പച്ചക്കടലാമ
ഗ്രീൻ ടർട്ടിൽ അഥവാ പച്ച ആമ | |
---|---|
Chelonia mydas on a Hawaiian coral reef. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Chelonia |
Species: | Chelonia mydas
|
Binomial name | |
Chelonia mydas (Linnaeus, 1758)
|
വംശനാശഭീഷണി നേരിടുന്ന ഒരു തരം കടലാമയാണ് പച്ചക്കടലാമ [1] [2](English: Green Turtle) അഥവാ ഗ്രീൻ ടർട്ടിൽ (ശാസ്ത്രീയനാമം: Chelonia mydas). ഇതിന്റെ പുറന്തോടിന്നടിയിലുള്ള കൊഴുപ്പിന്റെ പച്ചനിറമാണ് പച്ചക്കടലാമ എന്ന പേരിനാധാരം[1]. സസ്യഭുക്കുകളായ ഇവക്ക് 1.5 മീറ്റർ വരെ വലിപ്പവും 320 കിലോവരെ ഭാരവും ഉണ്ടാവാം, ശരാശരി ആയുസ്സ് 80 വർഷമാണ്. മറ്റുള്ള ആമകളേപ്പോലെ, തല തോടിനുള്ളിലേക്ക് വലിക്കാൻ ഇവയ്ക്ക് കഴിയില്ല. [3]
ആവാസം
[തിരുത്തുക]മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും തീരപ്രദേശങ്ങൾ, ലക്ഷദ്വീപ്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ ഇപ്പോൾ ഗ്രീൻ ടർട്ടിൽ കാണപ്പെടുന്നത് .ആദ്യകാലങ്ങളിൽ ലോകത്തെ മിക്കവാറും എല്ലാ സമുദ്രങ്ങളിലും ഇവയെ കണ്ടുവന്നിരുന്നു.
ഭീഷണിയുടെ കാരണം
[തിരുത്തുക]ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ ഒന്നായ ഇതിന്റെ പ്രധാനശത്രു മനുഷ്യനാണ്[1]. ആമസൂപ്പിനായും സൗന്ദര്യവർദ്ധകവസ്തുക്കളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന പ്രത്യേകതരം എണ്ണ ഇതിന്റെ ശരീരത്തിൽ നിന്നും ലഭിക്കുന്നതിനാൽ, ഈ എണ്ണക്കായുമുള്ള വേട്ടയാടലാണ് വംശനാശഭീഷണിയുടെ കാരണം[1]
പ്രജനനം
[തിരുത്തുക]ജുണിനും സെപ്റ്റംബറിനും ഇടക്കാണ് ഇവ മുട്ടയിടുന്നത്. ഒരു കാലയളവിൽ ഏകദേശം100 മുട്ടകൾ വരെയിടുന്നു. മുട്ടയിടുന്ന സമയത്ത് അത് സ്വന്തം നാട്ടിൽ തിരിച്ചെത്തും എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 മനോരമ ഓൺലൈൻ, പരിസ്ഥിതി, ധന്യലക്ഷ്മി മോഹൻ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഐ യു സി എൻ ശേഖരിച്ച തീയതി 13 നവംബർ 2008". Archived from the original on 2008-12-02. Retrieved 2008-11-13.
- ↑ നാഷനൽ ജിയോഗ്രഫിക്ക് ശേഖരിച്ച തീയതി 13 നവംബർ 2008
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം വംശനാശത്തിന്റെ വക്കിലുള്ള ജീവികൾ
- ആമകൾ - അപൂർണ്ണലേഖനങ്ങൾ
- ആമകൾ
- ഏഷ്യയിലെ ഉരഗങ്ങൾ
- തെക്കു കിഴക്കൻ ഏഷ്യയിലെ ഉരഗങ്ങൾ
- മദ്ധ്യ അമേരിക്കയിലെ ഉരഗങ്ങൾ
- ഓസ്ട്രേലിയയിലെ ഉരഗങ്ങൾ
- ബംഗ്ലാദേശിലെ ഉരഗങ്ങൾ
- കംബോഡിയയിലെ ഉരഗങ്ങൾ
- ചൈനയിലെ ഉരഗങ്ങൾ
- ഗ്വാട്ടിമാലയിലെ ഉരഗങ്ങൾ
- ഗയാനയിലെ ഉരഗങ്ങൾ
- ഹവായിയിലെ ഉരഗങ്ങൾ
- ഇന്ത്യയിലെ ഉരഗങ്ങൾ
- ജപ്പാനിലെ ഉരഗങ്ങൾ
- മലേഷ്യയിലെ ഉരഗങ്ങൾ
- പാകിസ്താനിലെ ഉരഗങ്ങൾ
- ഫിലിപ്പീൻസിലെ ഉരഗങ്ങൾ
- സീറാ ലിയോണിലെ ഉരഗങ്ങൾ
- തായ്വാനിലെ ഉരഗങ്ങൾ
- അമേരിക്കയിലെ ഉരഗങ്ങൾ