മുഴമൂക്കൻ കുഴിമണ്ഡലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുഴമൂക്കൻ കുഴിമണ്ഡലി
(Hypnale hypnale)
Babysnake800pix.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ഉപഫൈലം: Vertebrata
ക്ലാസ്സ്‌: Reptilia
നിര: Squamata
ഉപനിര: Serpentes
കുടുംബം: Viperidae
ഉപകുടുംബം: Crotalinae
ജനുസ്സ്: Hypnale
വർഗ്ഗം: ''H. hypnale''
ശാസ്ത്രീയ നാമം
Hypnale hypnale
(Merrem, 1820)
പര്യായങ്ങൾ
 • [Cophias] Hypnale - Merrem, 1820
 • Trigonoc[ephalus]. hypnale - Schlegel, 1837
 • Trimeresurus ? Ceylonensis - Gray, 1842
 • Trigonocephalus Zara - Gray, 1849
 • Trigonocephalus hypnalis - Blyth In Kelaart, 1852
 • Hypnale affinis - Anderson, 1871
 • Trimaculatus (?) Ceylonensis - Higgins, 1873
 • Ancistrodon hypnale - Boulenger, 1890
 • Ancistrodon millardi - Wall, 1908
 • [Agkistrodon] hypnale - Pope, 1935
 • [Agkistrodon] millardi - Pope, 1935
 • Agcistrodon hypnale - Deraniyagala, 1949
 • Hypnale hypnale - Gloyd, 1977[1]

അണലികളിൽ ഏറ്റവും ഉപദ്രവകാരിയായ ഒരിനമാണ് മുഴമൂക്കൻ കുഴിമണ്ഡലി - പാറമണ്ഡലി - ചട്ടിത്തലയൻ - ഹംപ്‌നോസ് പിറ്റ് വെപ്പർ. കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് ഉന്തിയ മൂക്കുള്ളതുകൊണ്ടാണ് മുഴമൂക്കൻ കുഴിമണ്ഡലി എന്ന് വിളിയ്ക്കുന്നത്. ചുരുട്ട എന്നും പ്രാദേശികമായി ഇതിനെ വിളിയ്ക്കുന്നു[അവലംബം ആവശ്യമാണ്]. പരന്ന തലയും തടിച്ച് നീളം കുറഞ്ഞ ശരീരവും ഇവയെ വേഗം തിരിച്ചറിയാൻ സഹായിക്കും. ശരാശരി അര മീറ്ററോളം മാത്രമേ നീളം കാണൂ. മിക്കപ്പോഴും വലിയ മരങ്ങളുടെ ചുവട്ടിലും പാറക്കെട്ടുകൾക്കരികിലും ഒളിച്ചിരിക്കുകയാണ് പതിവ്. തവള, ഓന്ത്, ചെറു പക്ഷികൾ എന്നിവയാണ് പ്രധാന ഭക്ഷണം. വിഷപ്പാമ്പുകളാണെങ്കിലും ഇവയുടെ വിഷം അത്ര മാരകമല്ല. തേയിലത്തോട്ടങ്ങളിൽ ഒളിച്ചിരിക്കുന്ന ഈ പാമ്പ് തേയില നുള്ളുന്നവർക്ക് ഭീഷണിയാണ്. പ്രസവിക്കുന്ന ഇനത്തിൽപ്പെട്ടവയാണ് കുഴിമണ്ഡലികൾ.

ഹിപ്നേൽ റിസർച് സ്റേഷൻ,കുവേഷി,കർണ്ണാടക
തൊമ്മൻകൂത്ത് കാടിൽ നിന്നു

അവലംബം[തിരുത്തുക]

 1. McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
"https://ml.wikipedia.org/w/index.php?title=മുഴമൂക്കൻ_കുഴിമണ്ഡലി&oldid=2817603" എന്ന താളിൽനിന്നു ശേഖരിച്ചത്