ഉടുമ്പ്
ഉടുമ്പ് | |
---|---|
![]() | |
പൊന്നുടുമ്പ് | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Suborder: | |
Infraorder: | |
Superfamily: | |
Family: | |
Genus: | Varanus Merrem, 1820
|
Species | |
| |
ഉടുമ്പുവർഗ്ഗങ്ങളുടെ ഭൂമിയിലെ വിതരണം |
വരാണസ് (Varanus) എന്ന ജനുസിൽപ്പെട്ട ഉരഗങ്ങളാണ് ഉടുമ്പ് (Monitor lizard) എന്നറിയപ്പെടുന്നത്. വലിയ കഴുത്ത്, ബലമുള്ള വാൽ, നഖങ്ങളും ബലമേറിയ വിരലുകളും ഉപയോഗിച്ച് എവിടെയും പിടിച്ചുകയറാനും, ബലമായി പിടിച്ചിരിക്കാനുമുള്ള കഴിവുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. കേരളത്തിൽ ഒരുതരം ഉടുമ്പു മാത്രം കാണപ്പെടുന്നു[1]. അതിന്റെ കുഞ്ഞിനെ പൊന്നുടുമ്പ് എന്ന് വിളിക്കുന്നു. വംശനാശം സംഭവിച്ച ഭീമൻ ഉരഗങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽ ഇവയെ പലയിടത്തും സംരക്ഷിച്ചുപോരുന്നു. [2][3]
സവിശേഷതകൾ[തിരുത്തുക]
മുതലയുള്ള സ്ഥലങ്ങളിൽ ഇവ അപായനിരീക്ഷകനായി കാണപ്പെടും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് മോണിട്ടർ എന്ന പേർ ഇത്തരം പല്ലികൾക്ക് കിട്ടിയത് (മുതല മുട്ട ഉടുമ്പിന്റെ ഏറ്റവും ഇഷ്ടഭോജ്യങ്ങളിൽ ഒന്നാണെന്നതിനാൽ ഇത് മുതലമടകൾ തിരഞ്ഞു കണ്ടുപിടിക്കും).
ഇണക്കം[തിരുത്തുക]
ഉടുമ്പ് പൊതുവേ മാംസഭുക്കാണ്. [4] ഉടുമ്പിനെ നായയെപ്പോലെ ഇണക്കി വളർത്താം. കോഴിമുട്ടയും മീൻ-ഇറച്ചി കഷണങ്ങളുമാണ് ഭക്ഷണം. കള്ളന്മാർ ഉടുമ്പുകളെ ഇണക്കി വളർത്തിയിരുന്നതായി കരുതുന്നു. വൻചുമരുകളിൽ ഉടുമ്പിനെ എറിഞ്ഞ് പിടിപ്പിച്ച് അതിന്റെ അരയിൽ കെട്ടിയ കയറിൽ പിടിച്ച് മുകളിൽ കയറുമായിരുന്നു. കൊമോഡോ ഡ്രാഗൺ എന്ന ഭീമൻ പല്ലി ഉടുമ്പിന്റെ വർഗത്തിൽപ്പെട്ട ഒന്നാണ്.
സംരക്ഷണം[തിരുത്തുക]
ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമപ്രകാരം ഉടുമ്പിനെ പിടിക്കുവാനോ കടത്തുവാനോ വേട്ടയാടാനൊ കൈവശം വക്കുവാനോ പാടുള്ളതല്ല. തടവുശിക്ഷയടക്കം ജാമ്യം ഇല്ലാത്ത കുറ്റമാണ് ഇത്.[5][6]
അവലംബം[തിരുത്തുക]
- ↑ [1]
- ↑ "Ackie Monitor Care Sheet". Reptile Range. ശേഖരിച്ചത് 8 April 2020.
- ↑ Bauer, Aaron M. (1998). Cogger, H.G.; Zweifel, R.G. (സംശോധകർ.). Encyclopedia of Reptiles and Amphibians. San Diego: Academic Press. പുറങ്ങൾ. 157–159. ISBN 0-12-178560-2.
- ↑ Pianka, Eric R.; King, Dennis R; King, Ruth Allen (2004). Varanoid Lizards of the World. Bloomington, Indiana: Indiana University Press.
- ↑ "Identification Guides for Wildlife Traded in Southeast Asia". ASEAN-WEN. 2008.
- ↑ Ghimire HR, Shah KB (2014). "Status and habitat ecology of the Yellow Monitor, Varanus flavescens, in the Southeastern part of Kanchanpur District, Nepal" (PDF). Herpetological Conservation and Biology. 9 (2): 387–393.
മറ്റ് ലിങ്കുകൾ[തിരുത്തുക]


- Western ആസ്ട്രേലിയൻ മ്യൂസിയം ചിത്രങ്ങൾ
- Scientific American article
- Little Book of Monitors Archived 2011-08-09 at the Wayback Machine.
- Monitor-lizards.net Archived 2010-05-15 at the Wayback Machine.