ഫ്രാൻസോയ്‌സ് മേരീ ഡോഡിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(François Marie Daudin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒരു ഫ്രഞ്ച് ജീവശാസ്ത്രജ്ഞനായിരുന്നു ഫ്രാൻസോയ്‌സ് മേരീ ഡോഡിൻ (François Marie Daudin). (29 ആഗസ്ത് 1776 പാരീസിൽ – 30 നവംബർ 1803 പാരീസിൽ). ചെറുനാളിലേ കാലുകൾ തളർന്നുപോയ ഫ്രാൻസോയ്‌സ് ഭൗതികശാസ്ത്രവും പ്രകൃതിചരിത്രവും പഠിച്ചുതുടങ്ങിയെങ്കിലും പിന്നീട് പ്രകൃതിചരിത്രത്തിൽ തന്നെ എത്തിച്ചേർന്നു.

1799 -80 കാലത്ത് പക്ഷികളെപ്പറ്റി അദ്ദേഹമെഴുതിയ Complete and Elementary Treatise of Ornithology എന്ന പുസ്തകം പക്ഷിശാസ്ത്രത്തെപ്പറ്റിയുള്ള ആദ്യത്തെ ആധുനിക ഗ്രന്ഥമാണ്. 1800 -ൽ അദ്ദേഹം ഒച്ചുകളെപ്പറ്റിയും വിരകളെപ്പറ്റിയും സൂഫൈറ്റുകളെപ്പറ്റിയും പുസ്തകം പ്രസിദ്ധീകരിച്ചു. തവളകളെക്കുറിച്ചുള്ള പഠനത്തിൽ ആണ് അദ്ദേഹത്തിന്റെ മികച്ച സംഭാവനകൾ. 1100 ലേറെ സ്പെസിമനുകൾ പഠിച്ച് അദ്ദേഹം 517 സ്പീഷിസുകളെപ്പറ്റി വവരണങ്ങൾ രേഖപ്പെടുത്തി. അദ്ദേഹത്തെ സഹായിച്ച ഭാര്യ അഡലെ ആണ് ചിത്രങ്ങൾ വരച്ചിരുന്നത്. സാമ്പത്തികമായി പുസ്തകങ്ങൾ പരാജയപ്പെട്ടെങ്കിലും അവർക്ക് ദാരിദ്ര്യമൊന്നും ഉണ്ടായിരുന്നില്ല.[1] 1804 ആദ്യം ക്ഷയത്തെത്തുടർന്ന് ഭാര്യയും ഏറെത്താമസിയാതെ, 30 വയസ്സിനുമുൻപ് ഡോഡിനും മരണമടഞ്ഞു.

സംഭാവനകൾ[തിരുത്തുക]

വെറും മുപ്പതുവർഷം നീണ്ടുനിന്ന ജീവിതത്തിൽ ജീവശാസ്ത്രത്തിന് എക്കാലത്തേക്കും വേണ്ട സംഭാവനകൾ ആണ് അദ്ദേഹം നൽകിയത്.

പക്ഷികൾ[തിരുത്തുക]

ഉരഗങ്ങൾ[തിരുത്തുക]

ഉഭയജീവികൾ[തിരുത്തുക]

ഒച്ചുകൾ[തിരുത്തുക]

അന്നേലിഡ്‌സ്[തിരുത്തുക]

ഡോഡിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടവ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bour, R. 2011. François Marie Daudin (29 août 1776¢30 novembre 1803), auteur de l’Histoire naturelle, générale et particulière, des Reptiles. Alytes, 2011, 28 (1-2): 1-76.
  2. 2007 IUCN Red List – Search

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]