എഴുത്താണി വളയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Calliophis bibroni
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Serpentes
Family: Elapidae
Genus: Calliophis
Species:
C. bibroni
Binomial name
Calliophis bibroni
(Jan, 1858)
Synonyms

പശ്ചിമഘട്ടത്തിൽ ചിക്മംഗ്ലൂർ മുതൽ അഗസ്ത്യകൂടം വരെ കണ്ടുവരുന്ന ഒരിനം പവിഴപ്പാമ്പാണ് എഴുത്താണിവളയൻ (ശാസ്ത്രീയനാമം: Calliophis bibroni). ഇംഗ്ലീഷിൽ ബിബ്റോൺസ് കോറൽ സ്നേക് എന്നും അറിയപ്പെടുന്നു. തദ്ദേശീയ ഇനമാണിവ.[4]

വിവരണം[തിരുത്തുക]

50 മുതൽ 88 സെന്റീമീറ്റർ വരെ നീളം വയ്ക്കുന്നു. വളർച്ചയെത്തിയ പാമ്പുകൾക്കു കറുപ്പുനിറം കലർന്ന് ബ്രൗൺ നിറത്തിലുള്ള വളയങ്ങളുണ്ട്. അടിഭാഗത്തായി ഓറഞ്ച് നിറം കാണപ്പെടുന്നു. തലയുടെ ഭാഗം വട്ടത്തിലായിരിക്കും.[4]

1858-ൽ ഫ്രഞ്ച് സുവോളജിസ്റ്റ് ഗബ്രിയേൽ ബിബ്റോൺസ് ആണ് ഈ ഇനം പാമ്പിനെ ആദ്യമായി കണ്ടെത്തിയത്. ഏതെങ്കിലും ജീവി ആക്രമിക്കാൻ വരുമ്പോൾ തല ഉടലിന് അടിയിൽ താഴ്ത്തി വാൽചുരുട്ടി കിടക്കുന്നു. മണ്ണിനടിയിലും കാട്ടിലെ ഇലക്കൂടുകളുടെ അടിയിലുമാണ് കൂടുതൽ സമയവും വസിക്കുന്നത്. മഴ കൂടുതലുള്ളപ്പോൾ പുറത്തിറങ്ങി സഞ്ചരിക്കുന്നു. രാത്രികാലങ്ങളിലാണ് ഇര തേടി സഞ്ചരിക്കുന്നത്. ചെറുപാമ്പുകളേയും തവളകളേയും പ്രധാനമായി ഭക്ഷണമാക്കുന്നു.[4]

[4]

  1. Srinivasulu, C.; Deepak, V.; Shankar, G.; Srinivasulu, B. (2013). "Calliophis bibroni". IUCN Red List of Threatened Species. IUCN. 2013: e.T177549A7454847. Retrieved 1 April 2016. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. Boulenger GA. 1896. Catalogue of the Snakes in the British Museum (Natural History), Volume III., Containing the Colubridæ (Opisthoglyphæ and Proteroglyphæ), ... London: Trustees of the British Museum (Natural History). (Taylor and Francis, printers). xiv + 727 pp. + Plates I-XXV. (Callophis [sic] bibronii, p. 399).
  3. The Reptile Database. www.reptile-database.org.
  4. 4.0 4.1 4.2 4.3 "അപൂർവയിനം പവിഴപ്പാമ്പിനെ മയ്യിലിൽ കണ്ടെത്തി". മനോരമ. Archived from the original on 2017-07-01. Retrieved 28 ജൂൺ 2017.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=എഴുത്താണി_വളയൻ&oldid=3784875" എന്ന താളിൽനിന്ന് ശേഖരിച്ചത്