ഗാബോൺ
ആപ്തവാക്യം: ഐക്യം,അധ്വാനം, നീതി | |
ദേശീയ ഗാനം: La Concorde | |
തലസ്ഥാനം | ലൈബ്രെവിൽ |
രാഷ്ട്രഭാഷ | ഫ്രഞ്ച് |
ഗവൺമന്റ്
പ്രസിഡന്റ്
പ്രധാനമന്ത്രി |
റിപബ്ലിക് ഒമർ ബോംഗോ ജീൻ എഗേ ദോംഗ് |
സ്വാതന്ത്ര്യം | ഓഗസ്റ്റ് 17, 1960 |
വിസ്തീർണ്ണം |
2,67,667ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ • ജനസാന്ദ്രത |
1,389,201(2005) 13/ച.കി.മീ |
നാണയം | സി എഫ് എ ഫ്രാങ്ക് (XAF )
|
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC+1 |
ഇന്റർനെറ്റ് സൂചിക | .ga |
ടെലിഫോൺ കോഡ് | +241
|
മദ്ധ്യ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള ഒരു കൊച്ചുരാജ്യമാണ് ഗാബോൺ റിപ്പബ്ലിക്ക്. കോംഗോ നദീതടപ്രദേശമായ ഗാബോൺ 1960-ൽ സ്വാതന്ത്ര്യം നേടുന്നതുവരെ ഫ്രഞ്ച് അധീനപ്രദേശമായിരുന്നു. ഇക്വറ്റോറിയൽ ഗിനി, കാമറൂൺ, റിപബ്ലിക് ഓഫ് കോംഗോ, ഗ്വീനിയ ഉൾക്കടൽ എന്നിവയാണ് അതിർത്തികൾ.
ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചശേഷം ദശകങ്ങളോളം ഏകാധിപത്യഭരണത്തിൻ കീഴിലായിരുന്നു. അടുത്ത കാലത്തായി ജനാധിപത്യസ്ഥാപനത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ ജനസംഖ്യ, നിറഞ്ഞ പ്രകൃതി വിഭവങ്ങൾ, വിദേശ മൂലധനം എന്നിവകൊണ്ട് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിലൊന്നാണ് ഗാബോൺ. കൊക്കോയും കാപ്പിയും നെല്ലും പഞ്ചസാരയും തുടങ്ങി കാർഷികോല്പന്നങ്ങളും വൻതോതിലുള്ള മാംഗനീസ് നിക്ഷേപവും ഗാബോണിനെ സമ്പൽസമൃദ്ധമാക്കുന്നു. ആഫ്രിക്കൻ നാടുകളിൽ എണ്ണ ഉല്പ്പാദനത്തിൽ അഞ്ചാം സ്ഥാനത്താണ് ഗാബോൺ. യുറേനിയവും സ്വർണവും ഖനനം ചെയ്യുന്ന സ്ഥലങ്ങൾ പലതുമുണ്ട്.
ഫ്രഞ്ചും,ബാണ്ടുവുമാണ് ഭാഷ.തലസ്ഥാനമായ ലിബ്രവില്ലെ ആധുനികനഗരത്തിന്റെ ലക്ഷണമെല്ലാമുണ്ടെങ്കിലും ഗാബോണിലെ വലിയൊരു പ്രദേശവും നിത്യഹരിതവനഭൂമികളാണ്. കാമറൂണും കോംഗോയും അതിരിടുന്ന ഗാബോണിന്റെ വനാന്തരങ്ങളിൽ താമസമുറപ്പിച്ചിരിക്കുന്ന ഗോത്രവർഗ്ഗക്കാരാണ് ബബോംഗോകൾ. ജീവിതരീതി കൊണ്ടും ആചാരാനുഷ്ഠാനങ്ങൾകൊണ്ടും ആഫ്രിക്കൻ വൻകരയിലെ മറ്റു പല ഗോത്രങ്ങളേക്കാൾ വേറിട്ടു നിൽക്കുന്നു ബബോംഗോകൾ.
ഗ്രാമത്തിന്റെ ദുഃഖം
[തിരുത്തുക]തങ്ങളിലാരെങ്കിലും മരിച്ചാൽ ബബോംഗോകൾ ആ ദുഃഖം ഗ്രാമത്തിന്റെ ദുഃഖമായി ദിവസങ്ങളോളം ആചരിക്കും.മൃതദേഹത്തിനു ചുറ്റുംകൂടി പുരുഷന്മാർ പാട്ടുപാടി താളമടിച്ച് മണിക്കൂറുകൾ ചെലവഴിക്കും.ആ നേരമത്രയും സ്ത്രീകൾ വെളുത്തനിറത്തിലുള്ള ചായം ദേഹത്താകെ പൂശി നൃത്തം ചെയ്തുകൊണ്ടിരിക്കും. കുട്ടികൾ വീടിനു പുറത്ത് മുറ്റത്ത് കിടന്നുരുണ്ട് അലറിക്കരയും.ഇതെല്ലാം ഒരു ആചാരം പോലെയാണവർ ചെയ്തുകൊണ്ടിരിക്കുക.മരണത്തെത്തുടർന്ന് ഗ്രാമത്തിനുണ്ടായ അശുദ്ധി മാറ്റുകയാണ് ഈ ചടങ്ങുകളുടെ ലക്ഷ്യം.
നൃത്തത്തിനൊടുവിൽ മൃതദേഹം വെള്ളത്തുണിയിൽ പുതപ്പിച്ച് ഒരു മഞ്ചലിൽ കിടത്തും. പിന്നെ കാട്ടിലേക്കുള്ള അന്ത്യയാത്രയാണ്. രണ്ടുപേർ ആ മഞ്ചലെടുക്കും.അവർക്കു പിന്നിലായി ഗ്രാമത്തിലെ മറ്റു പുരുക്ഷമ്മാരും നടന്നുനീങ്ങും.മൂന്ന് ദിവസം നീളുന്ന സംസ്കാരചടങ്ങുകൾ അങ്ങനെ സമാപിക്കും.
ഗ്രാമസഭ
[തിരുത്തുക]ഗ്രാമത്തിന്റെ മധ്യത്തിൽ സാമാന്യം വലിയൊരു കുടിലുണ്ട്.അതിലാണ് കുടുംബനാഥന്മാർ സമ്മേളിക്കുക. ഗ്രാമത്തെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുക,ഇടക്കിടെ ഇവിടെ നടക്കുന്ന ഗ്രാമസഭയിലാണ്. ഓലമേഞ്ഞ,പൊക്കം കുറവായ ഈ സ്ഥലത്ത് പക്ഷെ മുതിർന്ന പുരുക്ഷന്മാർക്കെ പ്രവേശനമുള്ളു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- Government
- Le Gabon : official site of the Gabonese Republic Archived 2007-03-29 at the Wayback Machine.
- Assemblée Nationale du Gabon official site
- Gabonese Embassy in London Archived 2019-09-22 at the Wayback Machine. government information and links
- (in French) Le Sénat de la République Gabonaise official site
- (in French) UNPR Louis Gaston Mayila : Official Site Archived 2010-02-12 at the Wayback Machine. political opposition party UNPR
- Chief of State and Cabinet Members Archived 2009-10-26 at the Wayback Machine.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |