Jump to content

പ്രതിവിഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻറിവെനത്തിനു ആവശ്യമായ വിഷം ശേഖരിക്കുന്നു.

പാമ്പ് കടിയേറ്റാൽ നൽകുന്ന ചികിത്സയാണ് പ്രതിവിഷം അല്ലെങ്കിൽ ആന്റി വെനം. ഇന്ത്യയിൽ പ്രധാനമായും ബിഗ് ഫോർ (പാമ്പുകൾ) ളെ ഉദ്ദേശിച്ചാണ് ആന്റിവെനം തയ്യാറാക്കിയിരിക്കുന്നത്.

ചരിത്രം[തിരുത്തുക]

1904ൽ ആണ് ആദ്യമായി ആന്റിവെനം നിർമ്മിക്കപ്പെട്ടത്.

പ്രതിവിഷം (Antivenom)

കടിച്ച പാമ്പിനെക്കൊണ്ടു വിഷമിറക്കുക, പാമ്പ്‌ കടിച്ചാൽ അതിനെ നമ്മൾ തിരിച്ചു കടിച്ചാൽ മതി നമുക്ക് വിഷമേൽക്കില്ല എന്നൊക്കെ നമ്മൾ ചിലപ്പോഴെങ്കിലും കേട്ടിരിക്കാൻ ഇടയുണ്ട്. അതുപോലെ ഒന്നാണ് പാമ്പ്‌ കടിച്ചാൽ മരുന്നായി കൊടുക്കന്നത് അതെ പാമ്പിൻറെ വിഷം ആണ് എന്നൊക്കെ.

എന്താണ് ഈ പ്രതിവിഷം എന്ന് നോക്കാം.

പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനത്തിൽ ആണ് പാമ്പുകടിയേൽക്കുന്നവർക്ക് ഉള്ള മെഡിസിൻ അഥവാ പ്രതിവിഷം, ആൽബർട്ട് കാൽമറ്റി (Léon Charles Albert Calmette) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ ആദ്യമായി കണ്ടെത്തിയത്. ഒരു വെള്ളപ്പൊക്കത്തിനു ശേഷം വിയറ്റ്നാമിലെ സൈഗോൺ (Saigon) നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമത്തിൽ മൂർഖൻ പാമ്പുകൾ (Monocled cobra) ഇറങ്ങുകയും നാൽപ്പതിലധികം ആളുകളെ കടിക്കുകയും ചെയ്തു. ശാസ്ത്രജ്ഞനും നേവിയിൽ മെഡിക്കൽ ഓഫീസറും ആയിരുന്ന ആൽബർട്ടിനെ ഈ വാർത്ത അസ്വസ്ഥനാക്കി. എങ്ങനെയും പാമ്പുവിഷത്തിനു എതിരെ മെഡിസിൻ കണ്ടെത്തണം എന്ന് അദ്ദേഹം തീരുമാനിച്ചു. 1890ൽ തൻറെ പ്രൊഫസർ ആയ ലൂയി പാസ്റ്റർനെയും എമിലി റൌക്സിനെയും സന്ദർശിച്ചു പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട്ൽ (Pasteur Institute) റിസർച്ചിനായി ചേർന്നു. അന്നേവരെ അധികമാളുകൾ എക്സ്പ്ലോർ ചെയ്യാത്ത മേഖലയായ വിഷശാസ്ത്രത്തിൽ (Toxicology) ആൽബർട്ട് തൻറെ പരീക്ഷണങ്ങൾ തുടങ്ങി. ഇതിനായി ധാരാളം പാമ്പുകളുടെയും തേനീച്ചകളുടെയും സസ്യങ്ങളുടെയും വിഷം ശേഖരിക്കുകയും അവയിൽ പഠനം നടത്തുകയും ചെയ്തു. അങ്ങനെ 1894ൽ അദ്ദേഹം പാമ്പ്‌ വിഷത്തിനു പ്രതിരോധം തീർക്കുന്ന സിറം കണ്ടെത്തി. അത് കാൽമെട്ടി സിറം (Calmette's serum) എന്നറിയപ്പെടുന്നു.

പിന്നീട് ധാരാളം ശാസ്ത്രജ്ഞർ ഈ മേഖലയിൽ റിസർച്ച് നടത്തുകയും വളരെയധികം ആൻറിവെനം കണ്ടെത്തുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു.

ഇന്ന് പ്രതിവിഷം ഉണ്ടാക്കുന്ന ഇൻസ്റ്റിറ്റ്യൂഷനുകളിൽ ധാരാളം ഇനത്തിൽപ്പെട്ട വിഷജീവികൾ വളർത്തപ്പെടുന്നു. അവയുടെ ആരോഗ്യത്തിലും പരിപാലനത്തിലും വളരെയധികം ശ്രദ്ധചെലുത്താറുണ്ട്. വളർച്ച പൂർണ്ണമായ പാമ്പുകളെ വിദഗ്ദ്ധർ കയ്യിലെടുത്തു അവയുടെ തലയ്ക്ക് പുറകുവശത്തു വിഷഗ്രന്ധിയിൽ (Venom glands) അമർത്തി വിഷമെടുക്കുന്നു. വിഷം ശേഖരിച്ച ഉടൻ തന്നെ അവയെ പ്രത്യേകം കുപ്പികളിലാക്കി ശേഖരിച്ചു വയ്ക്കുന്നു. കുപ്പിക്ക് മുകളിൽ പാമ്പിൻറെ ഇനം, അവയെ കണ്ടെത്തിയ സ്ഥലം എന്നീ ഘടകങ്ങൾ രേഖപ്പെടുത്തുന്നു. പിന്നീട് ഏകദേശം 20ഡിഗ്രീ സെൽഷ്യസിൽ വച്ച് അതിൻറെ താപനില കുറയ്ക്കുന്നു. വ്യാപകമായി നമ്മൾ കുതിരയെ ആണ് ആൻറിബോഡി ഉത്പാദിപ്പിക്കാനായി ഉപയോഗിക്കുന്നത്. കാരണം കുതിരകൾ ലോകത്തിലെ വളരെയധികം കാലാവസ്ഥയിലും അതിജീവിക്കുന്നവയും നല്ല ശരീരഭാരവും മനുഷ്യരുമായി കൂടുതൽ ഇണങ്ങുന്നവയും ആയതിനാൽ ആണ്. ആട്, കഴുത, മുയൽ, കുരങ്ങ്, ഒട്ടകം എന്നീ ജീവികളെയും ഉപയോഗിക്കാറുണ്ട്.

മൃഗങ്ങളിലേക്ക് വിഷം കുത്തിവയ്ക്കുന്നതിനു മുൻപായി ഒരു കെമിസ്റ്റിൻറെ മേൽനോട്ടത്തിൽ വിഷത്തിൻറെ അളവ് പരിശോധിച്ച് ഉറപ്പ് വരുത്തി അത് ശുദ്ധീകരിച്ച വെള്ളത്തിൽ ലയിപ്പിക്കുന്നു. അതിനു ശേഷം ഇതിൽ അഡ്ജുവൻറ് (രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്സിനിൽ ഉപയോഗിക്കുന്ന പദാർത്ഥം) ചേർക്കുന്നു. തന്മൂലം കുതിരയുടെ ശരീരം റിയാക്റ്റ്‌ ചെയ്യുകയും ആൻറിബോഡി ഉണ്ടായി വിഷത്തെ നിർവീര്യം ആക്കുകയും ചെയ്യുന്നു. ഈ സമയം എല്ലാം കുതിര ആരോഗ്യത്തോടെ തന്നെയാണുള്ളത് എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്നു. എട്ടു മുതൽ പത്തുവരെയുള്ള ആഴ്ചകളിൽ ഈ കുതിരയിൽ ആൻറിബോഡി ശക്തമായ നിലയിൽ കാണപ്പെടും. ആ സമയം കുതിരയുടെ കഴുത്തിൽ ഉള്ള ഞരമ്പിൽ നിന്നും 3-6 ലിറ്റർ രക്തം ശേഖരിക്കുന്നു. അടുത്തപടിയായി ശേഖരിച്ച രക്തം ശുദ്ധീകരിച്ച് പ്ലാസ്മയും ആൻറിവെനവും ഉണ്ടാക്കുന്നു.

മോണോവാലൻറ് (ഒരു സ്പീഷിസിൽ ഉള്ള ജീവിയുടെ വിഷത്തിനു എതിരെ മാത്രം ഉപയോഗിക്കാൻ പറ്റുന്നവ) എന്നും പോളിവാലൻറ് (പല സ്പീഷിസിൽപ്പെട്ട ജീവികളുടെ വിഷത്തിനു എതിരെ ഉപയോഗിക്കാൻ പറ്റുന്നവ) എന്നും ആൻറിവെനത്തെ രണ്ടായി തരംതിരിച്ചിട്ടുണ്ട്.

നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പല വിഷജീവികളുടെ വിഷബാധയ്ക്ക് എതിരെയും പ്രതിവിഷം നമ്മൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കേരളത്തിൽ[തിരുത്തുക]

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സൃഷ്ടിക്കുന്ന പാമ്പുകൾ മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി എന്നിവയാണ്. ഇതിൽ ഏറ്റവും വീര്യം കൂടിയ വിഷമുള്ളത് വെള്ളിക്കെട്ടന്. ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുന്ന ആന്റിവെനം ആണ് നമ്മുടെ നാട്ടിലുള്ളത്. ഈ നാലു പാമ്പുകൾ കഴിഞ്ഞാൽ പിന്നെ കരയിൽ കാണുന്നതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് മുഴമൂക്കൻ കുഴിമണ്ഡലി യാണ്. പക്ഷേ പ്രധാന നാലിനങ്ങളുമായി താരതമ്യം ചെയ്താൽ മുഴമൂക്കൻ കടിച്ചുള്ള മരണം വളരെ കുറവാണ്. മുഴമൂക്കൻ കുഴിമണ്ഡലി ക്ക് എതിരായി ആന്റിവെനം നിലവിലില്ല. കടൽ പാമ്പുകൾ എല്ലാം വിഷം ഉള്ളതാണ്. അവ കടിച്ചും മരണം അപൂർവ്വമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അവയ്ക്കും ആന്റിവെനം ലഭ്യമല്ല.

നിർമ്മാണ രീതി[തിരുത്തുക]

ആദ്യം വിഷം ചെറിയ അളവിൽ കുറെകാലം തുടർചയായി കുതിരയിൽ കുത്തിവയ്ക്കും. ദിവസം ചെല്ലുന്തോറുംവിഷത്തിന്റെ അളവ് ക്രമമായി വർദ്ധിച്ചു കൊണ്ടിരിക്കും. ഇങ്ങനെ കുത്തി വയ്ക്കുന്നതിനാൽ കുതിരയുടെ ശരീരത്തിൽ പാമ്പിൻവിഷത്തെ പ്രതിരോധിക്കാനുള്ള ആന്റിബോഡി നിർമ്മിക്കപ്പെടുന്നു.അവസാനം ഒരു ബൂസ്റ്റ്ർ ഡോസ് വിഷം ഏറ്റാലും അപകടമുണ്ടാകാത്ത അവന്ഥയിലെത്തുബോൾ കുതിരയുടെ രക്തം ശേഖരിച്ച് അതിൽനിന്നു പ്രതിവിഷം അടങ്ങിയ സിറം വേർതിരിക്കുന്നു. ഈ സിറമാണു ആന്റിവെനം.

നിർമ്മിക്കുന്ന സ്ഥാപനങ്ങൾ[തിരുത്തുക]

പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്, കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളീൽ ആന്റിവെനം നിർമ്മിക്കുന്നുണ്ട്.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രതിവിഷം&oldid=3712326" എന്ന താളിൽനിന്ന് ശേഖരിച്ചത്