സംവാദം:മൂർഖൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാനാർത്ഥതാൾ വേണ്ടേ?മൂർഖൻ എന്നൊരു മലയാള ചലച്ചിത്രവും ഉണ്ടെന്നു തോന്നുന്നു.--അനൂപൻ 09:54, 22 നവംബർ 2007 (UTC)

വിഷം[തിരുത്തുക]

പാമ്പിന്റേത് വിഷമല്ല വെനം ആണെന്ന് എവിടയോ കണ്ടതായി ഓർക്കുന്നു. അതായത് പ്രോട്ടീൻ വളരെ കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന പദാർത്ഥം. ശരിയാണോ?--സുഗീഷ് 10:01, 22 നവംബർ 2007 (UTC)

ശരീരത്തിനു ദോഷം ആവുന്നതെല്ലാം വിഷമല്ലേ? simy 10:46, 22 നവംബർ 2007 (UTC)

പാമ്പ് കടിച്ചാൽ അതിന്റെ മറുമരുന്ന് നൽകുന്നതും വെനം തന്നെയല്ലേ?--സുഗീഷ് 11:20, 22 നവംബർ 2007 (UTC)

അത് അങ്കിൾ വെനം. --ചള്ളിയാൻ ♫ ♫ 11:46, 25 ഏപ്രിൽ 2008 (UTC) ശരീരത്തിനു ദോഷം ആവുന്നതെല്ലാം വിഷമാണോ എന്ന് സംശയം ഉണ്ട്. --ചള്ളിയാൻ ♫ ♫ 11:46, 25 ഏപ്രിൽ 2008 (UTC)

മുന്നറിയിപ്പ്[തിരുത്തുക]

ഭയപ്പെടുത്തുന്ന ഫോട്ടോകൾ ഉള്ള പേജിലേക്ക് പോവുന്നതിനു മുൻപ് ഒരു മുന്നറിപ്പ് നല്ലതല്ലെ? ചെറിയ കുട്ടികളൊക്കെ വിക്കി വായിക്കുന്നതല്ലെ? എന്റെ അഭിപ്രായം വട്ടായിട്ട് തോന്നുണ്ടെങ്കിൽ വിട്ടുകള. --ബ്ലുമാൻ‍ഗോ ക2മ 11:00, 22 നവംബർ 2007 (UTC)


മലയാളി മൂർഖനും സായിപ്പ് മൂർഖനും[തിരുത്തുക]

ഇത് മലയാളി: കരയിൽ ജീവിക്കുന്നവയിൽ എറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് മൂർഖൻ (Cobra). ഇവയ്ക്ക് വളരെ വലിയ വിഷപല്ലുകൾ ആണ് ഉള്ളത്, ആയതിനാൽ വളരെ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിക്കും , മാത്രവുമല്ല ഇവ ഒരു ജീവിമരിക്കാൻ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാൾ പത്തിരട്ടി കടിക്കുമ്പോൾ ശരീരത്തിൽ ഏൽപ്പിക്കാറുണ്ട്. ഇവ മറ്റുള്ള പാമ്പുകളേക്കാ‍ളും പെട്ടന്ന് പ്രകോപിതരാകാറുണ്ട്.
ഇനി സായിപ്പ്: The snake will only attack a human if provoked or in other extreme circumstances which threaten its survival. Furthermore, for a dangerously venomous snake, the cobra's strikes are quite slow when compared to the extremely rapid strikes of such species as rattlesnakes. Additionally, not all bites result in envenomation and in the case of the Cobra the amount of "blank" strikes may be quite high: in one series of recorded bites in Malaysia only 55% of strikes have included envenomation. Cobra bites are fatal in about 10% of human cases.(ഇംഗ്ലീഷ് വിക്കി)
പാവം മൂർഖന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ മലയാളം ലേഖനത്തിന്റെ ന്യൂട്രാലിറ്റി സംശയിക്കണം! എന്തു ചെയ്യാം മൂർ‍ഖന്മാർക്ക് വിക്കിയിൽ എഴുതാൻ പറ്റുകയില്ലല്ലോ.Georgekutty 10:33, 25 ഏപ്രിൽ 2008 (UTC)

) മറ്റേതെങ്കിലും സ്രോതസ്സിൽ നിന്നാവാനും വഴി ഉണ്ട്. എന്റെ പരിചയത്തിൽ ഒരു മൂർഖൻ ഡോക്ടർ ഉണ്ട്. രാജവെമ്പാലയെക്കുറിച്ചുള്ള പഠനത്തിൻ ഡോക്ടറേറ്റ് ഒക്കെ കിട്ടിയ ആളാ. പുള്ളീനെക്കൊണ്ട് ഒരു സർപ്പ യജ്ഞം നടഹ്ത്തിക്കാം. --ചള്ളിയാൻ ♫ ♫ 11:44, 25 ഏപ്രിൽ 2008 (UTC)

ഓരോ വർഷവും മൂർഖൻ കടിച്ച് എത്രപേർ മരിക്കുന്നു എന്നു സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാണോ? സായിപ്പിനു സ്ഥിതിവിവരക്കണക്കുകളുണ്ടെങ്കിലേ കാര്യങ്ങൾ ശരിയായി മനസ്സിലാവൂ! കൂടാതെ ലോകത്തിലെ ഏറ്റവും അപകടകാരികളായ പത്തു പാമ്പുകൾ എന്നോ മറ്റോ ഒരു പരിപാടിയിൽ വെള്ളിക്കെട്ടൻ, മൂർഖൻ എന്നിവയെ കണ്ടാതായി ഓർക്കുന്നു - (National Geography or Discovery channel) - ലിങ്ക് കിട്ടിയാൽ ചേർക്കാം --ഷാജി 12:01, 25 ഏപ്രിൽ 2008 (UTC)

മൂർഖൻറെ ഭാഗം[തിരുത്തുക]

സായിപ്പിന് മാത്രമാണോ സ്ഥിതിവിവരക്കണക്ക് വേണ്ടത്? നമുക്ക് അതു വേണ്ടേ? ഏറ്റവും അപകടകാരിയാണ് എന്നു പറയുന്നതിനല്ലേ സ്ഥിതി വിവരക്കണക്ക് കൂടുതൽ ആവശ്യം? മാത്രമല്ല, ഇംഗ്ലീഷ് ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്, വിഷപ്പാമ്പുകളെക്കുറിച്ച് ഇന്ന് പൊതുവേ എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. നിവൃത്തികേടുവരുമ്പോഴാണ് അവ കടിക്കുന്നത്. പമ്പുകളെയെന്നല്ല ഒരു ജീവിയേയും demonise ചെയ്ത് കാണിക്കുക്കത്, നാം ഉൾപ്പെടുന്ന ജീവപ്രപഞ്ച്ചത്തെക്കുറിച്ചുള്ള ഒരു enlightened നിലപാടിന് ചേരുന്നതല്ല. പണ്ട്, നീർക്കോലിയെപ്പോലും അത്താഴം മുടക്കിയായി കണ്ടിരുന്നു. മനുഷ്യന് ഉപകാരം മാത്രം ചെയ്യുന്ന പാവം ചേരയെക്കുറിച്ചുപോലും ഇതും ഇതിലപ്പുറവും പറഞ്ഞിരുന്നു. മഞ്ഞച്ചേര മലർന്ന് കടിച്ചാൽ മലയാളത്തിൽ മരുന്നില്ല എന്നാണ് ഞാൻ കേട്ടിരുന്നത്.
സിംഹത്തെയോ കടുവായെയോ കുറിച്ച്, ഏറ്റവും പേടിക്കേണ്ട വന്യമൃഗമെന്ന് വിശേഷിപ്പിച്ച് ഇക്കാലത്ത് ആരെങ്കിലും ഒരു വിജ്ഞാനകോശലേഖനം തുടങ്ങുമോ?Georgekutty 16:09, 25 ഏപ്രിൽ 2008 (UTC)

സാധാരണ ചേര കടിക്കാറില്ല.അതരിക്കും വിഷമില്ലാത്തതിനാലാവും കടിച്ചാൽ മരുന്നില്ല എന്ന് പറയുന്നത്. എങ്കിലും ആ പാമ്പിനെ പ്രകോപിപ്പിച്ച് കടികിട്ടണമെങ്കിൽ പ്രകോപിക്കുന്നയാളെ എന്താ പറായേണ്ടത്... മഞ്ഞച്ചേരയെ അതു ഇണ ചേരുന്ന സമയ്ത്ത് ശല്യപ്പെടുത്തിയാൽ അത് നമ്മളേ പിൻ‌തുടർന്ന് ആക്രമിക്കുമെന്നാണ്‌ എന്റെ സുഹൃത്തായ പാമ്പു നസീർ പറയുന്നത്. അത്രക്കും കോപിഷ്ഠനാണത്രെ. അളമുട്ടിയാൽ ചേരയും കടിക്കും എന്നൊരു ചോല്ലും ഉണ്ട്. .. അരണ കടിച്ചാലും വിഷമില്ല എന്ന് പറയുന്നത് അതേ കോണ്ടെക്സ്റ്റിലായിരിക്കണം.. --ചള്ളിയാൻ ♫ ♫ 17:16, 25 ഏപ്രിൽ 2008 (UTC)

മേല്പ്പ്പറഞ്ഞ കാര്യങ്ങൾ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ഒരു പുസ്തകത്തിൽനിന്ന് ശേഖരിച്ച താണ്. അണലി വിഷമാണോ മുർഖൻ വിഷമാണോ വീര്യം കൂടിയത് എന്നതിനെ കുറിച്ചും അതിൽ വ്യക്തമായി പറയുന്നുണ്ട്. ലേഖനം എഴുതിയ ശാസ്ത്രജ്ഞൻ ഡോ.ശങ്കറും ഇത് വ്യക്തമാക്കിയിട്ടുണ്ട്. -- ജിഗേഷ് സന്ദേശങ്ങൾ  18:50, 27 ഏപ്രിൽ 2008 (UTC)

മൂർഖൻ കുടുംബവും ഇന്ത്യൻ മൂർഖനും[തിരുത്തുക]

നിലവിലെ താളിലെ taxobox പഴയതാണ്. ഇന്റെർവിക്കിയും മറ്റും കോബ്ര കുടുംബത്തിലേയ്ക്കാണ്(http://en.wikipedia.org/wiki/Cobra) പോകുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന മൂർഖൻ (http://en.wikipedia.org/wiki/Indian_Cobra) ഇതാണ്.--മനോജ്‌ .കെ 11:47, 26 ഓഗസ്റ്റ് 2011 (UTC)

മൂർഖന്മാർ പലതരമുണ്ട്. രാജവെമ്പാലയും കോബ്ര കുടുംബത്തിലെ ഒരു അംഗമാണ്. Rinkhals, Paranaja_multifasciata തുടങ്ങിയ മറ്റു ഉദാഹരണങ്ങൾ. മൂർഖനും കോബ്രയും(കുടുംബം) രണ്ട് താളാക്കുന്നതാവും നല്ലത്. ഇന്ത്യൻ കോബ്രയെ കോബ്ര എന്ന താളിലേ വിവരങ്ങൾ ഉപയോഗിച്ച് വികസിപ്പിക്കണം.--മനോജ്‌ .കെ 13:49, 26 ഓഗസ്റ്റ് 2011 (UTC)

ഇന്ത്യൻ മൂർഖൻ ലയിപ്പിക്കുന്നത്[തിരുത്തുക]

ഇന്ത്യൻ മൂർഖൻ ഇംഗ്ലീഷ് വിക്കി താളുമായും മൂർഖൻ ഇംഗ്ലീഷ് വിക്കി താളുമായും ലിങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടിനും സ്വന്തന്ത്രമായ നിലനിൽപ്പുണ്ട്. അതിനാൽ ലയനനിർദ്ദേശം നീക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:16, 1 മേയ് 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മൂർഖൻ&oldid=1740957" എന്ന താളിൽനിന്ന് ശേഖരിച്ചത്