ഇൻലാൻഡ് തായ്പാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Inland taipan (fierce snake)
Fierce Snake-Oxyuranus microlepidotus.jpg
ആസ്ത്രേലിയ മൃഗശാലയിൽ ഇൻലാൻഡ് തായ്പാൻ
Scientific classification
Kingdom:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Genus:
Species:
O. microlepidotus
Binomial name
Oxyuranus microlepidotus
(F. McCoy, 1879)
Fierce Snake Range.jpg
ഇൻലാൻഡ് തായ്പാൻൻറെ ആവാസ മേഖല ചുവപ്പ് നിറത്തിൽ [1][2][3]
Synonyms
 • Diemenia microlepidota
  F. McCoy, 1879
 • Diemenia ferox
  Macleay, 1882
 • Pseudechis microlepidotus / Pseudechis ferox
  Boulenger, 1896
 • Parademansia microlepidota
  Kinghorn, 1955
 • Oxyuranus scutellatus microlepidotus
  Worrell, 1963
 • Oxyuranus microlepidotus
  Covacevich et al., 1981[4]

ലോകത്തിലെ ഏറ്റവും മാരകമായ വിഷം ഉള്ള പാമ്പ്‌ ആണ് ഇൻലാൻഡ് തായ്പാൻ . Oxyuranus microlepidotus എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ വിഷപ്പാമ്പ് , വെസ്റ്റേൺ തായ്പാൻ , സ്മാൾ-സ്കേൽഡ സ്നേക്ക് , ഫിയെർസ് സ്നേക്ക് എന്നീ പേരുകളിലും അറിയപ്പെടുന്നു.[5] തായ്പാൻ (Oxyuranus) ജനുസ്സിൽ ഉൾപ്പെടുന്ന ഈ പാമ്പ്‌ , മധ്യ-പൂർവ്വ ആസ്ത്രേലിയയിലെ ഊഷര പ്രദേശങ്ങളിൽ ആണ് കാണപ്പെടുന്നത്. [6] ആസ്ത്രേലിയയിലെ ഗോത്രവർഗ്ഗക്കാർ ഇതിനെ ഡാൻഡാറബില്ല (Dandarabilla) എന്നാണ് വിളിക്കുന്നത്.[7] ഈ പാമ്പിനെ കുറിച്ച് ആദ്യമായി പഠനം നടത്തിയത് 1879 ൽ ഫ്രെഡറിക്ക് മക്കൊയ് ആയിരുന്നു. 1882 ൽ വില്യം ജോൺ മക്ലെയും ഈ പാമ്പിനെ പറ്റി പരാമർശിച്ചിരുന്നു. പിന്നീട് ഇവയെ ശാസ്ത്രലോകം കാണുന്നത് 1972ൽ മാത്രമായിരുന്നു. [7][8]

വിഷത്തിന്റെ കാഠിന്യം കണക്കാക്കുവാൻ എലികളിൽ നടത്തിയ പരീക്ഷണങ്ങളിലാണ് ഇവയുടെ വിഷം കടൽപാമ്പുകളെക്കാൾ മാരകമാണ് എന്ന് കണ്ടെത്തിയത്. [9][10][11]മനുഷ്യന്റെ ഹൃദയഭിത്തികളിൽ ഏറ്റവും മാരകമായ ആഘാതം ഏൽപ്പിക്കുവാൻ ഇവയുടെ വിഷത്തിനു കഴിയും.[12][13][14] മറ്റു പാമ്പുകളെ അപേക്ഷിച്ച് ഇവ സസ്തനികളെയാണ് വേട്ടയാടുന്നത്. ഉഷ്ണരക്തം ഉള്ള ജീവികളെ വേഗത്തിൽ കൊല്ലാൻ ഇവയുടെ വിഷത്തിനു കഴിയുന്നു.[15] ഇവയുടെ ഒരു കടിയിൽ തന്നെ 100 പൂർണ്ണവളർച്ച എത്തിയ മനുഷ്യരെ കൊല്ലാൻ ഉള്ള വിഷം ഉണ്ട്.[16] ഉടനെ ചികിത്സ കിട്ടിയില്ലെങ്കിൽ 30-45 മിനുട്ടുകൾക്ക് ഉള്ളിൽതന്നെ രോഗി മരിക്കുന്നു.[17]

ഇവയുടെ വിഷത്തിനു ഇത്രയും മാരകമായ കാഠിന്യം ഉണ്ട് എങ്കിലും ഇവ വളരെ ഒറ്റപ്പെട്ട ആവാസ സ്ഥലങ്ങളിൽ ആണ് കാണപ്പെടുന്നത്, ഇവയ്ക്ക് മനുഷ്യരുമായി സമ്പർക്കം തീരെ ഇല്ലാത്തതിനാൽ ഇവയെ മനുഷ്യർക്ക് ഏറ്റവും അപകടകരം ആയ പാമ്പുകളിൽ ഒന്നായി കണക്കാക്കുന്നില്ല. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഈസ്റ്റേൺ ബ്രൗൺ സ്നേക്ക് ന്റേയോ ടൈഗർ സ്നേക്ക് ന്റേയോ മൂലമുള്ള അത്ര മരണം പോലും ഇവമൂലം റിപ്പോർട്ട് ചെയ്തിട്ടില്ല.

അവലംബം[തിരുത്തുക]

 1. Animals of Queensland. Western Taipan Oxyuranus microlepidotus. Queensland Museum. Retrieved November 8, 2013.
 2. Australian Reptile Online Database (28 March 2007). Inland taipan distribution. arod.com.au. Retrieved November 8, 2013.
 3. Oxyuranus microlepidotus (McCoy, 1879) Western Taipan. Atlas of Living Australia. Retrieved November 8, 2013.
 4. Fohlman, J. (1979). "Comparison of two highly toxic Australian snake venoms: The taipan (Oxyuranus s. scutellatus) and the fierce snake (Parademansia microlepidotus)". Toxicon. 17 (2): 170–2. doi:10.1016/0041-0101(79)90296-4. PMID 442105.
 5. White, Julian (November 1991). Oxyuranus microlepidotus . "Neurotoxic paralysis usually takes 2-4 hours to become clinically detectable. Coagulopathy however may become well established within 30 minutes of a bite" International Programme on Chemical Safety. Retrieved November 8, 2013.
 6. Cecilie Beatson (November 29, 2011). ANIMAL SPECIES:Inland Taipan Australian Museum. Retrieved October 14, 2013.
 7. 7.0 7.1 Queensland Snakes . History & Discovery. (archived) Queensland Museum. Retrieved November 15, 2013.
 8. Rediscovery. The Rediscovery of the Western Taipan. (archived) Queensland Museum. Retrieved November 15, 2013.
 9. Inland Taipan Venom vs. Sea Snakes Venom (most notable Belcher's sea snake)
 10. Fry, Bryan (February 08, 2005) Most Venomous,"Q;I was wondering what snakes venom is the most potent to humans A:Drop for drop it is the inland taipan (Oxyuranus microlepidotus), which has a venom more toxic than any other land snake or even the sea snakes." venomdoc.com Forums, Retrieved April 17, 2014
 11. Seymour, Jamie, World's Worst Venom, (Min 44.33) "Among the reptiles tested, the most toxic venom belongs to inland taipan, killing over 60% of heart cells in the first 10 minutes" National Geographic Channel Retrieved April 17, 2014
 12. Seymour, Jamie, Venom deathmatch "They have the most toxic venom towards humans then any other snake in the world" (min 1:49) National Geographic Channel, Retrieved April 17, 2014
"https://ml.wikipedia.org/w/index.php?title=ഇൻലാൻഡ്_തായ്പാൻ&oldid=3552183" എന്ന താളിൽനിന്ന് ശേഖരിച്ചത്