ചുരുട്ടമണ്ഡലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചുരുട്ടമണ്ഡലി
Echis carinatus sal.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ഉപഫൈലം:
ക്ലാസ്സ്‌:
നിര:
ഉപനിര:
കുടുംബം:
ഉപകുടുംബം:
ജനുസ്സ്:
വർഗ്ഗം:
E. carinatus
ശാസ്ത്രീയ നാമം
Echis carinatus
(Schneider, 1801)
പര്യായങ്ങൾ
 • [Pseudoboa] Carinata - Schneider, 1801
 • Boa Horatta - Shaw, 1802
 • Scytale bizonatus - Daudin, 1803
 • [Vipera (Echis)] carinata - Merrem, 1820
 • [Echis] zic zac - Gray, 1825
 • Boa horatta - Gray, 1825
 • Echis carinata - Wagler, 1830
 • Vipera echis - Schlegel, 1837
 • Echis (Echis) carinata - Gray, 1849
 • Echis ziczic - Gray, 1849
 • V[ipera]. noratta - Jerdon, 1854
 • V[ipera (Echis]. carinata - Jan, 1859
 • Vipera (Echis) superciliosa - Jan, 1859
 • E[chis]. superciliosa - Jan, 1863
 • Vipera Echis Carinata - Higgins, 1873
 • Echis carinatus - Boulenger, 1896
 • Echis carinata var. nigrosincta - Ingoldby, 1923 (nomen nudum)
 • Echis carinatus carinatus - Constable, 1949
 • Echis carinatus - Mertens, 1969
 • Echis carinatus - Latifi, 1978
 • Echis [(Echis)] carinatus carinatus - Cherlin, 1990
 • Echis carinata carinata - Das, 1996[1]

അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചുരുട്ടമണ്ഡലി. ഇംഗ്ലീഷിൽ ഇത് saw scaled viper എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ബിഗ് 4 ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പാമ്പാണ് ചുരുട്ടമണ്ഡലി‌‌. അരമീറ്ററോളം നീളം ഉണ്ടാകും. ത്രികോണാകൃതിയിലാണ് തല. ത്രിശ്ശൂലത്തിന്റെ ആകൃതിയിലുള്ള തലയിലുള്ള അടയാളം, കുറൂകിയ വാല് എന്നിവ ചുരുട്ടമണ്ഡലിയെ തിരിച്ചറിയാനുള്ള വഴികളാണ്. ചെങ്കൽ കുന്നുകളിലും തരിശ്ശുഭൂമികളിലുമാണ് ഇവയെ പ്രധാനമായും കാണുന്നത്. പാറക്കെട്ടുകൾക്കിടയിൽ വെയിൽ കായാൻ കിടക്കുന്ന ശീലം ഉണ്ട്. എലി, ഓന്ത്, തവള, കീടങ്ങൾ എന്നിവയാണ് പ്രധാന ആഹാരം. അണലിയെ പോലെ ഇവയും പ്രസവിക്കുന്ന സ്വഭാവക്കാരാണ്. നീളം കൂടിയ വിഷപ്പല്ലുകളാണ് ഇവയുടെ മറ്റൊരു സവിശേഷത. ഈർച്ചവാൾ ശല്ക മണ്ഡലി എന്ന പേരിലും അറിയപ്പെടുന്നു.

വിഷം[തിരുത്തുക]

മൂർഖന്റെ വിഷത്തേക്കാൾ അഞ്ചിരിട്ടി വീര്യമുണ്ട്. ചുരുട്ടമണ്ഡലിയുടെ കടിയേറ്റാൽ വിഷം രക്തത്തെയാണ് ബാധിയ്ക്കുക. ഉത്തരേന്ത്യയിൽ ധാരാളം മരണങ്ങൾ ഇതിന്റെ കടി മൂലം സംഭവിക്കുന്നുണ്ട്.

വിവരണം[തിരുത്തുക]

ത്രികോണാകൃതിയിലാണ് തല. ത്രിശ്ശൂലത്തിന്റെ ആകൃതിയിലുള്ള തലയിലുള്ള അടയാളം, കുറൂകിയ വാല് എന്നിവ ചുരുട്ടമണ്ഡലിയെ തിരിച്ചറിയാനുള്ള വഴികളാണ്.

ആവാസം[തിരുത്തുക]

ചെങ്കൽ കുന്നുകളിലും തരിശ്ശുഭൂമികളിലുമാണ് ഇവയെ പ്രധാനമായും കാണുന്നത്. പാറക്കെട്ടുകൾക്കിടയിൽ വെയിൽ കായാൻ കിടക്കുന്ന ശീലം ഉണ്ട്. എലി, ഓന്ത്, തവള, കീടങ്ങൾ എന്നിവയാണ് പ്രധാന ആഹാരം.

അവലംബം[തിരുത്തുക]

 1. McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).


"https://ml.wikipedia.org/w/index.php?title=ചുരുട്ടമണ്ഡലി&oldid=3416573" എന്ന താളിൽനിന്ന് ശേഖരിച്ചത്