അണലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വട്ടക്കൂറ എന്നും വിളിക്കാറുണ്ട്

അണലി
ആഫ്രിക്കയിൽ കാണപ്പെടുന്ന പഫ് ആഡെർ
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Serpentes
Family: Viperidae
Subfamily: Viperinae
Oppel, 1811
Synonyms

വൈപ്പറിഡേ കുടുംബത്തിൽ ഉള്ള വൈപ്പറിനേ ( Viperinae ) എന്ന ഉപകുടുംബത്തിലെ അംഗങ്ങളെയാണ് സാധാരണ അണലികൾ എന്ന് ഉദ്ദേശിക്കുന്നത്.ഈ വിഷ സർപ്പങ്ങളെ യൂറോപ്പ് . ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു.കുഴിമണ്ഡലികളിൽ കാണപ്പെടുന്ന താപ സംവേദനത്തിനുള്ള ചെറിയ കുഴി ഇവയുടെ തലയിൽ കാണപ്പെടുന്നില്ല. ഇതാണ് ഇവയെ കുഴിമണ്ഡലികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് . ഈ ഉപകുടുംബത്തിൽ 66 അണലി വർഗ്ഗങ്ങൾ ഉണ്ട്.പൊതുവെ ഉഷ്ണമേഖലയിലും മിതോഷ്‌മേഖലാ പ്രദേശങ്ങളിലുമാണു ഇവയെ കണ്ടുവരുന്നതെങ്കിലും , വൈപെറ ബെരുസ് (Vipera berus)എന്ന ഇനത്തെ ആർട്ടിക്ക് പ്രദേശത്തും കാണപ്പെടുന്നു. ഇന്ത്യയിൽ 2 ഇനം അണലികളേയുള്ളു അവ ചേനത്തണ്ടൻ,ചുരുട്ടമണ്ഡലി എന്നിവയാണ്.

വിവരണം[തിരുത്തുക]

ഈ ഉപകുടുംബത്തിലെ ഏറ്റവും ചെറിയ വർഗ്ഗമായ ബിറ്റിസ് ഷ്നൈഡെരി (Bitis schneideri) എന്ന ഇനത്തിനു 710 മില്ലി മീറ്ററാണ് ആകെ നീളം.ഈ കൂട്ടത്തിലെ വലിയ സർപ്പങ്ങളായ ഗബൂൺ അണലി കൾക്ക് (Gaboon viper - Bitis gabonica ) രണ്ടു മീറ്ററിൽ അധികം നീളം കാണാം.മിക്ക അണലികളും നിലത്തു വസിക്കുന്നവയാണ് . എന്നാൽ അതെരിസ് (Atheris) ജനുസ്സിലെ അണലികൾ മരങ്ങളിൽ വസിക്കുന്നു.

താപ സംവേദനത്തിനു ഉള്ള കുഴികൾ ഇവയിൽ കാണപ്പെടുന്നില്ല എങ്കിലും ചില അണലികളിൽ മൂക്കിനു അനുബന്ധിച്ചു ഒരു ചെറിയ സഞ്ചിപോലുള്ള അവയവം കാണാം.ഈ അവയവത്തിനു ചെറിയ രീതിയിൽ താപസംവേദനശേഷി കാണപ്പെടുന്നു. ചേനത്തണ്ടൻ ഇങ്ങനെയുള്ള അണലിയാണ് . എന്നാൽ ബിറ്റിസ് ജനുസ്സിലെ അണലികളിൽ ഈ സഞ്ചി കൂടുതൽ സംവേദന ശേഷി ഉള്ളതും വികാസം പ്രാപിച്ചതുമാണു .ഇരകളുടെ താരതമ്യേന ചൂട് കൂടിയ ശരീര ഭാഗങ്ങളിലാണ് സാധാര അണലികളുടെ കടിയേൽക്കുക എന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നു.

പ്രത്യുൽപ്പാദനം[തിരുത്തുക]

.സാധാരണയായി ഏകദേശം 20 കുട്ടികൾക്കാണ് ഇവ ജൻമം നൽകാറുള്ളത്. ഇവ ചെറുപ്പകാലം മുതലേ വളരെയേറെ സ്വയംപര്യാപ്തരായിരിക്കും. ഇവയുടെ മുട്ട ഉദരത്തിൽ ആണ് അടവെക്കുക. കുഞ്ഞുകൾ ഉദരത്തിൽ നിന്നാണ് മുട്ടവിരിഞ്ഞ് പുറത്തേക്ക് വരുക. ഈ ഒരു പ്രത്യേകത കാരണം ഇവയെ പ്രസവിക്കുന്ന പാമ്പ് എന്നു പറയാറുണ്ട്. ചില സന്ദർഭങ്ങളിൽ ഒറ്റ പ്രസവത്തിൽ നാൽപ്പതോളം കുഞ്ഞുങ്ങളുണ്ടാകാറുണ്ട്.സൂഡോസെരാസ്റ്റസ് (Pseudocerastes) എന്ന ഇനം അണലികൾ മുട്ടയിട്ടു മുട്ടയിൽ നിന്ന് കുഞ്ഞുങ്ങളെ വിരിയിക്കുന്നു.

ജനുസ്സുകൾ[തിരുത്തുക]

ക്രമം ജനുസ്സ് ചിത്രം ആംഗലേയ നാമം ആവാസ സ്ഥലങ്ങൾ
1 Adenorhinos Uzungwe viper ടാൻസാനിയ
2 Atheris Bush vipers ദക്ഷിണാഫ്രിക്ക ഒഴികെയുള്ള സഹാറ പ്രദേശങ്ങൾ
3 Bitis Puff adders ആഫ്രിക്ക, ദക്ഷിണ അറേബ്യൻ ഉപദ്വീപ്
4 Cerastes Horned vipers വടക്കൻ ആഫ്രിക്ക , ഇറാൻ
5 Daboia Russell's viper പാകിസ്താൻ , ഇന്ത്യ , ശ്രീലങ്ക , ബംഗ്ലാദേശ് , നേപ്പാൾ , ബർമ്മ , തായ്‌ലാൻഡ് , കംബോഡിയ , ചൈന , തായ്‌വാൻ , ഇന്തോനേഷ്യ
6 Echis Saw-scaled vipers ഇന്ത്യ , ശ്രീലങ്ക , മദ്ധ്യേഷ്യ , ആഫ്രിക്കയിലെ ഭൂമധ്യരേഖാ പ്രദേശങ്ങൾ
7 Eristicophis McMahon's viper ബലൂചിസ്താൻ
8 Macrovipera Large Palearctic vipers ഉത്തര ആഫ്രിക്കയിലെ അർദ്ധ മരുഭൂമികൾ , പുൽമേടുകൾ
9 Montatheris Kenya mountain viper കെനിയയിലെ മൌണ്ട് കെനിയ മല നിരകൾ
10 Proatheris Lowland viper ടാൻസാനിയ
11 Pseudocerastes False horned viper ഈജിപ്തിലെ സിനായ് മുതൽ പാകിസ്താൻ വരെയുള്ള പ്രദേശങ്ങൾ
12 Vipera Palearctic vipers ഗ്രേറ്റ് ബ്രിട്ടൺ , യൂറോപ്പ് , മൊറോക്കോ , അൾജീരിയ , ടുണീഷ്യ

ഇന്ത്യയിൽ കാണപ്പെടുന്നവ[തിരുത്തുക]

ഇന്ത്യയിൽ കാണപ്പെടുന്ന അണലികളാണു റസ്സൽസ് വൈപ്പർ (Russell's Viper) എന്ന ചേനത്തണ്ടൻ, സോ-സ്കേൽഡ് വൈപ്പർ (Saw- Scaled Viper ) എന്ന ചുരുട്ടമണ്ഡലി.

ഇത് കൂടി കാണുക[തിരുത്തുക]

പഫ് ആഡെർ

ഗബൂൺ അണലി

സെറസ്റ്റസ് സെറസ്റ്റസ്

കോമൺ യൂറോപ്യൻ ആഡെർ

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; McD99 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=അണലി&oldid=3991843" എന്ന താളിൽനിന്ന് ശേഖരിച്ചത്