വെള്ളിവരയൻ പാമ്പ്
വെള്ളിവരയൻ (common wolf snake) | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ഉപഫൈലം: | |
ക്ലാസ്സ്: | |
നിര: | |
ഉപനിര: | |
കുടുംബം: | |
ഉപകുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | L. aulicus
|
ശാസ്ത്രീയ നാമം | |
Lycodon aulicus Linnaeus, 1758 |
ശംഖുവരയനെന്ന് തെറ്റുദ്ധരിയ്ക്കുന്ന ഒരു പാമ്പാണ് വെള്ളിവരയൻ (Common Wolf Snake). മുക്കാൽ മീറ്ററോളം വലിപ്പം വരുന്ന ഇവ ഈ തെറ്റുദ്ധാരണ കാരണം വ്യാപകമായി കൊല്ലപ്പെടാറുണ്ട്. തിളങ്ങുന്ന തവിട്ടുനിറമുള്ള ഇവയുടെ ശരീരത്തിൽ ഇളം മഞ്ഞനിറമുള്ള വലയങ്ങൾ കാണാം. ശരീരത്തിന്റെ മുകൾഭാഗത്താണ് കൂടുതൽ വളയങ്ങൾ. താഴേയ്ക്ക് വരുംതോറും വരകൾ മങ്ങുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുന്നു. 10 മുതൽ 20 വരകൾ വരെ ഉണ്ടാവാറുണ്ട്. ശരീരത്തിന്റെ പാർശ്വഭാഗങ്ങളിലായി വരകൾ രണ്ടായി പിരിയുന്നു(forking).[1]
ചെന്നായയുടേത് പോലെ മൂർച്ചയുള്ള പല്ലുകളുള്ളതിനാലാണ് ഇംഗ്ലീഷുകാർ ഇതിനെ വൂൾഫ് സ്നേക്ക് എന്ന് വിളിയ്ക്കുന്നത്. വെള്ളിവരയന്റെ എട്ടിനങ്ങളോളം[2] ഇതുവരെ ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്.
സ്വഭാവം[തിരുത്തുക]
രാത്രിയാണ് ഇവ ഇരതേടാറുള്ളത്. മിനുസമുള്ള ചുവരിലൂടെ പോലും ഇവയ്ക്ക് അനായാസം കയറാൻ വിഷമമില്ല. ചുവർപാമ്പ് എന്നൊരു പേരും ഇവയ്ക്കുണ്ട്.മരക്കൊമ്പിൽ നിന്ന് താഴെയിറങ്ങി തറനിരപ്പിൽ വളരെവേഗത്തിൽ സഞ്ചരിക്കാനിവക്കാകും. പല്ലികളാണ് ഇവയുടെ പ്രധാന ആഹാരം. പത്തോളം മുട്ടകൾ ഇടാറുണ്ട്. പെട്ടെന്ന് പേടിക്കുന്നതിനാൽ കൈയിലെടുത്താൽ കടിക്കുന്ന സ്വഭാവമുണ്ട്.
വിതരണം[തിരുത്തുക]
ഇന്ത്യയിൽ ഉടനീളവും ലക്ഷദ്വീപിലും ഇവ കാണപ്പെടുന്നു. എന്നാൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇവയുടെ സാന്നിദ്ധ്യമില്ല. പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക, മ്യാന്മർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഇവയുണ്ട്. [1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 വിറ്റേക്കർ, റോമുലസ്; ക്യാപ്റ്റൻ, അശോക് (2004). Snakes of India: The Field Guide. Archived 28 July 2011 at the Wayback Machine. ചെന്നൈ: ഡ്രാക്കോ ബുക്ക്സ്.
- ↑ http://www.indianetzone.com/4/common_wolf_snake.htm