ഫോറസ്റ്റ് കോബ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഫോറസ്റ്റ് കോബ്ര
Cobra des forêts.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Elapidae
Genus:
Naja

Gunther, 1864
Species:
N.Melanoleuca
Binomial name
Naja melanoleuca
Forest cobra range.jpg
ഫോറസ്റ്റ് കോബ്ര കാണപ്പെടുന്ന ഭാഗങ്ങൾ പച്ച അടയാളത്തിൽ

ആഫ്രിക്കയിൽ കാണപ്പെടുന്ന ഉഗ്രവിഷമുള്ള മൂർഖൻ ഇനമാണ് ഫോറസ്റ്റ് കോബ്ര (Naja melanoleuca).ബ്ലാക്ക് കോബ്രാ എന്നും ഇത് അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂർഖൻ ഇനം (നജാജീനസ് ) ഫോറസ്റ്റ് കോബ്രയാണ്[1].

വിവരണം[തിരുത്തുക]

ലോകത്തിലെ ഏറ്റവും വലിയ മൂർഖൻ ഫോറസ്റ്റ് കോബ്ര ആണ്[2].അളന്നതിൽ വെച്ച് ഇവ 3.2 മീ (10 അടി ) നീളം വരെ രേഖപ്പെടുത്തിയിട്ടുണ്ട്[3][4]. മൂന്നര കിലോഗ്രാം ശരീരഭാരവും ഇവയ്ക്ക് ഉണ്ട്. പ്രായപൂർത്തിയായ ഒരു ഫോറസ്റ്റ് കോബ്ര ശരാശരി 2.2 മീ(4.6 അടി ) 7 അടി വരെ നീളം കാണപ്പെടുന്നു. ഒറ്റനോട്ടത്തിൽ രാജവെമ്പാലയുമായി സാദൃശ്യം തോന്നാം.

വിഷം[തിരുത്തുക]

ഇതിന്റെ വിഷം പ്രധാനമായും ന്യൂറോടോക്സിൻ ഇനമാണ്. ഇതിന്റെ കടിയേറ്റാൽ തലകറക്കം , കേൾവികുറവ് , കടുത്ത പനി , മരവിപ്പ് ,ഹൈപ്പർടെൻഷൻ, ഛർദി , ബോധക്ഷയം , എന്നിവ ഉണ്ടാവുന്നു വലിയ അളവിൽ വിഷം ഇരയുടെ ശരീരത്തിലേക്ക് കയറ്റാൻ ഇതിനാവും എലികളിൽ നടത്തിയ LD50 വാല്യു പരീക്ഷണങ്ങൾ അനുസരിച്ച് 0.324mg/kg [5], ഇരയുടെ ശരീരത്തിലേക്ക്കു ത്തിവെയ്ക്കാവുന്ന വിഷത്തിന്റെ അളവ് 571mg ,വിഷസഞ്ചിയിലുള്ള പരമാവധി വിഷത്തിന്റെ അളവ് 1102 mg.[6].മൂർഖൻ ഇനങ്ങളിൽ ഏറ്റവും കൂടുതൽ അളവിൽ വിഷം ഒറ്റകടിയിൽ കുത്തിവെയ്ക്കുന്നത് ഫോറസ്റ്റ് കോബ്രയാണ്.

അവലംബം[തിരുത്തുക]

  1. Burton, Maurice (2002). International wildlife encyclopedia. Internet Archive. New York : Marshall Cavendish. ISBN 978-0-7614-7270-4.
  2. Burton, Maurice (2002). International wildlife encyclopedia. Internet Archive. New York : Marshall Cavendish. ISBN 978-0-7614-7270-4.
  3. Burton, Maurice (2002). International wildlife encyclopedia. Internet Archive. New York : Marshall Cavendish. ISBN 978-0-7614-7270-4.
  4. Burton, Maurice (2002). International wildlife encyclopedia. Internet Archive. New York : Marshall Cavendish. ISBN 978-0-7614-7270-4.
  5. Brown, John Haynes (1973). Toxicology and pharmacology of venoms from poisonous snakes. Internet Archive. Springfield, Ill.: Thomas. ISBN 978-0-398-02808-4.
  6. "Venom yields from Australian and some other species of snakes". https://link.springer.com/. Peter J. Mirtschin, Nathan Dunstan, […]Timothy Nias. |Date=26. ശേഖരിച്ചത് |Date=26. Check date values in: |access-date= and |date= (help); External link in |website= (help)
"https://ml.wikipedia.org/w/index.php?title=ഫോറസ്റ്റ്_കോബ്ര&oldid=3629492" എന്ന താളിൽനിന്ന് ശേഖരിച്ചത്