രാജവെമ്പാല
രാജവെമ്പാല King cobra | |
---|---|
![]() | |
രാജവെമ്പാല | |
Scientific classification ![]() | |
Kingdom: | Animalia |
Phylum: | Chordata |
Class: | Reptilia |
Order: | Squamata |
Suborder: | Serpentes |
Family: | Elapidae |
Genus: | രാജവെമ്പാല |
Species: | O. hannah
|
Binomial name | |
Ophiophagus hannah Cantor, 1836
| |
![]() | |
Distribution of the king cobra
| |
Synonyms | |
Genus-level:
|
കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ് രാജവെമ്പാല (Ophiophagus hannah)[1] പൂർണ്ണവളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് 18 അടിയോളം (എകദേശം 5.5. മീറ്റർ) നീളം വന്നേയ്ക്കും. രാജവെമ്പാലയുടെ ന്യൂറോടോക്സിൻ ഗണത്തിൽ പെടുന്ന വിഷത്തിനു ഒറ്റക്കൊത്തിൽ ഒരു ശരാശരി മനുഷ്യനെ മുപ്പത് മിനുറ്റുകൾക്കുള്ളിൽ കൊല്ലുവാനുള്ള കഴിവുണ്ടു്. വിഷപ്പാമ്പുകളടങ്ങുന്ന മറ്റു നാഗങ്ങളെ ആഹാരമാക്കുന്ന രാജവെമ്പാലയുടെ സ്വഭാവത്തെയാണു ശാസ്ത്രീയനാമത്തിലെ Ophiophagus എന്ന പദം സൂചിപ്പിക്കുന്നതു്. രാജവെമ്പാലയുടെ ആംഗലേയനാമമായ King Cobra എന്ന പേരിൽ നിന്നും പ്രസ്തുത ഉരഗം, മൂർഖൻ (Naja naja) പാമ്പുകളുടെ കൂട്ടത്തിലെ ഏറ്റവും വലിയ വർഗ്ഗമാണെന്ന ധാരണ പൊതുവായിട്ടുണ്ടു്. നജാ കുടുംബത്തിൽ പെടുന്ന പാമ്പുകളെ പോലെ പത്തി വിടർത്തുവാൻ കഴിയുമെന്നതൊഴിച്ചാൽ മൂർഖനുമായി യാതൊരു സാമ്യവും രാജവെമ്പാലയ്ക്കില്ല.
സാധാരണഗതിയിൽ രാജവെമ്പാലയ്ക്ക് അതിന്റെ നീളത്തിന്റെ മൂന്നിലൊരുഭാഗം തറയിൽ നിന്നുയർത്തിപ്പിടിച്ച് പത്തിവിടർത്തുവാൻ സാധിക്കാറുണ്ടു്, അങ്ങനെ ഒരു സാധാരണ മനുഷ്യനെ ഭയചകിതനാക്കുംവിധം നേർക്കുനേർ നോക്കുവാൻ ഈ സർപ്പത്തിന് കഴിയുന്നതുകാരണം രാജവെമ്പാലയെ കുറിച്ചു പല അത്ഭുതകഥകളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ടു്.
2012 ജൂലൈ 4ന് ഐയുസിഎൻ രാജവെമ്പാലയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'രാജവെമ്പാല' എന്ന പേരു പ്രയോഗത്തിൽ വന്നത് എന്നു മുതലെന്നു വ്യക്തമല്ല. ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ കാണുന്ന 'വഴല' എന്ന വാക്കാണു മലയാളത്തിൽ ഉപയോഗിച്ചിരുന്നതെന്ന് ഒരു വാദമുണ്ട്. പുറത്തെ കറുത്ത നിറം കാരണം 'കരുവഴല' എന്നും പറഞ്ഞിരുന്നു.
ഉള്ളടക്കം
ആവാസം[തിരുത്തുക]
രാജവെമ്പാല പ്രധാനമായും വസിച്ചുപോരുന്നതു് ഇന്ത്യൻ ഉപഭൂഖണ്ഡം (ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറു ഭാഗം, ശ്രീലങ്ക എന്നിവ ഒഴികെ), ദക്ഷിണ ചൈന, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിലെ മഴക്കാടുകളിലാണ് . ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പർവ്വതപ്രദേശങ്ങളിൽ സമുദ്രനിരപ്പിൽ നിന്നും 6500 അടിവരെ ഉയരത്തിൽ രാജവെമ്പാലയുടെ സാന്നിദ്ധ്യം കാണപ്പെടുന്നുണ്ട്. വനനശീകരണം നിമിത്തവും ഔഷധാവിശ്യത്തിനെന്ന പേരിൽ വൻ തോതിൽ കൊന്നൊടുക്കുന്നതുകൊണ്ടും രാജവെമ്പാലയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഈ ജീവി ഇപ്പോൾ വംശനാശഭീഷണി നേരിടുകയാണ്. തടാകങ്ങളും അരുവികളും നിറഞ്ഞ ഭൂപ്രകൃതിയിൽ ജീവിക്കുവാൻ ഇഷ്ടപ്പെടുന്ന രാജവെമ്പാലയ്ക്ക് ഉത്‌പ്ലവിക്കുവാനുള്ള കഴിവുകൾ കൂടിയുണ്ടു്. വയനാട്ടിലെ കാടുകളിൽ രാജവെമ്പാല ധാരാളമായുണ്ട്. കർണാടകയിലെ അഗുംബെ വനമേഖലയിലും ഇവ ധാരാളമായി കാണപ്പെടുന്നു. ബ്രഹ്മഗിരി വനങ്ങളിലും ഇവ വസിക്കുന്നു. പൊതുവേ മഹാരാഷ്ട്ര മുതൽ കേരളം വരെയുള്ള പശ്ചിമഘട്ടത്തിൽ ഇവയെ കാണപ്പെടാറുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലും തായ്‌ലാൻഡ്, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളിലെ ഈർപ്പമുള്ള കാടുകളിലും ഇവയുണ്ട്. പരന്ന ഭൂമിയിൽ മുട്ടയിട്ട ശേഷം കരിയില കൊണ്ടു മൂടി അതിനു മുകളിൽ അടയിരിയ്ക്കുന്നു. ഇങ്ങനെ കൂടുണ്ടാക്കുന്ന ഏക പാമ്പ് രാജവെമ്പാലയാണ്. കരിയിലക്കൂനയ്ക്കുള്ളിലെ താപനില 27 ഡിഗ്രി സെൽഷ്യസ് ആണെന്നു ചെന്നൈ സ്നേക്ക് പാർക്കിലെ റോമുലസ് വിറ്റെക്കറുടെ ഡോക്യുമെൻടറിയിൽ കാണുന്നു. വിരിയുന്നതിനു തൊട്ടു മുമ്പ് തള്ളപ്പാമ്പ് സ്ഥലം വിടുന്നു.അടയിരിക്കുന്ന പെൺരാജവെമ്പാല വളരെ അപകടകാരിയാണ്. കർണാടകയിൽ ഇവയുടെ മുട്ട വിരിയിച്ച് എടുത്തിട്ടുണ്ട്.</ref>2 . സാധാരണയായി 60 മുതൽ 80 ദിവസം വരെ വേണം മുട്ടകൾ വിരിയാൻ.
തായ്‌ലൻഡിലെ കോ സാങ് (Koh Sang) എന്ന ഗ്രാമത്തിലെ വീടുകളിൽ രാജവെമ്പാലകളെ വളർത്തുന്നുണ്ട്. കൊച്ചു കുട്ടികൾ പോലും അവിടെ ഇതിനെ കൈകാര്യം ചെയ്യുന്നു. ടൂറിസ്റ്റുകൾക്ക് മുമ്പിൽ ഇവയെ പ്രദർശിപ്പിച്ചു ഗ്രാമീണർ പണമുണ്ടാക്കുന്നു. ഈ ഗ്രാമത്തെപ്പറ്റിയുള്ള ഡോക്യുമെണ്ടറികൾ ലഭ്യമാണ്.
ഇരതേടൽ[തിരുത്തുക]
ഇതര നാഗങ്ങളെ പോലെ രാജവെമ്പാലയും അഗ്രം പിളർന്ന നാക്കുകൊണ്ടു മണം പിടിക്കുന്നു. എകദേശം 300 അടിദൂരെയുള്ള ഇരയെപ്പോലും ശ്രദ്ധിക്കാനാകും മട്ടിൽ കൃത്യതയുള്ള കാഴ്ചശക്തിയും, പ്രകമ്പനങ്ങൾ പൊടുന്നനെ തിരിച്ചറിയുവാനുള്ള കഴിവും, ബുദ്ധിശക്തിയും രാജവെമ്പാലയെ നല്ലൊരു വേട്ടക്കാരനാക്കുന്നു. ഇരയെ വിഷം പ്രയോഗിച്ചു കീഴ്‌പ്പെടുത്തിയ ശേഷം വിഴുങ്ങുകയാണു പതിവു്. വിഷം ദഹനസഹായിയായി കൂടി പ്രവർത്തിക്കുന്നു. മറ്റു പാമ്പുകളെപ്പോലെത്തന്നെ കീഴ്‌താടിയെല്ലുകൾ സ്ഥാനഭ്രംശനം ചെയ്തുകൊണ്ട് സ്വന്തം തലയേക്കാൾ വലിപ്പമുള്ള ഇരകളെ കൂടി വിഴുങ്ങുവാൻ രാജവെമ്പാലയ്ക്കു സാധിക്കുന്നു.
ഭക്ഷണം[തിരുത്തുക]
രാജവെമ്പാലയുടെ മുഖ്യ ആഹാരം മറ്റു പാമ്പുകൾ തന്നെയാണു്. ഇവയിൽ വിഷമുള്ളവയും ഇല്ലാത്തവും ഉൾപ്പെടുന്നു. എന്നിരുന്നാലും ആഹാരത്തിനു ദൌർലഭ്യം നേരിടുമ്പോൾ പല്ലി മുതലായ ജീവികളെയും ഇരകളാക്കുന്നു. ആഹാരം ദഹിക്കുന്നതിനുള്ള കാലതാമസവും കുറഞ്ഞ മെറ്റബോളിസവും കാരണം വയർ നിറയെ ഒരിക്കൽ ആഹരിച്ചുകഴിഞ്ഞാൽ മാസങ്ങളോളം ഇവയ്ക്ക് ഇരതേടാതെ ജീവിക്കുവാനാകും. പകൽ സമയങ്ങളിൽ ഇരതേടുന്ന രാജവെമ്പാലയെ ദുർലഭമായെങ്കിലും രാത്രികാലങ്ങളിലും കാണാറുണ്ടു്. തന്മൂലം ഇവയെ Diurnal ജീവികളെന്നു തെറ്റായി വ്യാഖ്യാനിച്ചു കാണപ്പെടാറുണ്ട്.
വിഷം[തിരുത്തുക]
രാജവെമ്പാലയുടെ വിഷം, മുഖ്യമായും പ്രോട്ടീനുകളും പോളിപെപ്റ്റൈഡുകളും അടങ്ങിയതാണു്, ഇതു ഇവയുടെ കണ്ണുകൾക്കു പുറകിലുള്ള ഉമിനീർഗ്രന്ഥിയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്നു. രാജവെമ്പാല കൊത്തുമ്പോൾ അരയിഞ്ചു നീളമുള്ള അവയുടെ പല്ലുകൾകൊണ്ട് വിഷം ഇരയുടെ ദേഹത്തേയ്ക്ക് കുത്തിവയ്ക്കുകയാണു ചെയ്യുന്നതു്. ഗബൂൺ അണലി എന്നൊരു ഇനം പാമ്പു കഴിഞ്ഞാൽ ഇരയുടെ ദേഹത്തേയ്ക്ക് ഒറ്റത്തവണ ഏറ്റവും അധികം വിഷം കുത്തിവയ്ക്കുന്നതു രാജവെമ്പാലയാണു്. 7 മി.ലി. വരെ വിഷം ഇരയുടെ അകത്തു ചെല്ലും. ഇത്രയും വിഷത്തിന് ഒരു അഞ്ച്-ആറു ടൺ വരെ ഭാരമുള്ള ഇന്ത്യൻ ആനയെ അരമണിക്കൂർ തൊട്ടു മൂന്നുമണിക്കൂറിനുള്ളിൽ കൊല്ലാൻ ശേഷിയുണ്ടാകുമെന്ന് കണക്കുകൾ പറയുന്നു.വിഷമേറ്റു 15 മിനിട്ടിനുള്ളിൽ ഒരു മനുഷ്യൻ മരിയ്ക്കാനുള്ള സാധ്യതയുണ്ട്. [അവലംബം ആവശ്യമാണ്]
രാജവെമ്പാലയുടെ വിഷം ഇരയുടെ നാഡീവ്യൂഹത്തെയാണു ബാധിക്കുന്നതു്. വിഷബാധ ഇരകളിൽ കലശലായ വേദനയും, കാഴ്ച മങ്ങലും, തലചുറ്റലും, ശരീരസ്തംഭനവും വരുത്തി വയ്ക്കുന്നു. വിഷബാധയേറ്റു മിനുറ്റുകൾക്കുള്ളിൽ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാവുകയും വിഷബാധയേറ്റ ജീവി കോമ (അബോധാവസ്ഥ)എന്നു വൈദ്യശാസ്ത്രത്തിൽ വിശദീകരിക്കുന്ന അവസ്ഥയിലാവുകയും ചെയ്യുന്നു. തുടർന്നുവരുന്ന ശ്വാസതടസ്സം വിഷബാധയേറ്റവരിൽ മരണം വരുത്തുന്നു. മനുഷ്യർക്കു രാജവെമ്പാലയുടെ വിഷബാധയേൽക്കുകയാണെങ്കിൽ രക്ഷപ്പെടുവാൻ മറുമരുന്നുകളുണ്ടു്. ഇന്ത്യയിൽ രാജവെമ്പാലയുടെ ദംശനമേൽക്കുന്ന ഒരു ലക്ഷം പേരിൽ 5.6 - 12.6 ആളുകൾക്ക് മരണം സംഭവിക്കാറുണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.
തുള്ളിയോട് തുള്ളി താരതമ്യം ചെയ്യുമ്പോൾ രാജവെമ്പാലയുടെ വിഷത്തിന് മറ്റു പല പാമ്പുകളുടെയും വിഷത്തേക്കാൾ ശക്തി തീരെ കുറവാണ് (ഉദാ: ഇന്ത്യൻ മൂർഖൻ, ആഫ്രിക്കയിലെ ബ്ലാക്ക് മാമ്പ എന്നിവ.). എന്നാൽ ഇവ വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തിവക്കുന്നതിനാൽ കൂടുതൽ വിഷം അകത്തു ചെല്ലുകയും തന്മൂലം അപകടസാധ്യത വളരെയേറെ കൂടുകയും ചെയ്യുന്നു.
ഇതും കാണുക[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
ചിത്രശാല[തിരുത്തുക]
- രാജവെമ്പാലയുടെ ചിത്രങ്ങൾ
![]() |
വിക്കിമീഡിയ കോമൺസിലെ Ophiophagus hannah എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |