ഗുജറാത്തി ഭാഷ
(Gujarati language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഗുജറാത്തി | |
---|---|
ગુજરાતી Gujǎrātī | |
Region | ഇന്ത്യ,പാകിസ്താൻ, കെനിയ, സിംഗപ്പൂർ, ടാൻസാനിയ, ഉഗാണ്ട, സാംബിയ, ദക്ഷിണാഫ്രിക്ക, അമേരിക്കൻ ഐക്യനാടുകൾ, യുണൈറ്റഡ് കിങ്ഡം, കാനഡ |
Native speakers | 4.61 കോടി [1] (1991-ൽ) |
ഇന്തോ-യൂറോപ്പിയൻ
| |
Gujarati script | |
Official status | |
Official language in | Gujarat (India) |
Language codes | |
ISO 639-1 | gu |
ISO 639-2 | guj |
ISO 639-3 | guj |
ഇന്ത്യയിൽ ഗുജറാത്ത് സംസ്ഥാനത്തിലെ പ്രധാന സംസാരഭാഷയാണ് ഗുജറാത്തി ഭാഷ. 2001-ലെ സെൻസസ് കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 4,60,91,617 ആണ് [2]. ഇതിൽ 4,27,68,386 പേർ ഗുജറാത്തിലാണ്, മഹാരാഷ്ട്ര (23,15,409), തമിഴ് നാട്(2,02,612), മദ്ധ്യപ്രദേശ്(1,98,140) എന്നീ സംസ്ഥാനങ്ങളിലും ഗുജറാത്തി ഭാഷ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിദ്ധ്യമുണ്ട്. [3] കൂടാതെ പാകിസ്താൻ, കെനിയ, സിംഗപ്പൂർ, ടാൻസാനിയ, ഉഗാണ്ട, സാംബിയ, ദക്ഷിണാഫ്രിക്ക, അമേരിക്കൻ ഐക്യനാടുകൾ, യുണൈറ്റഡ് കിങ്ഡം, കാനഡ തുടങ്ങിയ പല രാജ്യങ്ങളിലേക്കും കുടിയേറിയ ഗുജറാത്തികളും അവരുടെ പുതിയ തലമുറകളിൽപ്പെട്ടവരും ഗുജറാത്തിഭാഷ ഉപയോഗിച്ചു് വരുന്നു. മഹാത്മാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ, മുഹമ്മദലി ജിന്ന എന്നിവരുടെ മാതൃഭാഷ ഗുജറാത്തിയായിരുന്നു.
അവലംബം[തിരുത്തുക]
- ↑ http://www.ethnologue.com/show_language.asp?code=guj
- ↑ http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/Statement4.htm
- ↑ http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഗുജറാത്തി ഭാഷ പതിപ്പ്
![]() |
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
ഇംഗ്ലീഷ് • ഹിന്ദി |
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |