പാമ്പ്
പാമ്പുകൾ Temporal range: 145–0 Ma ക്രിറ്റേഷ്യസ് – സമീപസ്ഥം |
|
---|---|
![]() |
|
Coast garter snake, Thamnophis elegans terrestris |
|
ശാസ്ത്രീയ വർഗ്ഗീകരണം ![]() |
|
Kingdom: | Animalia |
Phylum: | Chordata |
Class: | Reptilia |
Order: | Squamata |
Clade: | Ophidia |
Suborder: | Serpentes Linnaeus, 1758 |
Infraorders | |
|
|
![]() |
|
World range of snakes (rough range of sea snakes in blue) |
ഉരഗവർഗ്ഗത്തിൽ പെട്ട ജീവികൾ ആണ് പാമ്പുകൾ. ഇവയെ പല പ്രത്യേകതകൾ കൊണ്ടും തരം തിരിച്ചിരിക്കുന്നു.
ഉള്ളടക്കം
ഭക്ഷണം[തിരുത്തുക]
എല്ലാ പാമ്പുകളും മാംസഭുക്കുകളാണ്.തവള,എലി,ചെറുപക്ഷികൾ,മുട്ട എന്നിവയാണ് സാധാരണ ഭക്ഷണം.
ഉറയൂരൽ[തിരുത്തുക]
പാമ്പുകൾ സ്വന്തം കട്ടികൂടിയ തൊലി വർഷത്തിൽ 2-3 പ്രാവിശ്യം പൊഴിച്ചു കളയാറുണ്ട്. ഉറയൂരലിന്റെ മുൻപ് അവർ ഉദാസീനരായിരിക്കുകയും ഭക്ഷണത്തിലൊന്നു ശ്രദ്ധിക്കാതെ ഒരു ഭാഗത്ത് അടങ്ങിയിരിക്കും. ആ സമയത്ത് അവരുടെ കണ്ണുകൾ മങ്ങിയും നീലനിറമായും കാണപ്പെടും. തൊലി വരണ്ടതും നിറം മങ്ങിയടുമാംകും. ഉറയൂരൽ കഴിഞ്ഞാൽ അവയുടെ കണ്ണുകൾ തെളിയുകയും തൊലി തിളക്കമുള്ളതാവുകയും ചെയ്യും. കുഞ്ഞുങ്ങൾ മൂന്നിൽക്കൂടുതൽ തവണ ഉറയൂരൽ ചെയ്യാറുണ്ട്.[1]
സഞ്ചാരം[തിരുത്തുക]
ശൽക്കങ്ങളോടു കൂടിയ പുറംതൊലിയും ശരീരത്തിലെ കശേരുക്കളും അനുബന്ധപേശികളുമാണ് പാമ്പുകളെ സഞ്ചരിക്കാൻ സഹായിക്കുന്നത്. സർപ്പിള ചലനം, നേർരേഖാചലനം, വലിഞ്ഞുനീങ്ങൽ, പാർശ്വചലനം എന്നിങ്ങനെ നാലുതരം ചലനങ്ങളാണ് പാമ്പുകൾക്ക് ഉള്ളത്.[2]
വിഷമുള്ളവ[തിരുത്തുക]
- രാജവെമ്പാല
- അണലി
- മൂർഖൻ
- വെള്ളിക്കെട്ടൻ
- ചുരുട്ടമണ്ഡലി (ഈർച്ചവാൾ ശൽക്ക അണലി)
വിഷമില്ലാത്തവ[തിരുത്തുക]
കരയിൽ ജീവിക്കുന്നവ[തിരുത്തുക]
- രാജവെമ്പാല
- അണലി
- മൂർഖൻ
- വെള്ളിക്കെട്ടൻ
- പെരുമ്പാമ്പ്
- മലമ്പാമ്പ്
- ചേര
- ഇരട്ടത്തലയൻ
- പച്ചിലപാമ്പ്/വില്ലോളിപാമ്പ്
കരയിലും ശുദ്ധജലത്തിലും ജീവിക്കുന്നവ[തിരുത്തുക]
കരയിലും കടലിലും ജീവിക്കുന്നവ[തിരുത്തുക]
കടലിൽ ജീവിക്കുന്നവ[തിരുത്തുക]
മാരകവിഷമുള്ളവയാണ് കടൽപാമ്പുകൾ. ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിന്റെ തീരക്കടലുകളിലുമാണ് ഇവയെ കാണുന്നത്. ലോകത്ത് 67 ഇനമുള്ളതിൽ 20ഇനത്തെ ഭാരതത്തിലും അതിൽ 5 എണ്ണത്തിനെ കേരളത്തിലും കണ്ടിട്ടുണ്ട്.
പ്രസവിക്കുന്നവ[തിരുത്തുക]
പാമ്പിന്റെ ശത്രുക്കൾ[തിരുത്തുക]
പാമ്പിന്റെ വലിയ ശത്രു മനുഷ്യർ തന്നെ. പൊതുവെ പാമ്പുകൾക്ക് വിഷമുള്ളതിനാലും ഭയപ്പാടും മൂലം അവയെ കൊന്നൊടുക്കുക പതിവാണ്. ജീവികളിൽ മറ്റ് ശത്രുക്കൾ കീരി, പരുന്ത്, മൂങ്ങ, മയിൽ എന്നിവയാണ്.
വിശ്വാസങ്ങളിൽ[തിരുത്തുക]
സർപ്പാരാധന മാനവ സംസ്കൃതികളിൽ സാമാന്യമായി കാണാവുന്നതാണ്. സർപ്പക്കാവുകളെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ സർപ്പാരാധന അധികം നടക്കുന്നത്.