മൂർഖൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൂർഖൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൂർഖൻ (വിവക്ഷകൾ) എന്ന താൾ കാണുക. മൂർഖൻ (വിവക്ഷകൾ)

മൂർഖൻ
Indiancobra.jpg
ഇന്ത്യൻ മൂർഖൻ
Scientific classification
Kingdom:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Genus:
Naja

ഇന്ത്യൻ മൂർഖൻ പത്തി വിരിച്ചിട്ടില്ലാത്ത അവസ്ഥയിൽ

കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകൾ ആണ് മൂർഖൻ (Cobra). ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്. ഇന്ത്യയിൽ 3 തരം മൂർഖൻ ആണ് ഉള്ളത് ഇന്ത്യൻ മൂർഖൻ ,കാസ്പിയൻ കോബ്ര , മോണോക്ലെഡ് കോബ്ര. കൂടുതലും കാണപ്പെടുന്നത് Spectacled cobra / ഇന്ത്യൻ മൂർഖൻ ആണ്.ഇവ മറ്റുള്ള പാമ്പുകളേക്കാ‍ളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്.വിഷം ചീറ്റാൻ കഴിവുള്ള മൂർഖന്മാരും വിഷം ചീറ്റാൻ കഴിവ് ഇല്ലാത്തവയും ഉണ്ട്. വിഷം ചീറ്റാൻ കഴിവുള്ള മൂർഖൻ വർഗ്ഗങ്ങൾ ആണ് സ്പിറ്റിങ്ങ് കോബ്രകൾ. എല്ലാ മൂർഖൻ വർഗ്ഗങ്ങളും നജാ ജീനസ് ൽ ഉൾപ്പെടുന്നു.

സമുദ്രനിരപ്പിൽ നിന്നും 2000മീറ്റർ ഉയരത്തിൽ വരെ ഇവയെ കാണപ്പെടുന്നു.

വലുപ്പം[തിരുത്തുക]

അളന്നതിൽ വെച്ച് ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂർഖൻ ആഫ്രിക്കയിൽ കാണപ്പെടുന്ന ഫോറസ്റ്റ് കോബ്ര യാണ്.

ആഹാരം[തിരുത്തുക]

ഉഗ്രവിഷമുള്ള ഈ പാമ്പുകളുടെ ആഹാരം എലി , തവള , പക്ഷികൾ, മറ്റു പാമ്പുകൾ എന്നിവയാണ്.

വിഷം[തിരുത്തുക]

ശക്തമായ വിഷവീര്യമുള്ള പാമ്പാണ്‌ മൂർ‌ഖൻ. ഇവയുടെ വിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നു. വിഷത്തിൽ പ്രധാനമായും ന്യൂറോടോക്സിൻ എന്ന പദാർഥം അടങ്ങിയിരിക്കുന്നു. കടിയേറ്റാൽ കാഴ്ച്ചമങ്ങൾ , ഛർദ്ദി , തളർച്ച , ബോധക്ഷയം എന്നിവ ഉണ്ടാവുന്നു. മൂർഖന്റെ മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞുങ്ങൾക്കു പോലും മാരകമായ വിഷമുണ്ട്. ഏറ്റവും മാരകമായ വിഷമുള്ള മൂർഖൻ കാസ്പിയൻ കോബ്ര യാണ്.

പ്രധാന മൂർഖൻ വർഗ്ഗങ്ങൾ[തിരുത്തുക]

ഇന്ത്യൻ മൂർഖൻ

കാസ്പിയൻ കോബ്ര

മോണോക്ലെഡ് കോബ്ര

കേപ് കോബ്ര

അസ്പ് ( ഈജിപ്ഷ്യൻ കോബ്ര)

ഫിലിപ്പൈൻ കോബ്ര

ഫോറസ്റ്റ് കോബ്ര

സമർ കോബ്ര

സ്പിറ്റിങ്ങ് കോബ്രകൾ

റെഡ് സ്പിറ്റിങ്ങ് കോബ്ര

ഇതും കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൂർഖൻ&oldid=3609004" എന്ന താളിൽനിന്ന് ശേഖരിച്ചത്