ഉള്ളടക്കത്തിലേക്ക് പോവുക

തദ്ഭവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഭാഷ മറ്റൊരുഭാഷയിൽ നിന്ന് സ്വീകരിച്ചതും എന്നാൽ കാലക്രമേണ അർഥത്തിലോ, ഉച്ചാരണത്തിലോ, എഴുത്തിലോ വ്യതിയാനം സംഭവിച്ചതുമായ പദങ്ങളാണ് തദ്ഭവങ്ങൾ.

മലയാളത്തിലെ തദ്ഭവങ്ങൾ

[തിരുത്തുക]

മലയാളത്തിലെ ഒട്ടനവധി പദങ്ങൾ സംസ്കൃതഭാഷയിൽ നിന്നോ അതിൽനിന്നും പാലി, എളു (സിംഹെളു, സിംഹേളു, ഏളു എന്നും പേരുകൾ), മഹാരാഷ്ട്രി, മാഗധി ഇത്യാദി പ്രാകൃതഭാഷകൾ വഴിയോ രൂപപ്പെട്ടവയാണ്. സംസ്കൃതത്തിൽ നിന്നുള്ള തദ്ഭവങ്ങൾ(സംസ്‌കൃതഭവങ്ങൾ)ക്ക് ഉദാഹരണങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു:

ശുദ്ധംതദ്ഭവംകുറിപ്പുകൾ
അക്ഷദണ്ഡഃഅച്ചുതണ്ട്
അഗ്നിശ്രീഃ[1]അക്കിത്തിരിഅഗ്നിഹോത്രികൾക്ക്, അതായത് അഗ്നിഹോത്രത്തിലെ യജമാനസ്ഥാനം വഹിച്ചവർക്ക്, പറയുന്ന പേര്. അഗ്നിക്ക് കന്നഡഭാഷയിൽ അഗ്ഗി അഥവാ അക്കി എന്നു തദ്ഭവം. അഗ്നി എന്നതിനു തെലുങ്കിലും അഗ്ഗി എന്ന് തദ്ഭവം. ഹിന്ദിയിൽ ആഗ് എന്നും. ശ്രീ എന്നതിനു കന്നഡം, തെലുങ്ക്, സിംഹളം എന്നീ ഭാഷകളിൽ സിരി എന്നു തദ്ഭവം.
അധിഷ്ഠാനംഅടിസ്ഥാനംശില്പശാസ്ത്രത്തിലും തക്ഷശാസ്ത്രത്തിലും വാസ്തുശാസ്ത്രത്തിലും പ്രയോഗത്തിലുള്ള പദം
അനുജഃഅനിയൻ
അപൂപഃഅപ്പം
അംബാഅമ്മ
ആച്ഛാദനം, അവച്ഛാദനംഓച്ഛാനംപ്രാകൃതം ഓച്ഛാണ-
അശുദ്ധംഅയിത്തം
ആചാര്യഃആചാരി, ആശാരി, ആശാൻകന്നഡഭാഷയിലും ആചാരി എന്നു തദ്ഭവം. ആചാര്യൻ എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്.
ആമ്രാത്രകം, ആമ്രാതകഫലംഅമ്പഴംതെലുങ്കിൽ അംബാലയ, പാലിയിൽ അംബാള.
ആലയഃലായംഅശ്വാലയഃ മലയാളത്തിൽ കുതിരലായം ആകുന്നു.
ആലാവർതംആലവട്ടം
ഇണ്ഡരീ, ഇണ്ഡലീഇഡ്ഡലി
ഉദയനഃഒതേനൻഉദയനൻ എന്ന തത്സമരൂപവും മലയാളത്തിലുണ്ട്.
ഉപചാരംഓശാരം
ഉപാധ്യായഃ / ഉപാദ്ധ്യായഃവാദ്ധ്യായൻ, വാദ്ധ്യാൻ, വാദ്ധ്യാർ, വാധ്യാർ
ഉമ്ബരഃ, ഉംബരഃഉമ്മറം
ഉഷ്ട്രഃ, ഉഷ്ട്രകഃഒട്ടകം
ഋക്ഥംരൊക്കം
കച്ഛാകച്ചവസ്ത്രാഞ്ചലം
കച്ഛോരംകച്ചോലം
കഥംകഥാ; കഥങ്കഥാകടങ്കഥകഥം+കഥാ; പാലി/പ്രാകൃതം വഴി. സന്ദേഹത്തെ സൂചിപ്പിക്കുന്ന പദം.
കരഞ്ജികാകഴഞ്ചിപ്രാകൃതത്തിൽ കലംജിആ.
കർണഃകന്നംപ്രാകൃതത്തിൽ കന്ന
കർതരീ; കർതരികാകത്രിക
കല്യംകള്ള്പ്രാകൃതത്തിൽ കല്ല. തെലുങ്കിൽ കല്ലു.
കിങ്കിണീകിങ്ങിണി
കുഠാലഃ; കുഠാലീകോടാലിഹിന്ദിയിൽ കുല്ഹാഡീ
കുണ്ഡംകുണ്ട്ചെറിയ കുഴി എന്ന അർഥത്തിൽ
കുണ്ഡീകിണ്ടി
കുദ്ദാലഃകുന്താലിഹിന്ദിയിൽ കുദാല്, നേപാളിയിൽ കോദാലോ
കുന്ദുരുഃ / കുന്ദുരുകഃകുന്തുരുക്കം / കുന്തിരിക്കം
കുഹുരവഃകുരവ
കൂടോപദ്രവഃകൂടോത്രം, കൂടോദ്രവംകൂട, ഉപദ്രവ എന്നീ സംസ്കൃതശബ്ദങ്ങൾ ചേർന്ന വാക്ക്.
കോമല- / കോമള-ഓമൽ
കൗപീനം, കൗപീനകംകോണകംകൗപീനകം എന്നത് തമിഴിൽ കോവണം എന്നും മലയാളത്തിൽ കോണകം എന്നും മാറുന്നു.
കംബലഃകമ്പിളിഹിന്ദിയിൽ കംബല്.
ക്ഷാരംചാരം, കാരം
ക്ഷേമഃ, ക്ഷേമംകേമംക്ഷേമം എന്ന തത്സമരൂപവും മലയാളത്തിലുണ്ട്. പാലിയിൽ ഖേമം.
ക്രമുകഃകമുക്അടയ്ക്കാമരം, പാക്കുമരം, പൂഗവൃക്ഷം എന്നൊക്കെ അറിയപ്പെടുന്ന മരം
ഖട്വാകട്ടിൽ
ഖണ്ഡഃകണ്ടം, കഷ്ണം, കട്ടചന്ദനഖണ്ടഃ എന്നാൽ ചന്ദനക്കട്ട, ചന്ദനക്കഷ്ണം എന്നൊക്കെ അർഥം.
ഖദിരഃകരിങ്ങാലി
ഖലഃകള്ളൻ
ഗർദഭഃകഴുതസംസ്കൃതത്തിലെ ഗർദഭഃ പ്രാകൃതത്തിൽ (പാലിയിൽ) ഗലുദഹ/ഗളുദഹ/ഗളുദ എന്നും
പ്രാകൃതമലയാളത്തിൽ കഴുത എന്നും ആകുന്നു. തെലുങ്കിൽ ഗാഡിദ.
ഗാഢംആഴംഗാഢം എന്ന തത്സമപദവും മലയാളത്തിലുണ്ട്.
ഗോധാ, ഗോധികാഓന്ത്
ഗോധൂമഃഗോതമ്പ്കോതമ്പ് എന്നും മലയാളഭാഷയിൽ പ്രയോഗമുണ്ട്.
ഘടകഃകഴകംപ്രാകൃതത്തിൽ കളഗ
ഘട്ടഃകടവ്നദിയിലേക്കിറങ്ങാനുള്ള പടവുകളുള്ളതോ നിരപ്പാക്കിയതോ ആയ സ്ഥലം. ഘട്ടം എഅന്ന തത്സമശബ്ദവും മലയാളത്തിലുണ്ട്. സ്നാനഘട്ടം എന്നാൽ കുളിക്കടവ്. ഹിന്ദിയിലും മറാഠിയിലും ഘാട്.
ഘനംകനം
ഘുർഘുരകഃകൂർക്കം
ചക്രംചക്ക് (ഉപകരണം),
ചക്ക (ഫലം)
ചക്രം എന്ന തത്സമരൂപം ചക്രം എന്ന അർഥത്തിൽ തന്നെ ഭാഷയിലുണ്ട്.
കൊപ്ര ആട്ടി എണ്ണ എടുക്കുന്നതിനുള്ള ഉപകരണത്തിനാണ് ചക്ക് എന്ന തദ്ഭവശബ്ദം ഉപയോഗിക്കുന്നത്.
ചക്ക എന്ന ഫലത്തിന്റെ നാമവും ചക്രം എന്ന ശബ്ദത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളതെന്ന് അനുമാനിക്കപ്പെടുന്നു.
ചതുഷ്കം, ചതുഷ്പഥംചൗക്ക, ചാക്കപ്രാകൃതത്തിൽ ചഉക്ഖ
ചമ്പകഃചെമ്പകംചമ്പകം എന്ന തത്സമരൂപവും ഭാഷയിൽ ഉണ്ട്.
ചർമകാരഃചെമ്മാൻ
ചർമയഷ്ടിഃചമ്മട്ടി
ചിഹ്നംചിന്നംഅടയാളം, സൂചന എന്നൊക്കുയുള്ള അർഥത്തിൽ. ചിഹ്നം എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്.
ചുല്ലാ, ചുല്ലീചൂള
ചൂർണാബഃചുണ്ണാമ്പ്ചൂർണഃ എന്നാൽ പൊടി എന്നർഥം. ഹിന്ദിയിൽ ചൂനാ എന്നാൽ കുമ്മായം.
ഛഗണഃചാണകം
ഛാത്രഃചട്ടൻ, ചാത്തിരൻ
ഛിന്നഭിന്ന-ചന്നം‌പിന്നം
ഛിന്നംചിന്നംഅല്പം, കഷണം, ഭാഗം, മുറിച്ചു മാറ്റപ്പെട്ടത് എന്നൊക്കെയുള്ള അർഥത്തിൽ.
ഛുരികാചുരിക
ജ്യേഷ്ഠഃചേട്ടൻ
ഝടിഃചെടി
തക്ഷഃ; തക്ഷകഃതച്ചൻ
താമരസംതാമരസംസ്കൃതഭാഷയിൽ കമലം, പദ്മം, നളിനം തുടങ്ങിയ പദങ്ങൾക്കാണ് പ്രചാരം. ചുമന്ന താമരയെ സൂചിപ്പിക്കാനാണ് സാധാരണയായി സംസൃതത്തിൽ താമരസം എന്ന പദം ഉപയോഗിക്കുന്നത്. തെലുങ്കിലും താമര എന്ന തദ്ഭവപദം ഉണ്ട്.
തിമിംഗിലഃതിമിംഗിലം
തിഥിഃതീയതി
ത്വഷ്ടഃ, തഷ്ടഃതട്ടാൻസംസ്കൃതത്തിൽ ത്വഷ്ടഃ എന്നതിനു അടിച്ചു നീട്ടി കനം കുറച്ചെടുക്കുന്നവൻ എന്നർഥം. മലയാളത്തിൽ തട്ടാൻ എന്നതിനു സ്വർണപ്പണിക്കാരൻ എന്നർഥം.
ദക്ഷിണ-തെക്ക്ദക്ഷിണം എന്ന തത്സമപദവും മലയാളഭാഷയിലുണ്ട്.
ദണ്ഡഃതണ്ട്
ദർവീതവി
ദലം, ദളംതാൾ, ഇതൾദലം, ദളം എന്നീ തത്സമരൂപങ്ങളും മലയാളഭാഷയിലുണ്ട്.
ദലപതിഃ, ദളപതിഃദളവദളവാഹി എന്നതിൽ നിന്നാണ് ദളവ എന്ന പദം ഉദ്ഭവിച്ചതെന്നും അഭിപ്രായമുണ്ട്.
ദിഷ്ടംതിട്ടം
ദേവഃതേവൻദേവൻ എന്ന തത്സമപദവും മലയാളത്തിലുണ്ട്.
ദേവകീതേതിദേവകി എന്ന തത്സമപദവും മലയാളത്തിലുണ്ട്.
ദേവാചാരഃതേവാരംപ്രാകൃതത്തിൽ ദേവായര
ദൈവംതെയ്യം
ദ്രോണീതോണി
ദ്യൂതഃചൂത്, ചൂതം
ദ്വീപഃതീവ്ദ്വീപ് എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്.
ദ്വീപഃതീയൻദ്വീപിൽ നിന്നു വന്നവൻ എന്ന അർഥത്തിലാണ് തീയൻ എന്ന പദം.
ധരാതറ
ധൂലിഃ, ധൂളിഃതൂളി
നന്ദ്യാവർതഃനന്ത്യാർവട്ടം
നഷ്ടഃനട്ടംനഷ്ടം എന്ന തത്സമരൂപവും മലയാളത്തിലുണ്ട്.
നാഡികാനാഴിക
നാണകംനാണയംപ്രാകൃതത്തിൽ നാണഗ
നാരാചഃനാരായം
നാരികേലഃ/നാലികേരഃനാളികേരം
പക്വംപാകം, പക്കാപക്വം എന്ന തത്സമരൂപവും മലയാളത്തിലുണ്ട്. വിളഞ്ഞ എന്നർഥം.
പക്ഷംപക്കം
പംക്തിപന്തി, പാത്തി
പടോലഃപടവലം, പടോലം
പിണ്യാകഃപിണ്ണാക്ക്
പത്രംപട്ടംപത്രം എന്നാൽ ഇല എന്നർഥം. പാലിയിൽ പട്ടം. ഭാഷയിൽ ബിരുദം, പദവി എന്നർഥം സിദ്ധിക്കുന്നു.
ബുദ്ധമതക്കാർ വിശേഷപ്പെട്ട സന്ദർഭങ്ങളിൽ ആലില ചരടിൽ കെട്ടി കഴുത്തിൽ ബന്ധിപ്പിച്ചിരുന്നു.
ഇത്തരത്തിൽ പഠനം കഴിയുമ്പോഴും, ബഹുമതികൾ അർപ്പിക്കുമ്പോഴും ഇല കെട്ടുന്നതിനെ പട്ടം കെട്ടുക എന്നു പറയുന്നു.
പത്രകംപട്ടയം
പത്രികാപട്ടിക
പഥഃ, പഥംപാതപഥം എന്ന തത്സമശബ്ദവും മലയാളഭാഷയിലുണ്ട്.
പദകംപതക്കം
പലാശഃപ്ലാശ്
പല്യങ്കഃപല്ലക്ക്
പുഷ്കരിണീകൊക്കരിണി, കൊക്കരണിപ്രാകൃതം പൊക്ഖരിണി
പൂഗഃപാക്ക്കമുക്, അടയ്ക്കാമരം, പൂഗവൃക്ഷം എന്നൊക്കെ അറിയപ്പെടുന്ന മരം
പൃഥുപൊതുപാലിയിൽ പുഥു.
പുഥുജ്ജന എന്ന് പാലിയിൽ ഉപയോഗിക്കുന്നത് പൊതുജനം എന്ന് മലയാളത്തിലുപയോഗിക്കുന്ന അതേ അർഥത്തിലാണ്.
ഫലകഃ, ഫലകംപലക
ബീജഃവിത്ത്കന്നഡഭാഷയിൽ ബിത്ത എന്നു തദ്ഭവം. ബീജം എന്ന തത്സമപദവും മലയാളത്തിലുണ്ട്.
ഭഗവതീപോതിഭഗവതി എന്ന തത്സമരൂപത്തിനാണ് മലയാളത്തിൽ കൂടുതൽ പ്രചാരം.
ഭഗ്ന-പന്നവേർപെട്ടുപോയ, കീറിപ്പറിഞ്ഞ മുതലായ അർഥങ്ങളിൽ.
ഭട്ടഃപട്ടർഹിന്ദിയിൽ ഭട്ട് (भट) എന്നും മറാഠിയിൽ ഭാട് (भाट) എന്നും തദ്ഭവരൂപങ്ങൾ.
ഭട്ടശ്രീഃഭട്ടതിരി, പട്ടതിരി, പട്ടേരി
ഭട്ടശ്രീപാദാഃഭട്ടതിരിപ്പാട്
ഭാഗഃപങ്ക്
ഭാടകംവാടക
ഭാണ്ഡാഗാരഃഭണ്ഡാരം, പണ്ടാരം
ഭിക്ഷാപിച്ച
ഭേകഃപേക്കൻപേക്കൻ തവള - വലിയ തവള.
ഭേണ്ഡാവെണ്ട
ഭോഷഃപോഴൻഭോഷൻ എന്ന തത്സമരൂപവും മലയാളത്തിലുണ്ട്.
ഭ്രമരകം, ഭ്രമരികാപമ്പരംബംഭരം എന്ന സംസ്കൃതവാക്കിൽ നിന്നാണ് പമ്പരം എന്ന വാക്കുണ്ടായത് എന്നൊരു വാദവുമുണ്ട്.
ഭ്രൂപുരികം, പുരിയംമലയാളപദം പ്രാകൃതം വഴി രൂപപ്പെട്ടിരിക്കുന്നു. പ്രാകൃതത്തിൽ ഭൂരുഅ
മഞ്ജിഷ്ഠാമഞ്ചട്ടി
മത്സ്യഃമത്തിമത്തി എന്ന തദ്ഭവപദം ചാള എന്നും അറിയപ്പെടുന്ന ഒരുതരം ചെറിയ മത്സ്യത്തെ സൂചിപ്പിക്കാൻ മാത്രം ഉപയോഗിക്കുന്നു.[2]
മത്സ്യം എന്ന തത്സമപദവും മലയാളത്തിലുണ്ട്. ഹിന്ദിയിൽ മഝ്‌ലീ.
മനഃശിലാമനയോലധാതുവിശേഷം
മന്ഥഃ / മന്ഥാനഃമത്ത്മോരും തൈരുമൊക്കെ കടയാനുള്ള കടകോൽ
മരകതംമരതകം
മഹാദേവഃമാതേവൻമഹാദേവൻ എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്.
മഹാമാഘഃമാമാങ്കംമഹത്തായ മാഘമാസത്തിലെ ഉത്സവം. മാഘമാസത്തിലെ മഘാ(മകം) നക്ഷത്രത്തിലുള്ള ഉത്സവം. മാഘപൗർണമി. കൊല്ലവർഷാനുസാരം കുംഭമാസത്തിലെ മകം നക്ഷത്രം. കുംഭമേള. മഹാമഘാ, മഹാമകം, മാഘമകം, എന്നീ പദങ്ങളിൽ നിന്നും മാമാങ്കത്തിനു നിരുക്തി പറയാറുണ്ട്.
മീനഃമീൻ
മുദ്രാമോതിരം
മൃഡഃമാടൻമൃഡൻ എന്നതിൽ നിന്നും മാടൻ, ശിവന്റെ പര്യായം. മൃഡതി ഹൃഷ്യതീതി മൃഡഃ.
മൃഡാമറുതദുർഗ. പാർവതി. സംസ്കൃതത്തിൽ മൃഡീ, മൃഢാനീ എന്നും രൂപങ്ങൾ.
മൗക്തികം, മുക്താമുത്ത്
യജമാനഃഏമാൻ
യക്ഷീഇയക്കി, ഇശക്കി, ഇശ്ശക്കിഇശ്ശക്കിയമ്മൻകോവിലുകളിലെ ദേവി.
യാത്രാജാഥയാത്ര എന്ന തത്സമരൂപത്തിൽ നിന്ന് അല്പം ഭിന്നമായ അർഥമാണ് ജാഥ, ജാത്ത എന്നീ തദ്ഭവങ്ങൾക്കുള്ളത്. ഹിന്ദിയിൽ ജാത്രാ എന്നും രൂപം.
യുഗംനുകംകലപ്പയുടെ നുകം
യോഗ്യഃചൊക്കൻയോഗ്യൻ എന്ന തത്സമശബ്ദവും മലയാളത്തിലുണ്ട്.
രവിഇരവിരവി എന്ന തത്സമശബ്ദവും മലയാളത്തിലുണ്ട്. രേഫത്തിലാരംഭിക്കുന്ന വാക്കുകൾക്കു മുൻപിൽ
സ്വരാക്ഷരങ്ങൾ ചേർന്നു തദ്ഭവങ്ങൾ ഉണ്ടാകുന്ന രീതിക്ക്
ഉദാഹരണമാണിത്.
രംഗഃഅരങ്ങ്രംഗവേദി
രാജസ്വംരായസംഭരണകൂടത്തിലേക്ക് പിരിച്ചെടുക്കുന്ന നികുതി. Revenue. രാജസ്വം സംബന്ധിയായ എഴുത്തുപണികൾ ചെയ്തിരുന്നവരെ രായസക്കാരൻ എന്നു വിളിച്ചിരുന്നു.
അവരുടെ തൊഴിലും ലിപിവിന്യാസരീതിയും രായസമെഴുത്ത് എന്നറിയപ്പെട്ടിരുന്നു.
രുധിരംഉതിരംരുധിരം എന്ന തത്സമശബ്ദവും മലയാളത്തിലുണ്ട്. രേഫത്തിലാരംഭിക്കുന്ന വാക്കുകൾക്കു മുൻപിൽ
സ്വരാക്ഷരങ്ങൾ ചേർന്നു തദ്ഭവങ്ങൾ ഉണ്ടാകുന്ന രീതിക്ക്
ഉദാഹരണമാണിത്.
രൂപംഉരുവംരൂപം എന്ന തത്സമപദമാണ് മലയാളത്തിൽ കൂടുതൽ പ്രചാരത്തിലുള്ളത്. ര, ല എന്നീ അക്ഷരങ്ങളാലാരംഭിക്കുന്ന വാക്കുകൾക്കു മുൻപിൽ
അ, ഇ , ഉ എന്നീ സ്വരാക്ഷരങ്ങൾ ചേർന്നു തദ്ഭവങ്ങൾ ഉണ്ടാകുന്നതിന്
ഉദാഹരണമാണിത്.
രൂപ്യം, രൂപ്യകംരൂപ, ഉറുപ്പികപ്രാകൃതത്തിൽ റുപിയ
ലക്ഷ്യംലക്ക്, ലാക്ക്
ലാക്ഷാഅരക്ക്ലാക്ഷാ എന്നാൽ ചെമപ്പു നിറത്തിലുള്ള മരക്കറ. ര, ല എന്നീ അക്ഷരങ്ങളാലാരംഭിക്കുന്ന വാക്കുകൾക്കു മുൻപിൽ
അ, ഇ , ഉ എന്നീ സ്വരാക്ഷരങ്ങൾ ചേർന്നു തദ്ഭവങ്ങൾ ഉണ്ടാകുന്നതിന്
ഉദാഹരണമാണിത്. lac എന്ന് ഇംഗ്ലിഷിൽ.
ലോകംഉലകംലോകം എന്ന തത്സമപദമാണ് മലയാളത്തിൽ കൂടുതൽ പ്രചാരത്തിലുള്ളത്.
വല്ലഭഃവള്ളുവൻ
വല്ഗുലഃ/വല്ഗുലാ/വല്ഗുലീവവ്വാൽ
വഷട്വഷൾവഷട്കാരം - ഹോമം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഒരു പദം. നമ്പൂതിരിശൈലിയിൽ വഷൾ എന്ന് ഉച്ചാരണം. വഷളാക്കുക, വഷളൻ തുടങ്ങിയ മലയാളപദങ്ങൾ ഇതിൽ നിന്നും രൂപം കൊള്ളുന്നു.
വാചനംവായന
വിനാഡികാവിനാഴിക
വീടീ, വീടികാബീഡി
വൃത്തംവട്ടംപ്രാകൃതം വട്ട
വ്യാഖ്യാനംവക്കാണം
ശക്തീ (ശക്തി എന്ന ദേവി)ചക്കിചക്കി എന്ന സ്ത്രീനാമം;
'ചക്കിയും ചങ്കരനും' എന്ന പ്രയോഗത്തിലെ ചക്കി. ശക്തിയും ശങ്കരനും എന്ന് ഉദ്ദേശ്യം.
ശങ്കരഃചങ്കരൻചങ്കരൻ എന്ന പുരുഷനാമം;
'ചക്കിയും ചങ്കരനും' എന്ന പ്രയോഗത്തിലെ ചങ്കരൻ. ശക്തിയും ശങ്കരനും എന്ന് ഉദ്ദേശ്യം.
ശംഖംശംഖ്, ചങ്ക്
ശപ്തഃശപ്പൻ
ശരണ്ഡഃ / സരടഃഅരണ
ശഷ്പംചപ്പ്ഇളം പുല്ല്, കരിങ്കറുകപ്പുല്ല്
ശാക്യഃചാക്യാൻ, ചാക്യാർഒരു അമ്പലവാസി ജാതി.
ശാണഃചാണചാണക്കല്ല്, ഉരകല്ല്
ശാലാചാല, ആലശാല എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്.
ശാസ്താചാത്തൻ
ശാസ്ത്രംചട്ടംശാസ്ത്രം എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്.
ശുക്തിഃചിപ്പി
ശുല്കംചുങ്കം
ശുഷ്കഃചുക്ക്
ശൃങ്ഗാരഃചിങ്കാരംശൃംഗാരം എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്.
ശൃംഖലാചങ്ങല
ശ്യാമകഃചാമഒരു ധാന്യവിശേഷം.
ശ്രാദ്ധംചാത്തം
ശ്രാവകഃചോവൻശ്രാവകഃ - ബുദ്ധ-ജൈനമതങ്ങളിലെ ഒരു വിഭാഗം (a votary). പാലിയിൽ സാവക. തമിഴിൽ ചാവകൻ/ചോവകൻ
ശ്രാവണംആവണി, ആവണം, ഓണം
ശ്രീതിരു, തൃ, തിരിതിരുവനന്തപുരം, തൃശൂർ, നമ്പൂതിരി, ഭട്ടതിരി, അക്കിത്തിരി, ചോമാതിരി, കോനാതിരി, സാമൂതിരി, കോലത്തിരി. ശ്രീ എന്നതിനു കന്നഡം, തെലുങ്ക്, സിംഹളം എന്നീ ഭാഷകളിൽ സിരി എന്നു തദ്ഭവം.
ശ്രീകണ്ഠഃഇക്കണ്ടൻശ്രീകണ്ഠൻ എന്ന എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്.
ശ്രീദേവീചിരുതേയി, ചിരുതശ്രീദേവി എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്.
ശ്രീഭഗവതീചീപോതി, ശീപോതി
ശ്രീമത്പാദഃതിരുമുല്പാട്
ശ്രീമാൻതിരുമേനി, തിരുമനസ്സ്ശ്രീമാൻ എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്.
ശ്രീലങ്കാഇലങ്കൈശ്രീലങ്ക എന്ന തത്സമരൂപമാണ് മലയാളഭാഷയിൽ കൂടുതൽ പ്രചാരത്തിലുള്ളത്.
ശ്രേണിഏണികന്നഡത്തിലും ഏണി എന്നു തദ്ഭവം.
ശ്രേഷ്ഠീചെട്ടിസേഠ് എന്നും ഷെട്ടി എന്നും ഹിന്ദിയിൽ തദ്ഭവങ്ങൾ. പ്രാകൃതം സെട്ഠി. ജ്യേഷ്ഠീ എന്ന ശബ്ദത്തിൽ നിന്നാണ് ചെട്ടി എന്ന പദമുണ്ടായതെന്നും അഭിപ്രായമുള്ളവരുണ്ട്.
ഷഡങ്ഗംചടങ്ങ്
സഗ്ധിഃസദ്യഒരുമിച്ചുള്ള ഭക്ഷണം, സഹഭോജനം.
സങ്ക്രാന്തിഃചങ്ക്രാന്തി, ചങ്കിരാന്തിസംക്രാന്തി/സങ്ക്രാന്തി എന്ന തത്സമപദവും മലയാളഭാഷയിലുണ്ട്.
സന്ധാചന്തഒരുമിച്ചു കൂടുന്ന സ്ഥലം.
സന്ധീചന്തികൂടിച്ചേരുന്ന ഇടം എന്ന അർഥത്തിലുള്ള സന്ധി എന്ന തത്സമശബ്ദവും മലയാളത്തിലുണ്ട്. പ്രാകൃതത്തിൽ ശംധീ.
സന്ധ്യാഅന്തി
സമിധഃചമതകത്തിക്കാനുള്ള വിറക്, ഇന്ധനം
സഹസ്രംആയിരംകന്നഡത്തിൽ സാവിരം,
സംഘാടഃചങ്ങാടം
സംഘാതഃചങ്ങാത്തംസങ്ഘാതഃ എന്നാൽ സമൂഹം അഥവാ കൂട്ടം എന്നർഥം.
സംഘത്വംചങ്ങാത്തം
സംഘാതീചങ്ങാതിസംഘത്തിൽ ചേർന്നവൻ, കൂട്ടത്തിൽ കൂടിയവൻ എന്നർഥം.
സാരംചാറ്
സാരകചാരായംസാരം അടങ്ങിയത് എന്നർഥം. കന്നടയിൽ സാരായം, അറബിയിൽ ശരാബ്. ഇംഗ്ലീഷിൽ Arrack
സാവിത്രീതാത്രിസാവിത്രി എന്ന തത്സമപദവും മലയാളഭാഷയിലുണ്ട്.
സിന്ദൂരംചിന്തൂരംസിന്ദൂരം എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്.
സിംഹംചിങ്ങം, ചിങ്ങൻസിംഹം എന്ന തത്സമരൂപമാണ് മലയാളഭാഷയിൽ പ്രചാരത്തിലുള്ളത്.
സിംഹലം, സിംഹളംഈഴം, ഈളം, ചിങ്ങളം, ചിങ്കളംഇംഗ്ളീഷിൽ Ceylon എന്ന് തദ്ഭവം.
സീമാചീമ, ശീമ, ശീവസീമ എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്.
സീതാചിരുത
സീസംഈയം
സുബ്രഹ്മണ്യഃചുപ്രമ്മണ്യൻ, ചുപ്രമണി, ചുപ്രൻ, ചുപ്രുസുബ്രഹ്മണ്യൻ എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്.
സുരങ്ഗഃതുരങ്കം
സുഷിരംതുളA hole, an opening.പഴയമലയാളത്തിൽ തുഴിരം / തുഷിരം എന്നും.
സേവകഃചേവകൻ, ചേകവൻസേവകൻ എന്ന തത്സമരൂപവും മലയാളത്തിലുണ്ട്.
സോമശ്രീഃചോമാതിരിസോമയാജികൾക്ക്, അതായത് സോമയാഗത്തിലെ യജമാനസ്ഥാനം വഹിച്ചവർക്ക്, പറയുന്ന പേര്.
സ്തോത്രംതോറ്റം
സ്തംബഘ്നഃതൂമ്പ
സ്ഥലീതളിമേത്തല/മേത്തളി (മേൽത്തളി), കീത്തോളി (കീഴ്ത്തളി), തളിപ്പറമ്പ് എന്നിവ ഉദാഹരണം.
പാലിയിൽ ഥളീ. സമതലഭൂമിയെ സൂചിപ്പിക്കുന്നു.
സ്ഥലംതളം, അളംഅകത്തളം, പുറന്തളം, പിൻതളം, തുടങ്ങിയവ തളം എന്നതിന് ഉദാഹരണങ്ങൾ.
കേരളം, മലയാളം, കോവളം, പന്തളം, സിംഹളം, നേപാളം, ബംഗാളം, ഉപ്പളം, പെരിങ്ങളം, ബേക്കളം, കൊത്തളം തുടങ്ങിയവ അളം എന്നതിന് ഉദാഹരണങ്ങൾ. കന്നഡത്തിൽ ഇത് അള എന്ന് മാറുന്നു. ഉപ്പള, കുമ്പള തുടങ്ങിയവ ഉദാഹരണങ്ങൾ.
സ്ഥാലീതാലംപരന്ന, സമതലമായ പാത്രം
സ്ഥാലികാതളികപ്രാകൃതത്തിൽ ഥല്ലീആ. പരന്ന, സമതലമായ ചെറിയ പാത്രം.
സ്ഥാനംതാനംപട്ടിത്താനം, വാകത്താനം എന്നീ സ്ഥലനാമങ്ങൾ ഉദാഹരണം. പാലിയിൽ ഠാന.
സ്ഥൂണാതൂണ്
സ്നേഹഃനെയ്യ്
സ്ഫടികംപളുങ്ക്പ്രാകൃതത്തിൽ ഫളിഹ, ഫളിക എന്നീ രൂപങ്ങൾ.
പ്രാകൃതരൂപത്തിൽ നിന്ന് മലയാളത്തിലെ പളുങ്ക്, തമിഴിലെ പളിങ്കു, തെലുങ്കിലെ പലുഗു എന്നീ തദ്ഭവരൂപങ്ങൾ.
തമിഴിൽ പടികം എന്ന തദ്ഭവരൂപവുമുണ്ട്.
സ്ഫോടകംപടക്കം
സ്യാലഃ, സ്യാലകഃഅളിയൻ
സ്വാദ്ചുവസ്വാദ് എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്.
സ്വാമിശ്രീഃസാമൂതിരി
സ്വാമീചാമിസ്വാമി എന്ന തത്സമരൂപവും മലയാളഭാഷയിലുണ്ട്.
ഹണ്ഡാ, ഹണ്ഡികാഅണ്ടാവ്
ഹിക്കാഇക്കിൾ, എക്കിൾ, എക്കിട്ടം
ഹേരംബാഎരുമസംസ്കൃതത്തിൽ ഹേരംബഃ എന്ന പദത്തിന് ഗണപതി എന്നും പോത്ത് എന്നും അർഥങ്ങളുണ്ട്.
ഹിതംഇതം, എതം

ഗ്രഹനക്ഷത്രാദികളിൽ സൂര്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, ബൃഹസ്പതി, ശുക്രൻ, ശനി എന്നീ സംജ്ഞകൾ തത്സമമായി മലയാളത്തിലേക്ക് സ്വീകരിക്കപ്പെട്ടു. എന്നാൽ ആഴ്ചയിലെ ദിവസങ്ങളുടെ പേരുകൾക്കായി ചന്ദ്രൻ, കുജൻ, ശുക്രൻ, എന്നിവയെ സൂചിപ്പിക്കാൻ യഥാക്രമം തിങ്കൾ, ചൊവ്വാ, വെള്ളി എന്നീ പദങ്ങളും ബൃഹസ്പതിക്കു വ്യാഴം എന്ന പ്രാകൃതരൂപവുമാണ് പ്രചാരത്തിലുള്ളത്.

ഇരുപത്തേഴു നക്ഷത്രസമൂഹങ്ങളുടെ പേരുകളെല്ലാം തന്നെ സംസ്കൃതത്തിൽ നിന്നു നേരിട്ട് തത്സമമായോ, തദ്ഭവമായോ, സംസ്കൃതത്തിൽ നിന്ന് പ്രാകൃതം/പാലി വഴി തദ്ഭവമായോ സ്വീകരിക്കപ്പെട്ടവയാണ്.


തമിഴ്, ഹിന്ദി, തുടങ്ങിയ ഭാഷകളിൽ നിന്നുള്ള തദ്ഭവങ്ങളും മലയാളത്തിലുണ്ട്. ചില ഉദാഹരണങ്ങൾ

വൈദേശികഭാഷകളിൽ നിന്നുള്ള തദ്ഭവങ്ങൾ

[തിരുത്തുക]
തദ്ഭവംമൂലപദംമൂലഭാഷഅഭ്യുക്തികൾ
അത്തർഇത്ര്അറബിസുഗന്ധദ്രവ്യം, സൗഗന്ധികം
അൾത്താരഅൾതാർ (Altar)
ആശുപത്രി, ആസ്പത്രിHospital
ഇണ്ടാസ്Endorsement
ഒപ്പനഅബ്‌ബനഅറബിഅബ്‌ബന എന്ന അറബിപദത്തിനു പ്രശംസിക്കുക, പുകഴ്ത്തുക എന്നൊക്കെ അർഥം. ഒപ്പന എന്നത് കേരളത്തിൽ പ്രചാരത്തിലുള്ള ഒരു ഇസ്ലാമികനൃത്തം.
കക്കൂസ്ഡച്ച്കക്ക് എന്നാൽ മാലിന്യം എന്നും ഹുസ് എന്നാൽ വീട്/പുര എന്നുമാണ് അർഥം.
കത്ത്ഖത്അറബി
കപ്പിത്താൻക്യാപ്റ്റെൻ (Captain)
കലാശം'ഖല്ലാസ്അറബികലാശം എന്നതിന് അവസാനിപ്പിക്കൽ എന്നർഥം. അറബിപദമായ 'ഖല്ലാസ് എന്നതിനു മുക്തി അഥവാ വിടുതൽ എന്നർഥം.
കാപ്പിരികാ`ഫ്റീഅറബിഈശ്വരനിഷേധി എന്നർഥം. കാപ്പിരി എന്ന പദം ആഫ്രിക്കയിലെ ഒരു നീഗ്രോവർഗത്തിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
കാലി'ഖാലിശൂന്യമായത്.
കുശാൽഖുശ്‌-ഹാൽപേർഷ്യൻഖുശ് - സന്തോഷമുള്ള, ഹാൽ - അവസ്ഥ
ക്രിസ്തുChrist
ജഡ്ജിJudge
ജാമ്യംളാ^മിൻഅറബിളാ^മിൻ എന്നാൽ ഉറപ്പ്.
തകരാറ്തൿറാർഅറബിതൿറാർ എന്ന അറബിപദത്തിനു വാക്കേറ്റം, പറഞ്ഞതു വീണ്ടും പറയുക എന്നൊക്കെ അർഥം
തവണദ`ഫ്അറബി
തീനാരംദീനാർഅറബിدينار; ലാറ്റിൻ denarius-ൽ നിന്ന്. "പത്ത് (Ten) അടങ്ങിയത്" എന്നർഥംവാഴപ്പള്ളി ശാസനത്തിൽ തീനാരം എന്ന പ്രയോഗം കാണാം.
പട്ടാളംബറ്റാലിയൻ (Battalion)
പത്തിരി'ഹതീർഅറബികനം കുറഞ്ഞ ഒരു തരം അപ്പം
പരന്ത്രീസ്
പറങ്കി`ഫറങ്കി-ഉർദുഉർദു, പേർഷ്യൻമധ്യയുഗ യൂറോപ്യൻ വർഗമായ `ഫറങ്കികളെ കുറിക്കുന്ന പദം. അറബി, പേർഷ്യൻ, ഉർദു വഴി കേരളത്തിലെത്തിയത്. `ഫ്രാൻസ് എന്ന പദവുമായി സാമ്യമുണ്ടെങ്കിലും പാശ്ചാത്യ വിദേശികളായ `ഫ്രഞ്ച്, പോർത്തുഗീസ്, ഡച്ച്, ബ്രിട്ടീഷ് (ഇംഗ്ലീഷ്) എന്നീ യൂറോപ്യന്മാരെയെല്ലാം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു
പാത്തുമ്മ`ഫാതിമഹ്അറബിക്`ഫാത്തിമ എന്ന തത്സമപദവും മലയാളത്തിലുണ്ട്. `ഫാതിമഹ് എന്ന അറബിനാമത്തിനു മുലയൂട്ടു നിറുത്തിയവൾ എന്നർഥം.
മദാമ്മമദാം അഥവാ മാഡം (Madam)
മയ്യത്ത്മവ്‌ത്അറബിഹിന്ദിയിൽ മൗത് എന്ന് തദ്ഭവം.
മരാമത്ത്റമ്മമ്അറബിമലയാളപദത്തിന് പുനരുദ്ധാരണം, അനുപാലനം എന്നീ അർഥങ്ങൾ.
മാപ്പ്മു.'ആ'ഫീഅറബിക്ഷമിക്കൽ എന്നർഥം. ഹിന്ദിയിൽ മാ'ഫീ എന്ന് തദ്ഭവം.
മാമൂൽമ'അ്മാല്അറബിപരമ്പരാഗതം, ആചാരം എന്ന് മാമൂൽ എന്ന മലയാളപദത്തിന് അർഥം. മ'അ്മാല് എന്ന അറബി പദത്തിനു നിത്യവും ചെയ്യുന്നത്, നിത്യനിദാനം എന്ന് അർഥം.
മൈതാനംമയ്‌ദാൻഅറബിപരന്ന സ്ഥലം.
ലന്തഹോളണ്ട് (Holland)ഡച്ച്ഡച്ചുകാരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് ലന്തക്കാർ. ഹോളണ്ട് (നെതർലാൻഡ്സ്) എന്നത് മലയാളീകരിച്ച് ആദ്യം ഒലന്തും പിന്നീട് ഒലന്തയും ഒടുവിൽ ലന്തയും ആയതാണ്.
വികാരിവിഗാരിയോ-പോർത്തുഗീസ്;
വികാരിയൂസ് (Vicarius)-ലത്തീൻ
പോർത്തുഗീസ്, ലത്തീൻലത്തീനിലെ വികാരിയൂസ് എന്ന പദത്തിനു പ്രതിപുരുഷൻ എന്നർഥം. പോർത്തുഗീസ് ഭാഷയിൽ ഇത് വിഗാരിയോ എന്നായി.
വെഞ്ചെരിപ്പ്ബെൻസെർ (Benzer)പോർത്തുഗീസ്ആശീർവദിക്കുക, പവിത്രീകരിക്കുക, അനുഗ്രഹിക്കുക എന്നെല്ല്ലം അർഥം. പോർത്തുഗീസ് ഭാഷയിലെ ബെൻസർ എന്ന ക്രിയ ലത്തീൻഭാഷയിലെ ബെനെദിച്ചെരെ (Benedicere) എന്ന ക്രിയയിൽ നിന്നു വന്നതാണ്. ആശിർവദിക്കുക എന്നർഥം. ബേനെ = നന്നായിട്ട്, നന്മയായിട്ട്; ദിച്ചെരെ = പറയുക.
റദ്ദ്റദ്അറബിമലയാളത്തിൽ റദ്ദാക്കുക എന്നാൽ പിൻവലിക്കുക (cancel എന്ന അർഥത്തിൽ) അഥവാ തിരസ്കരിക്കുക എന്നർഥം. അറബിയിൽ റദ് എന്നാൽ തിരിച്ചു കൊടുക്കുക, മറുപടി പറയുക, അകറ്റുക എന്നൊക്കെ അർഥങ്ങൾ.
റാന്തൽലാന്റേർന (lanterna)പോർച്ചുഗീസ്ചിമ്മിനി വിളക്ക്. തമിഴിൽ ലാന്തർ, തെലുങ്കിൽ ലാന്തറു.
ശിപാർശസി`ഫാരിശ് (Sifaris)പേർഷ്യൻമലയാളത്തിൽ ശുപാർശ എന്നും എഴുതുമെങ്കിലും ശിപാർശ എന്നതാണ് മാനകരൂപം. കന്നഡത്തിൽ സിപാരസു, തമിഴിൽ ശിപാരിസു (പരിന്തുരൈ), തെലുങ്കിൽ സി'ഫാരസു.
സർക്കാർപേർഷ്യൻ`
സൂപ്രണ്ട്Superintendent
ഹാജർഹാ'ളി^ർഅറബിഉപസ്ഥിതി അഥവാ സാന്നിധ്യം എന്നർഥം.

ഇവകൂടി കാണുക

[തിരുത്തുക]

ആധാരങ്ങൾ

[തിരുത്തുക]
  1. രാജഗോപാൽ, എൻ. കെ. (2023). സംസ്കൃതനിരുക്തകോശം (2 ed.). തിരുവനന്തപുരം: കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്. p. 6.
  2. ശ്രീകണ്ഠേശ്വരം, പദ്മനാഭപിള്ള (2010). ശബ്ദതാരാവലി (1 ed.). കോട്ടയം: ഡി.സി. ബുക്സ്. p. 1540.
"https://ml.wikipedia.org/w/index.php?title=തദ്ഭവം&oldid=4594812" എന്ന താളിൽനിന്ന് ശേഖരിച്ചത്