Jump to content

സെയ്‌ഷെൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Seychelles എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Republic of Seychelles

Repiblik Sesel
République des Seychelles
Flag of Seychelles
Flag
Coat of arms of Seychelles
Coat of arms
ദേശീയ മുദ്രാവാക്യം: "Finis Coronat Opus"  (Latin)
"The End Crowns the Work"
ദേശീയ ഗാനം: Koste Seselwa
Location of Seychelles
തലസ്ഥാനം
and largest city
Victoria
ഔദ്യോഗിക ഭാഷകൾEnglish, French, Seychellois Creole
നിവാസികളുടെ പേര്Seychellois
ഭരണസമ്പ്രദായംRepublic
• President
Wavel Ramkalawan[1]
Independence 
• Date
29 June 1976
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
451 കി.m2 (174 ച മൈ) (197th)
•  ജലം (%)
negligible
ജനസംഖ്യ
• 2005 estimate
80,699 (205th)
•  ജനസാന്ദ്രത
178/കിമീ2 (461.0/ച മൈ) (60th)
ജി.ഡി.പി. (PPP)2006 estimate
• ആകെ
$1404 million (165th)
• പ്രതിശീർഷം
$19794 (39th)
എച്ച്.ഡി.ഐ. (2007)Increase 0.843
Error: Invalid HDI value · 50th
നാണയവ്യവസ്ഥSeychellois rupee (SCR)
സമയമേഖലUTC+4 (SCT)
• Summer (DST)
UTC+4 (not observed)
കോളിംഗ് കോഡ്248
ISO കോഡ്SC
ഇൻ്റർനെറ്റ് ഡൊമൈൻ.sc

സെയ്‌ഷെൽസ് (ഉച്ചാരണം /seɪˈʃɛl/ അല്ലെങ്കിൽ /seɪˈʃɛlz/ ഇംഗ്ലീഷിൽ ["സേ ഷെൽസ്"] ഫ്രഞ്ചിൽ /seʃɛl/ , ഔദ്യോഗികനാമം: റിപ്പബ്ലിക്ക് ഓഫ് സേഷെൽസ് (ഫ്രെഞ്ച്: റിപബ്ലിക്ക് ദെ സേഷെല്ല്; ക്രിയോൾ: റെപിബ്ലിക് സെസെൽ), ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമാണ്. ആഫ്രിക്കൻ വൻ‌കരയിൽ നിന്ന് 1,600 കിലോമീറ്റർ അകലെയണ് ഈ ദ്വീപുസമൂഹം. മഡഗാസ്കർ ദ്വീപിന് വടക്കുകിഴക്കായി ആണ് സേഷെൽസിന്റെ സ്ഥാനം. സേഷെൽസിനു അടുത്തുള്ള രാജ്യങ്ങളിലും ഭരണപ്രദേശങ്ങളിലും പെടുന്നവ സാൻസിബാർ (പടിഞ്ഞാറ്), മൌറീഷ്യസ്, റിയൂണിയൻ (തെക്ക്), കൊമോറസ്, മയോട്ട് (തെക്കുപടിഞ്ഞാറ്), മാലിദ്വീപ് (വടക്കുകിഴക്ക്) എന്നിവയാണ്. ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യ സേഷെൽസിലാണ്.[2]

സെയ്‌ഷെൽസ് ആഫ്രിക്കൻ യൂണിയൻ, ദക്ഷിണാഫ്രിക്കൻ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി, കോമൺവെൽത്ത് ഓഫ് നേഷൻസ്, ഐക്യരാഷ്ട്രസഭ എന്നിവയിലെ അംഗമാണ് .

1976-ൽ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം, സെയ്‌ഷെൽസിന്റെ സമ്പദ്ഘടന വളരെയേറെ അഭിവൃദ്ധി പ്രാപിച്ചു.

ചരിത്രം

[തിരുത്തുക]
വിക്റ്റോറിയ, സെയ്ഷെൽസ് 1900-കളിൽ

രേഖപ്പെടുത്തിയ ചരിത്രമനുസരിച്ച് വളരെക്കാലം മനുഷ്യവാസമില്ലാതിരുന്ന പ്രദേശമാണ് സെയ്‌ഷെൽസ്. ഈ പ്രദേശങ്ങൾ ആദ്യമായി സന്ദർശിച്ചത് ആസ്ട്രോനേഷ്യൻ നാവികയാത്രികരും പിന്നീട് മാലിദ്വീപിലെ ആളുകളും അറേബ്യൻ കച്ചവടക്കാരും ആണെന്ന് ചില ചരിത്രകാരന്മാർ കരുതുന്നു,1910 വരെ ഇവിടെ നിലവിലുണ്ടായിരുന്ന ശവക്കല്ലറകളാണ് ഈ നിഗമനത്തിലെത്താൻ കാരണം.[3] യൂറോപ്യന്മാർ ആദ്യമായി ഈ ദ്വീപുകളെക്കുറിച്ച് രേഖപ്പെടുത്തിയത് 1502-ൽ വാസ്കോ ഡ ഗാമ അമിറാന്റസിലൂടെ കടന്നുപോയതാണ്. 1609 ജനുവരിയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ "അസൻഷൻ" എന്ന കപ്പൽ നാലാമത്തെ യാത്രയിൽ ക്യാപ്റ്റൻ അലക്സാണ്ടർ ഷാർപെയുടെ കീഴിൽ ഇവിടെ ഇറങ്ങി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. https://seychellen.com/en/wavel-ramkalawan-the-new-and-5th-president-of-the-seychelles/
  2. Anouk Zijlma (9 July 2011). "Facts about Africa". Goafrica.about.com. Archived from the original on 2012-03-04. Retrieved 23 March 2012.
  3. Lionnet, Guy (1972). The Seychelles. David and Charles. pp. 55–56. ISBN 0811715140.
"https://ml.wikipedia.org/w/index.php?title=സെയ്‌ഷെൽസ്&oldid=3792781" എന്ന താളിൽനിന്ന് ശേഖരിച്ചത്