സംവാദം:ഉടുമ്പ്
ദൃശ്യരൂപം
ഇത് "പ്രൊട്ടക്ടഡ് സ്പീഷിസ്" ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എന്റെ ചെറുപ്പകാലത്ത് ഞങ്ങളുടെ നാട്ടിൽ ഉടുമ്പിന്റെ പേരു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ നെൽകൃഷി നിന്ന് നെല്പാടങ്ങളൊക്കെ കാടുപിടിച്ചു കിടക്കാൻ തുടങ്ങിതിൽ പിന്നെ, ഉടുമ്പു വംശം പെരുകി ഒരു pest-ന്റെ അവസ്ഥയിൽ എത്തിയിരിക്കുന്നു. വലിയ ഉടുമ്പുകൾ ചെറിയ തോതിൽ കോഴിമോഷണം തുടങ്ങിയെന്നും കേൾക്കുന്നു. ഉടുമ്പിന്റെ ഗ്രിപ്പ് ഏറെ പേരുകേട്ടതല്ലേ? വലിയ കോട്ടകളിലൊക്കെ കടന്നു പറ്റാൻ, ഉടുമ്പിനെ വാലിൽകയറുകെട്ടി മുകളിലേക്കെറിഞ്ഞ ശേഷം അത് മുകളിൽ പിടിച്ചിരുന്നു കഴിയുമ്പോൾ കയറിൽ പിടിച്ചു മനുഷ്യർ കയറിപ്പോവുക പതിവുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്.Georgekutty 07:24, 23 ഒക്ടോബർ 2010 (UTC)
- ഹഹഹ...ജോർജ്ജുകുട്ടിയുടെ സ്ഥലം എവിടെയാണ്...ഞങ്ങളുടെ നാട്ടിൽ ഉടുമ്പിനെ ഇപ്പോൾ കാണാൻ കൂടി കിട്ടാറില്ല (കൊച്ചി) -- --♔ കളരിക്കൻ ♔ | സംവാദം 07:42, 23 ഒക്ടോബർ 2010 (UTC)
കൊച്ചിയിൽ നിന്ന് ഏറെ ദൂരെയല്ലാത്ത വൈക്കത്തെ കാര്യമാണ് പറഞ്ഞത്.Georgekutty
- വൈക്കത്തെ കാര്യം ഉടുമ്പിനാൽ അവതാളത്തിലാകുമല്ലോ, ഉടുമ്പു ശല്യം ഒഴിവാക്കുന്നതും നിയമത്തിലുണ്ടോ ആവോ...--♔ കളരിക്കൻ ♔ | സംവാദം 10:54, 23 ഒക്ടോബർ 2010 (UTC)