റുവാണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Republic of Rwanda
Repubulika y'u Rwanda
République du Rwanda
ആപ്തവാക്യം: Ubumwe, Umurimo, Gukunda Igihugu
"Unity, Work, Patriotism"
ദേശീയഗാനം: Rwanda nziza
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Kigali
1°57′S 30°4′E / 1.950°S 30.067°E / -1.950; 30.067
ഔദ്യോഗികഭാഷകൾ Kinyarwanda, French, English
ജനങ്ങളുടെ വിളിപ്പേര് Rwandan, Rwandese
സർക്കാർ Republic
 -  President Paul Kagame
 -  Prime Minister Bernard Makuza
Independence from Belgium 
 -  Date July 1 1962 
വിസ്തീർണ്ണം
 -  മൊത്തം 26 ച.കി.മീ. (147th)
10 ച.മൈൽ 
 -  വെള്ളം (%) 5.3
ജനസംഖ്യ
 -  July 2005-ലെ കണക്ക് 9.7 million (83rd)
 -  2002 census 8,128,553 
 -  ജനസാന്ദ്രത 343/ച.കി.മീ. (18th)
829/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2005-ലെ കണക്ക്
 -  മൊത്തം $11.24 billion (130th)
 -  ആളോഹരി $1,300 (160th)
Gini (2003) 45.1 (medium
എച്ച്.ഡി.ഐ. (2007) Increase0.452 (low) (161st)
നാണയം Rwandan franc (RWF)
സമയമേഖല CAT (UTC+2)
 -  Summer (DST) not observed (UTC+2)
ഇന്റർനെറ്റ് ടി.എൽ.ഡി. .rw
ടെലിഫോൺ കോഡ് 250
1 Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected.

കിഴക്കൻ-മദ്ധ്യ ആഫ്രിക്കയുടെ മഹാതടാക പ്രദേശത്ത് സമുദ്രാതിർത്തി ഇല്ലാത്ത ഒരു ചെറിയ രാജ്യമാണ് റ്വാണ്ട IPA: [ɾ(g)wɑndɑ], ഔദ്യോഗികനാമം റിപ്പബ്ലിക്ക് ഓഫ് റ്വാണ്ട. ഏകദേശം 90 ലക്ഷം ജനങ്ങളാണ് റ്വാണ്ടയിൽ താമസിക്കുന്നത്. ഉഗാണ്ട, ബറുണ്ടി, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, റ്റാൻസാനിയ എന്നിവയാണ് റ്വാണ്ടയുടെ അതിർത്തിരാജ്യങ്ങൾ. കൃഷിക്ക് അനുയോജ്യമായ കുന്നുകൾ നിറഞ്ഞ ഭൂപ്രകൃതിയാണ് റ്വാണ്ടയിലേത്. ആയിരം കുന്നുകളുടെ നാട് എന്ന് റ്വാണ്ട അറിയപ്പെടാറുണ്ട്. (ഫ്രഞ്ച്: Pays des Mille Collines /pei de mil kɔ.lin/) (കിന്യാർവാണ്ട ഭാഷയിൽ "ഇഗിഹുഗു സി'ഇമിസോസി ഇഗിഹമ്പി")

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള രാജ്യമാണ് റുവാണ്ട. സുദീർഘമായ സംഘട്ടനങ്ങളുടെയും രക്തച്ചൊരിച്ചിലിന്റെയും തുടർച്ചയായ കൂട്ട നരഹത്യയുടെയും ചരിത്രമാണ് റുവാണ്ടയ്ക്ക് ഉള്ളത്. 1994-ൽ റുവാണ്ടയിൽ നടന്ന കൂട്ടക്കൊലയിൽ 100 ദിവസങ്ങൾ കൊണ്ട് 10 ലക്ഷം ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു എന്ന് അനുമാനിക്കുന്നു. ഈ കൂട്ടക്കൊലയ്ക്ക് കുപ്രസിദ്ധമാണ് റുവാണ്ട.

ജീവൻ നിലനിർത്താനുള്ള ചെറിയ തോതിലുള്ള കൃഷിയും, തിങ്ങിയതും വർദ്ധിച്ചുവരുന്നതുമായ ജനസാന്ദ്രതയും, ഫലഭൂയിഷ്ഠത നഷ്ടപ്പെടുന്ന മണ്ണും അസ്ഥിരമായ കാലാവസ്ഥയും കാരണം റ്വാണ്ടയിൽ കഠിനമായ പോഷകാഹാരക്കുറവും ദാരിദ്ര്യവും പരക്കെ നിലനിൽക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. Philip Briggs & Janice Booth (2006). Rwanda travel guide (country guides) (3rd ed ed.). Bradt Travel Guides.CS1 maint: Extra text (link)
"https://ml.wikipedia.org/w/index.php?title=റുവാണ്ട&oldid=2847409" എന്ന താളിൽനിന്ന് ശേഖരിച്ചത്