Jump to content

വെള്ളിക്കെട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളിക്കെട്ടൻ അഥവാ ശംഖുവരയൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Genus:
Species:
B. caeruleus
Binomial name
Bungarus caeruleus
(Schneider, 1801)
Synonyms

Pseudoboa caerulea Schneider, 1801
Bungarus candidus Var. CÆRULEUS Boulenger, 1896

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശവാസിയായ ഉയർന്ന വിഷമുള്ള ഒരു പാമ്പാണ് വെള്ളിക്കെട്ടൻ അല്ലെങ്കിൽ ശംഖുവരയൻ. common krait (Bungarus caeruleus). ഇവ ഇന്ത്യയിലെ ബിഗ് ഫോർ (പാമ്പുകൾ)ലെ അംഗമാണ്.ബംഗ്ലാദേശിലും ഇന്ത്യയിലുമായി നിരവധി പാമ്പ് കടിയേറ്റ മരണങ്ങൾ ഇവ മൂലമാണ്.


വെള്ളിക്കെട്ടൻ,ശംഖുവരയൻ,'മോതിരവളയൻ,എട്ടടിവീരൻ,വളവളപ്പൻ,വളയപ്പൻ, കെട്ടുവളയൻ,കരിവേല, രാജില,വളകഴപ്പൻ,വളേർപ്പൻ,കെട്ടുപൊളപ്പൻഎന്നിങ്ങനെ പലപേരുകളിൽ കേരളത്തിൽ പ്രാദേശികമായി അറിയപ്പെടുന്നു.

വിവരണം

[തിരുത്തുക]
വെള്ളിക്കെട്ടന്റെ ശരീരത്തിലെ ഇരട്ടവരകൾ

ശരാശരി വലിപ്പം 3 അടി പരമാവധി 5അടി 9 ഇഞ്ച് (175സെ.മി) വലിപ്പം ഉള്ളതിനെ ലഭിച്ചിട്ടുണ്ട്. എണ്ണക്കറുപ്പ് നിറമുള്ള ശരീരത്തിൽ വെള്ള നിറത്തിൽ ഉള്ള ഇരട്ടവരകൾ. ശരീരത്തിന്റെ തുടക്കത്തിൽ വരകൾ കാണാറില്ല കുട്ടികളിൽ ചിലപ്പോൾ തുടക്കത്തിലേ വരകൾ കാണാം. വളരെ മങ്ങിയ നിറങ്ങളിലും ഇവയെ കാണാറുണ്ട്.പുറത്ത് നെടുനീളെ നട്ടെല്ലിന്ന് മുകളിലൂടെ ഷഡ്ഭുജാകൃതിയിലുള്ള ശൽക്കങ്ങൾ,കഴുത്തിനേക്കാൾ അല്പം മാത്രം വലിപ്പം കൂടിയ തല.ഒരു വിധം എല്ലാ ആവാസവ്യവസ്ഥയിലും ഇവ വ്യാപകമായി കാണപ്പെടുന്നു.പ്രധാനമായും രാത്രി സമയങ്ങളിൽ ആണ് ഇരതേടൽ.

തലയുടെ ക്ലോസപ്പ്

മറ്റ് പാമ്പ്കൾ , എലി,തവള,ചെറിയ സസ്തനികൾ ,ഓന്ത് ,പല്ലി മുതലായവ.

ഇന്ത്യയിലെ ഏറ്റവും വിഷവീര്യമുള്ള പാമ്പ് വെള്ളിക്കെട്ടൻ ആണ്. എലികളിൽ നടത്തിയ LD50 പരീക്ഷണങ്ങൾ അനുസരിച്ച് വിഷത്തിന്റെ വീര്യം 0.325mg/kg - 0.169mg/kg. ഇവയുടെ വിഷത്തിൽ പ്രധാനമായും ന്യൂറോടോക്സിൻ എന്ന വിഭാഗത്തിലെ രാസപദാർഥം അടങ്ങിയിരിക്കുന്നു. കടിയേറ്റാൽ കാഴ്ച്ച മങ്ങൽ, ഓർമ്മക്കുറവ്, മരവിപ്പ്, ഓക്കാനം, ഛർദ്ദി, തുടർന്ന് ബോധക്ഷയവും, ചികിത്സ ലഭിച്ചില്ലെങ്കിൽ മരണവും സംഭവിക്കാം. ചികിത്സ ലഭിക്കാത്തതു മൂലമുള്ള മരണനിരക്ക് - 70-80%. വളരെ ചെറിയ വിഷപല്ല് ആയതിനാൽ ഇവയുടെ കടി പലപ്പോഴും കാര്യമായ വേദനയ്ക്ക് കാരണമാകാറില്ല. ഉറക്കത്തിൽ ഇവയുടെ കടിയേറ്റ്, അത് അറിയാതെ മരണപ്പെട്ട സംഭവങ്ങളും ധാരാളമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ്ൽ 50% പാമ്പ് കടിയേറ്റ മരണങ്ങൾ വെള്ളിക്കെട്ടൻ മൂലമാണ്.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളിക്കെട്ടൻ&oldid=3826754" എന്ന താളിൽനിന്ന് ശേഖരിച്ചത്