Jump to content

പച്ചിലപ്പാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പച്ചിലപാമ്പ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പച്ചിലപ്പാമ്പ്‌
(Green vine snake) or
(Long-nosed Whip Snake)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
ഉരഗങ്ങൾ
Order:
Suborder:
Family:
Subfamily:
Genus:
Species:
A. nasuta
Binomial name
Ahaetulla nasuta
Synonyms

Dryophis nasuta
Dryophis mycterizans

വിഷമില്ലാത്ത ഒരിനം പാമ്പാണ് പച്ചിലപ്പാമ്പ്‌. മരത്തിലാണ്പാമ്പുകളുടെ താവളം.നീണ്ട തലയും പച്ചനിറവുമാണിവയ്ക്ക്. മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് വളരെ വേഗതയിൽ ഇവക്ക് സഞ്ചരിക്കാൻ സാധിക്കും . ചിലയിടത്തിൽ വില്ലോളിപാമ്പ് എന്നു വിളിക്കാറുണ്ട്. ഇവയിൽ ചിലതിന് വായുവിലൂടെ തെന്നി ഊർന്നിറങ്ങാൻ സാധിക്കുന്നതിനാൽ ഇവയെ പറക്കും പാമ്പ് എന്നി വിളിക്കുന്നവരും ഉണ്ട്.പച്ചോലപ്പാമ്പ്, പച്ച പാമ്പ്, കൺകൊത്തിപ്പാമ്പ് എന്നിങ്ങനെയും അറിയപ്പെടുന്നു. വളരെ വണ്ണം കുറഞ്ഞ ഇവ വിഷം ഇല്ലാത്ത ഇനമാണ്. പൂന്തോട്ടത്തിലോ കുറ്റികാടുകളിലോ പച്ചിലകൾക്കിടയിൽ പതുങ്ങിയിരുന്നാണ് ഇരപിടിയ്ക്കു. ചെറുപക്ഷികൾ, തവള,ഓന്ത് , പല്ലി തുടങ്ങിയവയാണ് ആഹാരം. ഈ പാമ്പിനെ ശല്ല്യം ചെയ്യാൻ നിന്നാൽ തലനീട്ടി കൊത്താൻ ശ്രമിക്കുകയും വായ വലുതായി തുറന്ന് പിങ്ക് നിറത്തിലുള്ള നാവ് നീട്ടി പേടിപ്പിക്കുകയും ചെയ്യും. പ്രസവിക്കുന്ന പാമ്പുകളാണിവ. ഒറ്റ പ്രസവത്തിൽ 23 കുഞ്ഞുങ്ങൾ വരെയുണ്ടാകും. മൂന്നിനത്തിൽ പെട്ട പച്ചില പാമ്പുകൾ കേരളത്തിലുണ്ട്.

തവളയെ തിന്നുന്ന പച്ചിലപ്പാമ്പ്

ഇതും കാണുക

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പച്ചിലപ്പാമ്പ്&oldid=3955150" എന്ന താളിൽനിന്ന് ശേഖരിച്ചത്