ബ്ലാക്ക് നെക്ക്ഡ് സ്പിറ്റിങ്ങ് കോബ്ര
ബ്ലാക്ക് നെക്ക്ഡ് സ്പിറ്റിങ്ങ് കോബ്ര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Subgenus: | |
Species: | N.nigricollis
|
Binomial name | |
Naja nigricollis | |
കാണപ്പെടുന്ന പ്രദേശങ്ങൾ |
സബ് സഹാറൻ ആഫ്രിക്കയിൽ കാണപ്പെടുന്ന വിഷം ചീറ്റുന്ന മൂർഖൻ ഇനമാണ് ബ്ലാക്ക് നെക്ക്ഡ് സ്പിറ്റിങ്ങ് കോബ്ര (naja nigricollis).ചെറിയ ഇരകളെയാണ് ഇവ പ്രധാനമായും ഭക്ഷിക്കാറുള്ളു.ഇവയ്ക്ക് 7 മീറ്റർ (23 അടി)വരെ ദൂരെയ്ക്ക് കൃത്യതയ്യോടെ വിഷം ചീറ്റാൻ കഴിവുണ്ട്.
വിവരണം
[തിരുത്തുക]ഇവ ഏകദേശം 3.9 അടി മുതൽ 7.2 അടിവരെ നീളം കാണപ്പെടുന്നു.ഇവ കാണപ്പെടുന്ന പ്രദേശങ്ങളിലേയും ഉപകുടുംബങ്ങളിലെ വിത്യാസവും ഈ വലിപ്പത്തെ സ്വാധീനിച്ചിരിക്കും.ഇവയുടെ വിഷം ഉത്പാദിപ്പിക്കുന്ന ഗ്ലാൻഡിനു (വിഷസഞ്ചി) നല്ല വലിപ്പം ഉള്ളതിനാൽ തലയുടെ രണ്ട് വശത്തേക്ക് വലിപ്പം ഉള്ളതായി കാണപ്പെടുന്നു.ഇവയുടെ നിറം , കറുപ്പ് ,മഞ്ഞയോട് ചേർന്ന ചാരനിറം ,കറുത്ത കഴുത്തിൽ കുറുകെയായി മഞ്ഞയോ മറ്റ് നിറങ്ങളിലോ ബാൻഡും കാണപ്പെടുന്നു.
വിഷം
[തിരുത്തുക]ഇവയുടെ വിഷത്തിൽ പ്രധാനമായും സൈറ്റോടോക്സിനുകളും ന്യൂറോടോക്സിനും,കാർഡിയോടോക്സിനും അടങ്ങിയിരിക്കുകുറവാണ്.എങ്കിലും ഇവയുടെ കടിയേറ്റ കേസുകൾ വളരെ കുറവാണ്.എലികളിൽ നടത്തിയ LD50 വാല്യൂ പരീക്ഷണം അനുസരിച്ച് ഇരയുടെ ശരീരത്തിലേക്ക് കുത്തിവെയ്ക്കുന്ന വിഷത്തിന്റെ അളവ് 2mg/kg , 1.5mg/kg [1]. പരമാവധി കുത്തിവെയ്ക്കാവുന്ന വിഷത്തിന്റെ അളവ് 200-350 mg[2](മൊത്തം ശരീരഭാരത്തിൽ).ഇവ ചീറ്റുന്ന വിഷം കണ്ണിൽ അയാൽ വേഗം ശുചിയാക്കിയില്ലെങ്കിൽ കാഴ്ച്ചമങ്ങൾ ഉണ്ടാവാം.ത്വക്കിൽ അലർജിവരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]https://reptile-database.reptarium.cz/species?genus=Naja&species=nigricollis
- ↑ "WCH Clinical Toxinology Resources". Retrieved 2021-07-26.
- ↑ "LD50 for various snakes". 2012-02-01. Archived from the original on 2012-02-01. Retrieved 2021-07-26.
{{cite web}}
: CS1 maint: bot: original URL status unknown (link)