നീർക്കോലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നീർക്കോലി
Checkered keelback @ Kanjirappally.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
ഉരഗങ്ങൾ
നിര:
ഉപനിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
X. piscator
ശാസ്ത്രീയ നാമം
Xenochrophis piscator
(Schneider, 1799)

ശുദ്ധജലത്തിൽ ജീവിക്കുന്ന പാമ്പാണ് നീർക്കോലി അഥവാ പുളവൻ (ശാസ്ത്രീയനാമം:Xenochrophis piscator). അഫ്ഗാനിസ്ഥാൻ തുടങ്ങി കിഴക്കോട്ട് ഏഷ്യയിൽ പരക്കെ കാണുന്ന ഇവ വിഷമില്ലാത്തവയാണ്‌ [1]. മനുഷ്യവാസമുള്ള പ്രദേശങ്ങളിലും സാധാരണ കാണാമെങ്കിലും വംശനാശ ഭീഷണി കുറവുള്ള ജീവിയാണിത്. കേരളത്തിലും ഇവ സർവ്വസാധാരണമാണ്. കേരളത്തിൽ കണ്ടുവരുന്നവയ്ക്ക് പുറമേ ഒന്നിലധികം ഉപജാതികൾ നീർക്കോലികളിലുണ്ട്. ചിലയിടങ്ങളിൽ ഇവയ്ക്ക് ചെറിയ വിഷമുള്ളതായി പരാമർശിക്കാറുണ്ട്.

പ്രത്യേകതകൾ[തിരുത്തുക]

നീർക്കോലിയുടെ തലയുടെ ആകൃതി

പൂർണ്ണമായും ഒരു ശുദ്ധജലജീവിയാണ് നീർക്കോലി. കുളങ്ങൾ, തോടുകൾ, കണ്ടങ്ങൾ തുടങ്ങിയവയിലും സമീപപ്രദേശങ്ങളിലും പരക്കെ കാണുന്നു. ഇളം തവിട്ടു നിറത്തിലോ മഞ്ഞ കലർന്ന തവിട്ടു നിറത്തിലോ ആയിരിക്കും ശരീരം. ശരീരവർണ്ണത്തിൽ തവിട്ടുനിറം ഏറിയും കുറഞ്ഞുമിരിക്കും. ശരീരത്തിനടിഭാഗം ഇളം നിറത്തിലായിരിക്കും. അടിഭാഗവും മുകൾഭാഗവും ചേരുന്ന ഭാഗത്തുകൂടി ചെറുതായി പച്ചനിറം ചാലിച്ചു ചേർത്തതു പോലെ കാണാവുന്നതാണ്. ഒരു മീറ്റർ വരെയാണ് സാധാരണ ശരീരനീളം. തല അണ്ഡാകൃതിയിലാണുണ്ടാവുക. മേൽച്ചുണ്ടിൽ മദ്ധ്യത്തിലായി ലംബമായ ചെറിയൊരു വെട്ട് കാണാവുന്നതാണ്. ശരീരത്തിൽ കുത്തിട്ടതുപോലുള്ള അടയാളങ്ങൾ കാണാവുന്നതാണ്. പെൺജാതികൾക്ക് ആൺ നീർക്കോലികളേക്കാളും ശരീരവലിപ്പമുണ്ടാകാറുണ്ട്[2]. ജലത്തിനടിയിലൂടെയും ഉപരിതലത്തിലൂടെയും അതിവേഗത്തിൽ നീന്താനുള്ള കഴിവുണ്ട്. പ്രധാന ഭക്ഷണം തവളകളും മത്സ്യവും ആണ്. മറ്റു ചെറു ജീവികളേയും ഭക്ഷിക്കുന്നു. മനുഷ്യർക്ക് നിരുപദ്രവകാരിയായ ജീവിയാണെങ്കിലും അപകടഘട്ടത്തിൽ പെട്ടെന്ന് പ്രകോപിക്കപ്പെടുകയും ആക്രമിക്കുകയും ചെയ്യുന്നു[3]. അപകടഘട്ടത്തിൽ നിന്നും രക്ഷപെടാൻ തുടരെ തുടരെ കടിക്കുന്ന സ്വഭാവമുണ്ട്. ആക്രമിക്കുന്നതിനു മുമ്പ് ശരീരം അൽപം പരത്തി മണ്ണിൽ ചേർന്നിരിക്കുന്ന സ്വഭാവം കണ്ടുവരുന്നു. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ശ്രീലങ്ക, ഇന്ത്യ, മ്യാന്മാർ, തായ്ലൻഡ്, ലാവോസ്, വിയറ്റ്നാം, പടിഞ്ഞാറൻ മലേഷ്യ, ചൈനയുടെ തെക്കൻ പ്രവിശ്യകൾ, തായ്‌വാൻ, ഇൻഡോനേഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു.

പ്രത്യുത്പാദനം[തിരുത്തുക]

ജലാശയങ്ങളുടെ സമീപത്തുള്ള പൊത്തുകളിലാണ് മുട്ടയിടുക. 50 മുതൽ 75 വരെ മുട്ടയിടുന്നു[അവലംബം ആവശ്യമാണ്]. മുട്ടവിരിയുവാൻ 2 മാസക്കാലം എടുക്കുന്നു. മഴക്കാലമാകുമ്പോഴേയ്ക്കും വിരിയത്തക്ക വിധത്തിലാണ് മുട്ടയിടുക. വിഷമില്ലാത്ത ഇനമായതിനാൽ മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ തവളകൾ വരെ ഭക്ഷണമാക്കുന്നു. മുട്ടയിട്ട ശേഷവും ഇണകൾ ഒരുമിച്ചു ജീവിക്കുന്ന സ്വഭാവമുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Snake species on our campus" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 9 ഡിസംബർ 2009.
  2. "Xenochrophis piscator (Chequered Keelback) SCHNEIDER 1799" (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2002-02-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 ഡിസംബർ 2009.
  3. "Keel Back Snake" (ഭാഷ: ഇംഗ്ലീഷ്). Indianetzone.com. ശേഖരിച്ചത് 9 ഡിസംബർ 2009.
"https://ml.wikipedia.org/w/index.php?title=നീർക്കോലി&oldid=2387535" എന്ന താളിൽനിന്ന് ശേഖരിച്ചത്