ് ലിപികളിൽ എഴുതിയിരിക്കുന്നു.
ഉച്ചാരണം[ɖoːɡ.ɾiː]
ഉത്ഭവിച്ച ദേശം
ഭൂപ്രദേശം
സംസാരിക്കുന്ന നരവംശംഡോഗ്രക്കാർ
മാതൃഭാഷയായി സംസാരിക്കുന്നവർ
ഇന്ത്യയിൽ 2.6 ദശലക്ഷം പേർ (2011)[3]
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 ഇന്ത്യ
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-2doi
ഐ.എസ്.ഒ. 639-3doiinclusive code
Individual codes:
dgo  യഥാർത്ഥ ഡോഗ്രി
xnr  കാംഗ്രി
ഗ്ലോട്ടോലോഗ്indo1311[5]
പ്രധാന ഇൻഡോ-ആര്യൻ ഭാഷകൾ: പഞ്ചാബിന് വടക്ക് കാണപ്പെടുന്ന ഡോഗ്രി ഭാഷ
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

ഉത്തരേന്ത്യയിൽ ജമ്മു കശ്മീർ പ്രദേശത്തിലെ ഡുഗ്ഗർ മേഖലയിലെ ഡോഗ്ര ആൾക്കാർ സംസാരിക്കുന്ന ഇന്തോ-യുറോപ്യൻ ഭാഷാകുടുംബത്തിലെ ഒരു ഭാഷയാണ്‌ ഡോഗ്രി (ഡോഗ്ര അഖർ: 𑠖𑠵𑠌𑠤𑠮, ദേവനാഗരി: डोगरी, നസ്താലീഖ്: ڈوگری, ലത്തീൻ: Ḍōgrī, ഐ.പി.എ.: [ɖoːɡ.ɾiː]).[6]

ജമ്മു ഡിവിഷനിലുള്ള ഡുഗ്ഗർ മേഖലയിൽ പ്രധാനമായും സംസാരിക്കുന്ന ഈ ഭാഷ, പശ്ചിമ പഹാരി വിഭാഗത്തിൽപ്പെടുന്നു. ഇതിനുപുറമെ, അയൽ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും, പാകിസ്താൻ ഭരണത്തിലുള്ള ആസാദ് കശ്മീർ, പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ എന്നിവിടങ്ങളിലും ചെറിയ തോതിൽ ഈ ഭാഷ സംസാരിക്കുന്നവരുണ്ട്.[7][8] ജമ്മു ഡിവിഷനിലെ കഠ്‌വ, ജമ്മു, സാംബ, ഉധംപൂർ എന്നീ ജില്ലകളിലും, റിയാസി ജില്ലയുടെ ചില ഭാഗങ്ങളിലുമാണ് (പ്രധാനമായും റിയാസി, കത്ര, പൗനി തഹ്സിൽ) നിലവിൽ ഡോഗ്രി സംസാരിക്കുന്നത്.[3]

ഇന്തോ-യൂറോപ്യൻ ഭാഷകളിൽ നിന്ന് വ്യത്യസ്തമായി, മറ്റ് പശ്ചിമ പഹാരി ഭാഷകളെയും പഞ്ചാബിയെയും പോലെ ഡോഗ്രിയും ഒരു നാദഭാഷയാണ്.[9] എൺപത് ശതമാനത്തിലധികം പദസമാനതകളുള്ള നിരവധി വകഭേദങ്ങൾ ഈ ഭാഷയ്ക്കുണ്ട്.[10]

2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏകദേശം 26 ലക്ഷം ആളുകൾ ഡോഗ്രി ഭാഷ സംസാരിക്കുന്നുണ്ട്.[3] 2003 മുതൽ ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ഡോഗ്രിയും ഉൾപ്പെടുന്നു. കൂടാതെ, ജമ്മു കശ്മീരിന്റെ അഞ്ച് ഔദ്യോഗിക ഭാഷകളിൽ ഒന്നുകൂടിയാണിത്.

പദോൽപ്പത്തി

[തിരുത്തുക]

'ഡുഗ്ഗർ' (ഡോഗ്രി) എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പ്രധാനമായും നാല് വാദങ്ങളാണുള്ളത്:

  • ദ്വിഗർത്ത വാദം: മഹാരാജാ രൺബീർ സിങ്ങിന്റെ സദസ്സിലെ പണ്ഡിതരുടെ അഭിപ്രായത്തിൽ, മാൻസർ, സുരിൻസർ എന്നീ രണ്ട് തടാകങ്ങളെ സൂചിപ്പിക്കുന്ന 'ദ്വിഗർത്ത' (രണ്ട് കുഴികൾ) എന്ന വാക്കിൽ നിന്നാണ് ഡുഗ്ഗർ എന്ന പേരുണ്ടായത്.[11]
  • ഡൂംഗർ വാദം: ഭാഷാശാസ്ത്രജ്ഞനായ ജോർജ്ജ് എബ്രഹാം ഗ്രിയേഴ്സൺ, 'കുന്നുകൾ' എന്നർത്ഥമുള്ള രാജസ്ഥാനി പദമായ ഡൂംഗർ എന്ന വാക്കിൽ നിന്നാണ് ഡുഗ്ഗർ ഉണ്ടായതെന്ന് വാദിച്ചു.[12] രാജസ്ഥാനിലെ കോട്ടകൾ നിറഞ്ഞ പ്രദേശങ്ങളെ ഡുഗ്ഗർ എന്നും നിവാസികളെ ഡോഗ്രകൾ എന്നും വിളിച്ചിരുന്നതും, ഈ പ്രദേശങ്ങൾ തമ്മിലുള്ള സാംസ്കാരിക സാമ്യങ്ങളും ഈ വാദത്തെ പിന്തുണയ്ക്കുന്നു (1982-ൽ ജയ്പൂരിൽ നടന്ന അഖിലേന്ത്യാ ഓറിയന്റൽ കോൺഫറൻസിന്റെ വിലയിരുത്തൽ).
  • ദുർഗര വാദം: ഹിമാചൽ പ്രദേശിലെ ചമ്പയിൽ നിന്നും ലഭിച്ച 11-ാം നൂറ്റാണ്ടിലെ ഒരു ചെപ്പേടിൽ പരാമർശിച്ചിട്ടുള്ള "ദുർഗര" എന്ന രാജ്യത്തിന്റെ പേരിൽ നിന്നാണ് ഡോഗ്ര എന്ന പദം ഉണ്ടായതെന്നാണ് മറ്റൊരു പ്രബലമായ അഭിപ്രായം (ഈ ചെപ്പേട് ഇപ്പോൾ ഭൂരി സിംഗ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്). ഉത്തരേന്ത്യൻ ഭാഷകളിൽ അജയ്യമായത് എന്നർത്ഥമുള്ള ഈ വാക്ക് ഡോഗ്രാ സമൂഹങ്ങളുടെ സൈനിക പാരമ്പര്യത്തെയും സ്വയംഭരണ സ്വഭാവത്തെയും സൂചിപ്പിക്കുന്നു.[13][14]
  • ഡുഗ്ഗഢ് വാദം: ധരം ചന്ദ് പ്രശാന്തിന്റെ അഭിപ്രായത്തിൽ ഡുഗ്ഗഢ് എന്ന വാക്കിൽ നിന്നാകാം ഈ പേരുണ്ടായത്.[15]

ഭാഷാചരിത്രം

[തിരുത്തുക]

ഇന്തോ-ആര്യൻ ഭാഷാകുടുംബത്തിൽപ്പെടുന്ന ഡോഗ്രി, പ്രധാനമായും ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന "ഡുഗ്ഗർ" (𑠖𑠯𑠌𑠹𑠌𑠤𑠹) പ്രദേശത്താണ് രൂപംകൊണ്ടത്. ഈ ഭാഷയെക്കുറിച്ചുള്ള ആദ്യകാല പരാമർശങ്ങളിലൊന്ന് 1317-ൽ പ്രശസ്ത ഉർദു-പേർഷ്യൻ കവിയായിരുന്ന അമീർ ഖുസ്രോയുടെ രചനകളിലാണ് കാണപ്പെടുന്നത്. ഇന്ത്യയിലെ ഭാഷകളെക്കുറിച്ച് വിവരിക്കവെ അദ്ദേഹം ഡോഗ്രിയെ ഡുഗെർ (𑠖𑠯𑠌𑠳𑠤𑠹) എന്ന് പരാമർശിച്ചിട്ടുണ്ട്: "സിന്ധി-ഒ-ലാഹോറി-ഒ-കാശ്മീരി-ഒ-ഡുഗെർ.".[16][17]

ഡോഗ്രിക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള സമ്പന്നമായ വാമൊഴി പാരമ്പര്യമുണ്ട്. നാടോടിക്കഥകൾ, ഐതിഹ്യങ്ങൾ, നാടൻ പാട്ടുകൾ എന്നിവയിലൂടെയാണ് ഈ ഭാഷ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. 18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവി ദത്തുവിനെപ്പോലുള്ളവരാണ് ഡോഗ്രിയിലെ ആദ്യകാല കവികളിൽ പ്രമുഖർ. 19-ാം നൂറ്റാണ്ടിൽ ജമ്മുവിലെ ഡോഗ്രാ രാജാക്കന്മാരുടെ (പ്രത്യേകിച്ച് മഹാരാജാ രൺബീർ സിംഗ്) ഭരണകാലത്ത് ഭാഷയ്ക്ക് വലിയ രാജകീയ പ്രോത്സാഹനം ലഭിച്ചു. ഇക്കാലയളവിൽ നിരവധി സംസ്കൃത കൃതികൾ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

ഒരു ധർമ്മശാലാ നിവാസിയുടെ അഭിമുഖത്തിനിടെ ആലപിച്ച ഡോഗ്രി നാടൻ പാട്ട്

18-ാം നൂറ്റാണ്ടിലെ കവി ദത്തു ('ബാരാ മാസ', 'കമൽ നേത്ര' എന്നിവയുടെ രചയിതാവ്) മുതൽ ആധുനിക കാലത്തെ പ്രൊഫ. രാം നാഥ് ശാസ്ത്രി, പത്മ സച്ച്ദേവ് വരെയുള്ളവർ ഈ ഭാഷാസാഹിത്യത്തിന് വലിയ സംഭാവനകൾ നൽകി.[18] 1873-ൽ മഹാരാജാ രൺബീർ സിങ്ങിന്റെ നിർദ്ദേശപ്രകാരം ഭാസ്കരാചാര്യരുടെ സംസ്കൃത ഗണിതശാസ്ത്ര ഗ്രന്ഥമായ 'ലീലാവതി', ജ്യോത്ഷി ബിശ്വേശ്വർ ഡോഗ്രിയിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത് ഭാഷാചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.[19][20] ജമ്മു കശ്മീർ സാംസ്കാരിക അക്കാദമി പുറത്തിറക്കുന്ന 'ശിരാസ ഡോഗ്രി' എന്ന മാസികയും, കരൺ സിംഗിന്റെ ഭജനകളും, പ്രശസ്ത ഗായിക മലിക പുഖ്‌രാജ് ഉൾപ്പെടെയുള്ളവർ ആലപിച്ച നാടൻപാട്ടുകളും ഈ പ്രദേശത്ത് ഇന്നും വളരെ ജനപ്രിയമാണ്.[21]

സമീപകാല ചരിത്രം

[തിരുത്തുക]

1969 ഓഗസ്റ്റ് 2-ന് കേന്ദ്ര സാഹിത്യ അക്കാദമി ഡോഗ്രിയെ ഒരു സ്വതന്ത്ര ആധുനിക സാഹിത്യ ഭാഷയായി അംഗീകരിച്ചു.[22] തുടർന്ന് 2003 ഡിസംബർ 22-ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഈ ഭാഷയെ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി ദേശീയ പദവി നൽകി.[23] റേഡിയോ കാശ്മീർ, ജമ്മു ദൂരദർശൻ എന്നിവയിലൂടെ ഡോഗ്രി പരിപാടികൾ പതിവായി സംപ്രേഷണം ചെയ്യുന്നുണ്ട്. 2005-ൽ മൈസൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് (CIIL) പ്രമുഖ എഴുത്തുകാരുടെ നൂറിലധികം ഡോഗ്രി കൃതികൾ ഡിജിറ്റൈസ് ചെയ്ത് ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്.[24]

ഔദ്യോഗിക പദവി

[തിരുത്തുക]

ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ഡോഗ്രി. 2003 ഡിസംബറിലെ 92-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഭാഷയ്ക്ക് ഈ പദവി ലഭിച്ചത്. 2020 സെപ്റ്റംബറിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ജമ്മു കശ്മീർ ഔദ്യോഗിക ഭാഷാ നിയമപ്രകാരം, ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, കാശ്മീരി എന്നിവയ്‌ക്കൊപ്പം ജമ്മു കശ്മീരിലെ അഞ്ച് ഔദ്യോഗിക ഭാഷകളിൽ ഒന്നായി ഡോഗ്രിയും മാറി.[25]

ശബ്ദശാസ്ത്രം

[തിരുത്തുക]

പഞ്ചാബി ഭാഷയെപ്പോലെ സ്വരഭേദങ്ങൾ ഉപയോഗിച്ച് അർത്ഥവ്യത്യാസം വരുത്തുന്ന അപൂർവ്വം ഇന്തോ-ആര്യൻ ഭാഷകളിൽ ഒന്നാണ് ഡോഗ്രി. മറ്റ് ഉത്തര-ഇന്ത്യൻ ഭാഷകളിൽ നിന്ന് വ്യത്യസ്തമായി, ചരിത്രപരമായ ഘോഷ-മഹാപ്രാണ ശബ്ദങ്ങൾക്ക് പകരം സ്വരഭേദങ്ങൾ ഉപയോഗിക്കുന്നതാണ് ഡോഗ്രി ശബ്ദശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.[26]

സ്വരങ്ങൾ

[തിരുത്തുക]
ഡോഗ്രി സ്വരപ്പട്ടിക
മുൻ സ്വരം മദ്ധ്യ സ്വരം പിൻ സ്വരം
സംവൃതസ്വരം  ·
(𑠃) · ()
 ·
(𑠅) · ()
അർദ്ധ-മധ്യസ്വരം ɪ ·
(𑠂) · ()
ʊ ·
(𑠄) · ()
അർദ്ധസംവൃത സ്വരം  ·
(𑠆) · ()
ə ·
(𑠀) · ()
 ·
(𑠈) · ()
അർദ്ധവിവൃത സ്വരം ɛː ·
(𑠇) · ()
ɔː ·
(𑠉) · ()
വിവൃതസ്വരം  ·
(𑠁) · ()
  • /ã ĩ ũ ɛ̃ õ ɔ̃/ എന്നിങ്ങനെ സ്വരങ്ങൾക്ക് അനുനാസിക വകഭേദങ്ങളുണ്ട്.[27]
  • പദമദ്ധ്യത്തിലോ അവസാനത്തിലോ വരുന്ന /n/-ന് മുൻപുള്ള സ്വരങ്ങൾ സാധാരണയായി അനുനാസികമായി ഉച്ചരിക്കപ്പെടുന്നു.
  • /a/ എന്ന സ്വരത്തിന് മുൻപായി വരുമ്പോൾ /ʊ/-ന് [ʊᵛ] എന്നൊരു ഉച്ചാരണഭേദം സംഭവിക്കാം.
  • പദാന്ത്യത്തിൽ വരുന്ന // ഒരു പിൻ സ്വരമായോ ([ɑː]), മധ്യ സ്വരമായോ ([äː]) ഉച്ചരിക്കാറുണ്ട്.[28]

വ്യഞ്ജനങ്ങൾ

[തിരുത്തുക]
ഡോഗ്രി വ്യഞ്ജനപ്പട്ടിക
ഉച്ചാരണസ്ഥാനം ഓഷ്ഠ്യം ദന്ത്യം/
വർത്സ്യം
മൂർദ്ധന്യം താലവ്യം മൃദുതാലവ്യം കാകില്യം
അനുനാസികം m ·
(𑠢) · ()
n ·
(𑠝) · ()
ɳ ·
(𑠘) · ()
ɲ ·
(𑠓) · ()
ŋ ·
(𑠎) · ()
സ്പർശം/
ഘർഷം
അഘോഷം p ·
(𑠞) · ()
 ·
(𑠙) · ()
ʈ ·
(𑠔) · ()
t͡ʃ ·
(𑠏) · ()
k ·
(𑠊) · ()
മഹാപ്രാണം  ·
(𑠟) · ()
ʰ ·
(𑠚) · ()
ʈʰ ·
(𑠕) · ()
t͡ʃʰ ·
(𑠐) · ()
 ·
(𑠋) · ()
സഘോഷം b ·
(𑠠) · ()
 ·
(𑠛) · ()
ɖ ·
(𑠖) · ()
d͡ʒ ·
(𑠑) · ()
ɡ ·
(𑠌) · ()
ഊഷ്മാവ് അഘോഷം (f) ·
(𑠟𑠺) · (फ़)
s ·
(𑠩) · ()
ʃ ·
(𑠧) · ()
(x) ·
(𑠋𑠺) · (ख़)
സഘോഷം (z) ·
(𑠑𑠺) · (ज़)
(ɣ) ·
(𑠌𑠺) · (ग़)
ɦ ·
(𑠪) · ()
ലുണ്ഠിതം ɾ ·
(𑠤) · ()
ɽ ·
(𑠫) · (ड़)
അന്തഃസ്ഥം ʋ ·
(𑠦) · ()
l ·
(𑠥) · ()
j ·
(𑠣) · ()
  • /ɾ ɳ ɽ ʃ/ ഒഴികെയുള്ള എല്ലാ വ്യഞ്ജനാക്ഷരങ്ങൾക്കും ദ്വിത്വം സംഭവിക്കാറുണ്ട്.
  • മൂർദ്ധന്യ വ്യഞ്ജനങ്ങൾ (/ɽ ɳ/) പദങ്ങളുടെ തുടക്കത്തിൽ വരുന്നത് അപൂർവ്വമാണ്.
  • പേർഷ്യൻ-അറബിക് കടംകൊണ്ട പദങ്ങളിൽ മാത്രമാണ് /f z x ɣ/ എന്നീ ശബ്ദങ്ങൾ കാണപ്പെടുന്നത്. //-ന്റെ ഒരു വകഭേദമായും /f/ ഉച്ചരിക്കാറുണ്ട്.
  • ചില സംസാരഭാഷകളിൽ /ɾ/, [r] ആയി ഉച്ചരിക്കാറുണ്ട്.
  • ചില പദങ്ങളിൽ /s/ ദുർബലമാവുകയോ, പൂർണ്ണമായും ഒഴിവാക്കപ്പെട്ട് അതിനുപകരം [h] എന്ന ശബ്ദം ഉപയോഗിക്കുകയോ ചെയ്യാറുണ്ട്.
  • ദന്ത്യ അനുനാസികങ്ങൾ താലവ്യ ഘർഷങ്ങൾക്ക് മുൻപായി വരുമ്പോഴാണ് സാധാരണയായി [ɲ] എന്ന ശബ്ദം ഉണ്ടാകുന്നത്.
  • ദന്ത്യ അനുനാസികങ്ങൾ കണ്ഠ്യ സ്പർശങ്ങൾക്ക് മുൻപായി വരുമ്പോൾ [ŋ] എന്ന ശബ്ദമുണ്ടാകുന്നു.[28]

സ്വരഭേദ നിയമങ്ങൾ

[തിരുത്തുക]

ദേവനാഗരി ലിപിയിൽ ഡോഗ്രി എഴുതുമ്പോഴുള്ള സ്വരഭേദ നിയമങ്ങൾ താഴെ പറയുന്നവയാണ്:

  • പഞ്ചാബിയെപ്പോലെ ഡോഗ്രിയിലും,
    ഘ (gʱə) · झ (d͡ʒʱə) · ढ (ɖʱə) · ध (d̪ʱə) · भ (bʱə) · ढ़ (ɽʱə)
    എന്നീ അക്ഷരങ്ങൾ സ്വരഭേദം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. പദങ്ങളുടെ തുടക്കത്തിൽ ഇവ വരുമ്പോൾ ഉയർന്ന-താഴുന്ന സ്വരഭേദമായിരിക്കും;
    ഉദാ:- घ (kə̂)
    പദമദ്ധ്യത്തിലോ അവസാനത്തിലോ വരുമ്പോൾ തൊട്ടുമുൻപുള്ള സ്വരത്തിന് താഴ്ന്ന-ഉയരുന്ന സ്വരഭേദം ലഭിക്കുന്നു;
    ഉദാ:- अघ (ə̌ɡ). ഉദാഹരണങ്ങൾ: घड़ी (kə̂ɽiː)- ഘടികാരം, बध (bə̌d̪).
  • പഞ്ചാബിയിൽ നിന്നും വ്യത്യസ്തമായി, ഡോഗ്രിയിൽ ह (ɦə) എന്ന ശബ്ദം ഉപയോഗിക്കാറില്ല; ഇതിന് എല്ലാ സ്ഥാനങ്ങളിലും ഉയർന്ന-താഴുന്ന സ്വരഭേദമാണുള്ളത്.
    ഉദാ:- हत्थ (ə̂t̪ːʰə)- കൈ.
  • പദമദ്ധ്യത്തിൽ ദീർഘസ്വരങ്ങൾക്ക് ശേഷം (ആ, ഈ, ഊ, ഏ, ഐ, ഓ, ഔ) താഴ്ന്ന-ഉയരുന്ന സ്വരഭേദം സൂചിപ്പിക്കാൻ ചന്ദ്രക്കലയുള്ള 'ह्' ഉപയോഗിക്കുന്നു.
    ഉദാ:- साह्ब (sǎːb)- സാഹിബ്.
    ഹ്രസ്വസ്വരങ്ങൾക്ക് (അ, ഇ, ഉ) ശേഷമാണെങ്കിൽ ഒരു അപ്പോസ്ട്രോഫി (ʼ) ഉപയോഗിക്കുന്നു.
    ഉദാ:- लʼत्त (lə̌tː)- കാൽ.
  • ഹ്രസ്വസ്വരത്തിനും ദീർഘസ്വരത്തിനും ഇടയിൽ ഉയർന്ന-താഴുന്ന സ്വരഭേദം സൂചിപ്പിക്കാനും മേൽപ്പറഞ്ഞ അക്ഷരങ്ങൾ ഉപയോഗിക്കാം.

ചില ഉദാഹരണങ്ങൾ താഴെ നൽകുന്നു:

ഡോഗ്ര അഖർ ദേവനാഗരി നസ്താലീഖ് ഐ.പി.എ. സ്വരഭേദം മലയാളം അർത്ഥം
𑠌𑠥𑠹𑠥 गल्ल گلّ [gəl.lə] തുല്യം കാര്യം / സംസാരം
𑠌ʼ𑠥𑠹𑠥 ʼल्ल گʼلّ [gə́l.lə] ഉയരുന്നത് കവിൾ
𑠊𑠤 कर کر [kəɾ] തുല്യം ചെയ്യുക
𑠍𑠤 घर گھر [kə̀ɾ] താഴുന്നത് വീട്
ഡോഗ്ര ലിപിയുടെ മാതൃക
ഡോഗ്ര ലിപിയുടെ അക്ഷരമാലാ ഘടന

താക്രി ലിപിയുടെ വകഭേദമായ പഴയ ഡോഗ്ര അഖർ ലിപിയിലാണ് ഡോഗ്രി ഭാഷ ആദ്യം എഴുതിയിരുന്നത്.[29] ജമ്മു കശ്മീരിലെ മഹാരാജാവായിരുന്ന രൺബീർ സിങ്ങിന്റെ നിർദ്ദേശപ്രകാരം ഈ ലിപി പരിഷ്കരിക്കുകയും അതിനെ 'നാമേ ഡോഗ്ര അഖർ' എന്ന് വിളിക്കുകയും ചെയ്തു.[30] പുതിയ ലിപിയിൽ ഔദ്യോഗിക രേഖകൾ എഴുതിയിരുന്നെങ്കിലും, സാധാരണ ജനങ്ങൾക്കിടയിൽ ഇതിന് വലിയ പ്രചാരം ലഭിച്ചില്ല. നിലവിൽ, ഇന്ത്യയിൽ ഡോഗ്രി എഴുതാൻ ഔദ്യോഗികമായി ഉപയോഗിക്കുന്നത് ദേവനാഗരി ലിപിയാണ്. ഡോഗ്രി സാഹിത്യങ്ങളെല്ലാം തന്നെ പ്രസിദ്ധീകരിക്കുന്നതും ദേവനാഗരിയിലാണ്.

സ്വരങ്ങൾ

[തിരുത്തുക]

ഡോഗ്ര ലിപിയിൽ പത്ത് സ്വതന്ത്ര സ്വരാക്ഷരങ്ങളാണുള്ളത്. പദങ്ങളുടെ തുടക്കത്തിൽ വരുമ്പോഴോ, മറ്റ് അക്ഷരങ്ങളുമായി ചേരാതെ ഒറ്റയ്ക്ക് നിൽക്കുമ്പോഴോ ആണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.[29]

ഡോഗ്ര സ്വരാക്ഷരങ്ങൾ
𑠀
ഐ.പി.എ: /ə/
𑠁
ഐ.പി.എ: /aː/
𑠂
ഐ.പി.എ: /i/
𑠃
ഐ.പി.എ: /iː/
𑠄
ഐ.പി.എ: /u/
𑠅
ഐ.പി.എ: /uː/
𑠆
ഐ.പി.എ: /eː/
𑠇
ഐ.പി.എ: /ɛː/
𑠈
ഐ.പി.എ: /oː/
𑠉
ഐ.പി.എ: /ɔː/

വ്യഞ്ജനാക്ഷരങ്ങളിലെ സ്വതവേയുള്ള സ്വരത്തിന് മാറ്റം വരുത്താൻ ആശ്രിത സ്വരചിഹ്നങ്ങൾ (മാത്രകൾ) ഉപയോഗിക്കുന്നു. ഇതിനുപുറമെ നാസികാധ്വനികളെ സൂചിപ്പിക്കാനുള്ള അനുസ്വാരം, വിസർഗ്ഗം തുടങ്ങിയ പ്രത്യേക ചിഹ്നങ്ങളും ഈ ലിപിയിലുണ്ട്.[29]

ഡോഗ്ര സ്വരചിഹ്നങ്ങൾ
𑠁
𑠬
ഐ.പി.എ: /aː/
𑠂
𑠭
ി
ഐ.പി.എ: /i/
𑠃
𑠮
ഐ.പി.എ: /iː/
𑠄
𑠯
ഐ.പി.എ: /u/
𑠅
𑠰
ഐ.പി.എ: /uː/
𑠤
𑠱
ഐ.പി.എ: /ri/
𑠆
𑠳
ഐ.പി.എ: /eː/
𑠇
𑠴
ഐ.പി.എ: /ɛː/
𑠈
𑠵
ഐ.പി.എ: /oː/
𑠉
𑠶
ഐ.പി.എ: /ɔː/
𑠷
𑠸
𑠹

വ്യഞ്ജനങ്ങൾ

[തിരുത്തുക]

ഡോഗ്ര അക്ഷരമാലയിൽ ആകെ 28 വ്യഞ്ജനാക്ഷരങ്ങളാണുള്ളത്; ഇവയോരോന്നിനും സ്വതവേ 'അ' (/ə/) എന്ന അടിസ്ഥാന സ്വരശബ്ദം അടങ്ങിയിരിക്കുന്നു. വ്യഞ്ജനങ്ങളിലെ ഈ സ്വരം ഒഴിവാക്കി ശുദ്ധമായ വ്യഞ്ജനശബ്ദം മാത്രം ലഭിക്കുന്നതിനായി വിരാമ ചിഹ്നം ഉപയോഗിക്കുന്നു.[29]

ഡോഗ്ര വ്യഞ്ജനാക്ഷരങ്ങൾ
𑠊
ഐ.പി.എ: /kə/
𑠋
ഐ.പി.എ: /kʰə/
𑠌
ഐ.പി.എ: /gə/
𑠍
ഐ.പി.എ: /gʱə/
𑠎
ഐ.പി.എ: /ŋə/
𑠏
ഐ.പി.എ: /t͡ʃə/
𑠐
ഐ.പി.എ: /t͡ʃʰə/
𑠑
ഐ.പി.എ: /d͡ʒə/
𑠒
ഐ.പി.എ: /d͡ʒʱə/
𑠓
ഐ.പി.എ: /ɲə/
𑠔
ഐ.പി.എ: /ʈə/
𑠕
ഐ.പി.എ: /ʈʰə/
𑠖
ഐ.പി.എ: /ɖə/
𑠗
ഐ.പി.എ: /ɖʱə/
𑠘
ഐ.പി.എ: /ɳə/
𑠙
ഐ.പി.എ: /t̪ə/
𑠚
ഐ.പി.എ: /t̪ʰə/
𑠛
ഐ.പി.എ: /d̪ə/
𑠜
ഐ.പി.എ: /d̪ʱə/
𑠝
ഐ.പി.എ: /nə/
𑠞
ഐ.പി.എ: /pə/
𑠟
ഐ.പി.എ: /pʰə/
𑠠
ഐ.പി.എ: /bə/
𑠡
ഐ.പി.എ: /bʱə/
𑠢
ഐ.പി.എ: /mə/
𑠣
ഐ.പി.എ: /jə/
𑠤
ഐ.പി.എ: /ɾə/
𑠥
ഐ.പി.എ: /lə/
𑠦
ഐ.പി.എ: /ʋə/
𑠧
ഐ.പി.എ: /ʃə/
𑠨
ഐ.പി.എ: /ʂə/
𑠩
ഐ.പി.എ: /sə/
𑠪
ഐ.പി.എ: /ɦə/
ड़
𑠫
ഐ.പി.എ: /ɽə/

ഉദാഹരണ വാചകങ്ങൾ

[തിരുത്തുക]

താഴെ നൽകിയിരിക്കുന്ന വാചകം സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ വകുപ്പ് 1. നിന്നുള്ളതാണ്.

ഡോഗ്രി ഡോഗ്ര അഖർ ലിപിയിൽ

[തിരുത്തുക]
𑠩𑠬𑠤𑠳 𑠢𑠝𑠯𑠊𑠹𑠋 𑠢𑠴𑠪𑠹𑠢𑠬 𑠙𑠳 𑠀𑠜𑠭𑠊𑠬𑠤𑠳𑠷 𑠛𑠳 𑠠𑠭𑠧𑠳 𑠏 𑠑𑠝𑠢𑠴 𑠚𑠢𑠬𑠷 𑠩𑠯𑠙𑠴𑠷𑠙𑠤 𑠙𑠳 𑠠𑠤𑠵𑠠𑠤 𑠝। 𑠄'𑠝𑠳𑠷𑠌𑠮 𑠠𑠯𑠛𑠹𑠜𑠮 𑠙𑠳 𑠑𑠢𑠮𑠤𑠴 𑠛𑠮 𑠛𑠳𑠝 𑠚𑠹𑠪𑠵𑠃 𑠇 𑠙𑠳 𑠄'𑠝𑠳𑠷𑠌𑠮 𑠁𑠞𑠰𑠷-𑠠𑠭𑠏𑠹𑠏𑠳𑠷 𑠡𑠬𑠃𑠏𑠬𑠤𑠳 𑠛𑠳 𑠡𑠬𑠦𑠴 𑠊𑠝𑠹𑠝𑠴 𑠠𑠹𑠣𑠪𑠬𑠤 𑠊𑠤𑠝𑠬 𑠥𑠵𑠫𑠛𑠬 𑠇।

ഡോഗ്രി ദേവനാഗരി ലിപിയിൽ

[തിരുത്തുക]
सारे मनुक्ख मैह्मा ते अधिकारें दे बिशे च जनमै थमां सुतैंतर ते बरोबर न। उ'नेंगी बुद्धी ते जमीरै दी देन थ्होई ऐ ते उ'नेंगी आपूं-बिच्चें भाईचारे दे भावै कन्नै ब्यहार करना लोड़दा ऐ।

ഡോഗ്രി പേർഷ്യൻ-അറബിൿ ലിപിയിൽ

[തിരുത്തുക]
سارے منکّھ میہما تے ادھکاریں دے بشے چ جنمے تھماں ستیںتر تے بروبر ن۔ ا'نیںگی بُدھِّی تے جمیرے دی دین تھہوئی اے تے ا'نیںگی آپوں-بچّیں بھائیچارے دے بھاوے کنّے بیہار کرنا لوڑدا اے۔

(ISO 15919) ലത്തീൻ വൽക്കരണം

[തിരുത്തുക]
Sārē manukkha maihmā tē adhikārēṁ dē biśē ca janmai thamāṁ sutaintar tē barōbar na. U'nēṁgī buddhī tē jamīrai dī dēn thhōī ai tē u'nēṁgī āpūṁ-biccēṁ bhāīcārē dē bhāvai kannai byahār karnā lōṛdā ai.
[saː.ɾeː mə.nʊk.kʰə mɛ́ː.maː t̪eː ə.d̪ɪ̀.kaː.ɾẽː d̪eː bɪ.ʃeː t͡ʃə d͡ʒən.mɛː t̪ʰə.mãː sʊ.t̪ɛːn.t̪əɾ t̪eː bə.ɾoː.bəɾ ʊ́.nẽː.giː bʊd̪.d̪ìː t̪eː d͡ʒə.miː.ɾɛː d̪iː d̪eːn t̪ʰòː.iː ɛː t̪eː ʊ́.nẽː.giː aː.pũː.bɪt̪.t͡ʃẽː pàː.iː.t͡ʃaː.ɾeː d̪eː pàː.ʋɛː kən.nɛː bjə.àːɾ kəɾ.naː loːɽ.d̪aː ɛː ‖]

മലയാളം പരിഭാഷ

[തിരുത്തുക]
മനുഷ്യരെല്ലാവരും തുല്യാവകാശങ്ങളോടും അന്തസ്സോടും കൂടി സ്വതന്ത്രരായി ജനിച്ചവരാണ്. മനുഷ്യനു വിവേകവും മനഃസാക്ഷിയും സിദ്ധിച്ചിട്ടുണ്ട്. അവർ പരസ്പരം സഹോദരഭാവത്തോടെ വർത്തിക്കേണ്ടതാണ്.

ചില സാധാരണ പദങ്ങൾ

[തിരുത്തുക]
ഡോഗ്ര അഖർ ദേവനാഗരി പേർഷ്യൻ-അറബിൿ ഐ.പി.എ. മലയാള അർത്ഥം
𑠪𑠬𑠷 हां ہاں [ã̀ː] അതെ
𑠝𑠳𑠃𑠷 नेईं نیئِیں [neː.ĩː] ഇല്ല
𑠪𑠭𑠤𑠋 हिरख ہِرکھ [ɪ̀ɾkʰ] സ്നേഹം
𑠊𑠝𑠹𑠝𑠴 कन्नै کنَّے [kən.nɛː] കൂടെ / ഒപ്പം
𑠊𑠳𑠪𑠹 केह् کیہ [kéː] എന്ത്
𑠊𑠮 की کی [kiː] എന്തുകൊണ്ട്
𑠌𑠬𑠩 गास گاس [gaːs] ആകാശം
𑠠'𑠤𑠬 ब'रा ب'را [bə́.ɾaː] വർഷം

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Dogri". Ethnologue (in ഇംഗ്ലീഷ്). Retrieved 2022-07-15.
  2. "Dogri". Ethnologue (in ഇംഗ്ലീഷ്). Retrieved 2022-07-15.
  3. 1 2 3 Office of the Registrar General & Census Commissioner, India. "C-16: Population by mother tongue, India – 2011". Retrieved 16 November 2022.
  4. "The Jammu and Kashmir Official Languages Bill, 2020". prsindia. 23 September 2020. Retrieved 23 September 2020.
  5. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). http://glottolog.org/resource/languoid/id/indo1311. Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: |chapter-url= missing title (help)
  6. Masica, Colin P. (1993). The Indo-Aryan Languages. Cambridge University Press. p. 427. ISBN 978-0-521-29944-2.
  7. "Dogri". Ethnologue (in ഇംഗ്ലീഷ്). Retrieved 2022-07-15.
  8. Cultural Forum. India (Republic) Ministry of Scientific Research and Cultural Affairs. 1970. p. 24.
  9. Ghai, Ved Kumari (1991). Studies in Phonetics and Phonology: With Special Reference to Dogri. Ariana Publishing House. ISBN 978-81-85347-20-2.
  10. Brightbill, Jeremy D.; Turner, Scott B. (2007). "A Sociolinguistic Survey of the Dogri Language, Jammu and Kashmir" (PDF). SIL International. Retrieved 11 March 2016.
  11. Pathik, Jyoteeshwar (1980). Cultural Heritage of the Dogras. Light & Life Publishers.
  12. Bahri, Ujjal Singh (2001). Dogri: Phonology and Grammatical Sketch. Bahri Publications.
  13. Vogel, J. Ph. (1911). Antiquities of Chamba State (PDF). Archaeological Survey of India.
  14. Handa, O. C. (2001). Buddhist Western Himalaya: A politico-religious history. Indus Publishing. ISBN 9788173871245.
  15. Prashant, Dharam Chand (April–May 1991). "Duggar Shabad di Vayakha". Shiraza Dogri.
  16. Shastri, Ram Nath (1981). Dogri Prose Writing before Independence (Translated). Dogri Research Centre, Jammu University.
  17. Datta, Amaresh (1987). Encyclopaedia of Indian Literature. Sahitya Akademi. ISBN 9780836422832.
  18. Jerath, Ashok (1988). Dogra Legends of Art & Culture. Indus Publishing. p. 236. ISBN 978-81-7387-082-8.
  19. Bhāskarācārya (1873). Līlāvatī (Dogri translation). Jammu: Vidya Vilas.
  20. Sharma, B. P. Century-Old Printed Dogri Literature. Jammu & Kashmir State Research Biannual.
  21. Joseph, Suad; Najmabadi, Afsaneh (2003). Encyclopedia of Women & Islamic Cultures. Leiden: Brill. p. 75. ISBN 978-90-04-12821-7.
  22. Rao, S. (2004). Five Decades; the National Academy of Letters, India: a Short History of Sahitya Akademi. Sahitya Akademi. ISBN 9788126020607.
  23. "Lok Sabha passes bill recognising Dogri, 3 other languages". Daily Excelsior. Jammu and Kashmir. 2003-12-23.
  24. "Finally, a boost: Dogri literature now a click away". Indian Express. 19 May 2005.
  25. "Languages with legal status in India", Wikipedia (in ഇംഗ്ലീഷ്), 2025-03-20, retrieved 2025-04-08
  26. Bahri, Ujjal Singh (2001). Dogri: Phonology and Grammatical Sketch. Series in Indian Languages and Linguistics, 24: New Delhi: Bahri Publications.{{cite book}}: CS1 maint: location (link) CS1 maint: publisher location (link)
  27. "Dogri". lisindia.ciil.org. Archived from the original on 2023-03-26. Retrieved 2021-12-09.
  28. 1 2 Bahri, Ujjal Singh (2001). Dogri: Phonology and Grammatical Sketch. Series in Indian Languages and Linguistics, 24: New Delhi: Bahri Publications.{{cite book}}: CS1 maint: location (link) CS1 maint: publisher location (link)
  29. 1 2 3 4 Pandey, Anshuman (2015-11-04). "Proposal to encode the Dogra script in Unicode (Document L2/15-234R)" (PDF). Unicode Consortium.
  30. "NammeDograAkkhar" (PDF).

ഗ്രന്ഥസൂചി

[തിരുത്തുക]
  • Gopal Haldar (2000). Languages of India. New Delhi: National Book Trust

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള Dogri യാത്രാ സഹായി


ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ് ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ് ബംഗാളി ബോഡോ ദോഗ്രി ഗോണ്ടി ഗുജറാത്തി ഹിന്ദി കന്നഡ കശ്മീരി കൊങ്കണി മലയാളം മൈഥിലി മണിപ്പൂരി മറാഠി നേപ്പാളി ഒറിയ പഞ്ചാബി സംസ്കൃതം സന്താലി സിന്ധി തമിഴ് തെലുങ്ക് ഉർദു
"https://ml.wikipedia.org/w/index.php?title=ഡോഗ്രി_ഭാഷ&oldid=4619332" എന്ന താളിൽനിന്ന് ശേഖരിച്ചത്